മകന് ഇതൊന്നും ഇഷ്ടമായിരുന്നില്ല; ജയറാം അങ്കിളിന്റെ മകനെ കണ്ടപ്പോൾ അഭിനയിക്കണമെന്ന് ആഗ്രഹം വന്നു
മലയാളത്തിലെ ഏറ്റവും തിരക്കേറിയ അഭിനേത്രിമാരിൽ ഒരാളായിരുന്നു നവ്യ നായർ. വിവാഹം വരെ ഓടി നടന്ന് സിനിമകൾ ചെയ്ത നവ്യ ഇപ്പോൾ ഒന്നു രണ്ട് സിനിമകളിലേക്ക് മാത്രമായി ചുരുങ്ങി. സ്വന്തം ഡാൻസ് സ്കൂളായ മാതംഗി ആരംഭിച്ചതിനു ശേഷം ഡാൻസിലേക്കാണ് നവ്യയുടെ ശ്രദ്ധ. സിനിമകളിൽ നിറ സാന്നിധ്യമാവാൻ ശക്തമായ കഥാപാത്രങ്ങളും നവ്യ തേടുന്നുണ്ട്.
ഭർത്താവ് സന്തോഷ് മേനോനും നവ്യയും ഡിവോഴ്സായെന്ന തരത്തിൽ പല അഭ്യൂഹങ്ങളും ഉയർന്നിരുന്നു. അതെല്ലാം തെറ്റായിരുന്നുവെന്ന് നവ്യ തന്നെ തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ വർഷങ്ങൾക്കു മുന്നേ ഓണ വിശേഷങ്ങളുമായി ആനീസ് കിച്ചനിൽ എത്തിയ നവ്യയുടെ വീഡിയോയാണ് വൈറലാവുന്നത്. തനിക്ക് ഫുഡ് ഉണ്ടാക്കാൻ അറിയില്ലെന്നും ആദ്യമായി ചോറ് ഉണ്ടാക്കാൻ പഠിപ്പിച്ചത് സന്തോഷേട്ടനാണെന്നും നവ്യ പറയുന്നുണ്ട്.

"ഭക്ഷണം ഉണ്ടാക്കാൻ ആദ്യം പഠിപ്പിച്ചു തരുന്നത് സന്തോഷേട്ടൻ തന്നെയാണ്. കുക്കറിൽ ചോറ് ഉണ്ടാക്കാനാണ് ആദ്യം പഠിച്ചത്. എനിക്കിതിന്റെ കണക്കൊന്നും അറിയില്ലായിരുന്നു. ഞാൻ കരുതിയത് ചേട്ടന് കുക്കിംഗിനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാമെന്നാണ് ഞാൻ കരുതിയത്. പക്ഷേ ചേട്ടന് ആകെ അറിയുന്നത് ചോറ് വെക്കാൻ മാത്രമായിരുന്നു. പിന്നീട് ഉണ്ടാക്കുന്നത് ഉപ്പ്മാവ് ആയിരുന്നു. അതിനു വേണ്ടി തലേ ദിവസം തന്നെ എങ്ങനെ ഉണ്ടാക്കണമെന്ന് എഴുതി വെച്ചിരുന്നു.
പക്ഷേ അബദ്ധത്തിൽ വെളിച്ചെള്ളയിലേക്ക് നേരെ വെള്ളം ഒഴിച്ചു. പൊട്ടിത്തെറിച്ചു. ഞാൻ ശരിക്കും പേടിച്ചു പോയി. അന്ന് ഇതിനെ കുറിച്ചൊന്നും അറിയില്ലായിരുന്നു. ഇന്ന് ഓർക്കുമ്പോൾ ഇത്രയും സിമ്പിളായിട്ടുള്ള ഡിഷ് ആണല്ലോ എന്നു ഓർക്കും. ഇപ്പോൾ അത്യാവശ്യം നന്നായിട്ട് തന്നെ ഞാൻ പാചകം ചെയ്യാറുണ്ട്. പക്ഷേ സത്യം പറഞ്ഞാൽ എനിക്ക് കുക്കിംഗ് അത്ര ഇഷ്ടമല്ല." നവ്യ നായർ പറയുന്നു.
വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് വലിയൊരു ഇടവേള എടുക്കേണ്ടി വന്നിട്ടുണ്ട്. 2010ലായിരുന്നു നവ്യയുടെ വിവാഹം. ബോസ്, സീൻ ഒന്ന് നമ്മുടെ വീട്, ദൃശ്യ എന്നീ സിനിമകളാണ് വിവാഹ ശേഷം റിലീസ് ചെയ്തത്. എന്നാൽ ഏഴ് വർഷത്തോളം സിനിമയിൽ നിന്ന് നവ്യ അപ്രത്യക്ഷമായിരുന്നു. 2021ൽ ദൃശ്യ 2ലൂടെയാണ് വീണ്ടും സിനിമയിലേക്ക് തിരിച്ചു വരവ് നടത്തുന്നത്. 2022 ൽ റിലീസ് ചെയ്ത ഒരുത്തി ആയിരുന്നു ഇടവേളക്കു ശേഷം വന്ന മലയാള സിനിമ.

ചെറുപ്പത്തിൽ നവ്യ സിനിമയിൽ അഭിനയിക്കുന്നത് മകൻ സായ് കൃഷ്ണക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല. പുറത്ത് നിന്ന് ആരെങ്കിലും ഫോട്ടോസ് എടുക്കുന്നതും സായ് അംഗീകരിക്കുമായിരുന്നില്ലെന്ന് നവ്യ പറഞ്ഞിട്ടുണ്ട്. "അവൻ ഉള്ള സമയത്ത് പതിയെ അമ്മ അസോസിയേഷന്റെ പ്രോഗ്രാമിനെല്ലാം ഞാൻ പോവാൻ തുടങ്ങിയിരുന്നു. അങ്ങനെ ഒരു പ്രോഗ്രാമിനായി പോയപ്പോൾ ലാലേട്ടന്റെ അടുത്തോ മമ്മൂക്കയുടെ അടുത്തോ അവൻ പോയില്ല. വലിയ ചമ്മലായിരുന്നു അവന്. രാത്രി പ്രാക്ടീസ് കഴിഞ്ഞ് റൂമിൽ എത്തിയപ്പോൾ സായി പറഞ്ഞത് ജയറാം അങ്കിളിന്റെ മോനെ ഞാൻ കണ്ടു എന്നാണ്.
അവരെല്ലാം അഭിനയിക്കുന്ന പോലെ എനിക്കും ഇപ്പോൾ അഭിനയിക്കണമെന്ന് പറഞ്ഞു. അവസാനം ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് അന്ന് അവനെ ഉറക്കിയത്. അതിനു ശേഷം അവന്റെ സുഹൃത്തുക്കളോടെല്ലാം ഞാൻ അഭിനേത്രിയാണെന്ന് അവൻ തന്നെ പറയുകയായിരുന്നു. എന്നോട് ഹിന്ദി ചാനലിലെ പരസ്യങ്ങളിൽ അഭിനയിക്കണമെന്നും ഹിന്ദി സിനിമകളിൽ അഭിനയിക്കണമെന്നും അവൻ പറയാറുണ്ട്. അവന് ഞാൻ അഭിനയിക്കുന്നത് ഇഷ്ടമാണ്." നവ്യ പറയുന്നു. വരാഹം എന്ന ചിത്രമാണ് നവ്യ നായരുടെ അടുത്ത റിലീസ്.


Click it and Unblock the Notifications











