അയൽക്കാരൻ ഞെട്ടി! ഇവന്റെ ഒപ്പമാണോ ഐശ്വര്യ അഭിനയിക്കുന്നത്? ആ നോട്ടത്തിൽ എല്ലാം വ്യക്തമാണ്... രജിനി
ഇന്ത്യൻ സിനിമയുടെ അത്ഭുതമായിരുന്നു ശങ്കർ സംവിധാനം ചെയ്ത എന്തിരൻ. ഒരു റോബോട്ടിനെ പ്രധാന കഥാപാത്രമാക്കി മാറ്റി ശങ്കർ ഒരുക്കിയ വിസ്മയ ചിത്രം റിലീസ് ചെയ്തിട്ട് 14 വർഷങ്ങളായി. ഇന്നും ആരാധകരുള്ള സൂപ്പർസ്റ്റാർ ചിത്രമാണത്. കഥയിലും മെയ്ക്കിംഗിലും മാത്രമല്ല അഭിനേതാക്കളുടെ കാര്യത്തിലും ഒരുപാട് പ്രത്യേകതകളുണ്ട് എന്തിരനിൽ. സൂപ്പർസ്റ്റാർ രജിനികാന്തിനൊപ്പം ലോക സുന്ദരി ഐശ്വര്യ റായി ആദ്യമായി അഭിനയിച്ചു. സന്താനം, കരുണാസ്, കലാഭവൻ മണി തുടങ്ങി നിരവധി താരങ്ങളും അഭിനയിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ അനൗൺസ്മെന്റ് നടന്നപ്പോൾ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടത് രജിനികാന്തിന്റേയും ഐശ്വര്യയുടേയും പ്രായ വ്യത്യാസത്തെ കുറിച്ചായിരുന്നു. ഇരുവരും തമ്മിൽ 23 വയസിന്റെ വ്യത്യാസമുണ്ട്. എന്നാൽ ഇതൊന്നും സിനിമയെ ബാധിച്ചിട്ടില്ല. ആ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററായി എന്തിരൻ മാറി. ഐശ്വര്യ റായിയുടെ നായകനായതിനെ കുറിച്ച് അയൽക്കാരൻ പറഞ്ഞ ഒരു രസകരമായ കാര്യം എന്തിരന്റെ പ്രമോഷനിടെ രജിനി പറഞ്ഞിരുന്നു. വർഷങ്ങൾക്കു ശേഷം അത് വീണ്ടും വൈറലാവുന്നു.

"ബാംഗ്ലൂരിലുള്ള സഹോദരന്റെ വീട്ടിൽ ഒരിക്കൽ പോയപ്പോൾ അവരുടെ അയൽക്കാരൻ ഒരു നന്ദുലാലിനെ രജിനി മീറ്റ് ചെയ്തു. അദ്ദേഹത്തിന് ആ സമയത്ത് ഏകദേശം 60 വയസുണ്ട്. രജിനിയെ കണ്ടയുടൻ അദ്ദേഹത്തിന്റെ മുടിയെ കുറിച്ച് നന്ദുലാൽ ചോദിച്ചു. മുടിയെല്ലാം പോയി കഷണ്ടിയായി എന്ന് രജിനി പറഞ്ഞു. ഇരുവരും തമ്മിൽ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. അങ്ങനെ നന്ദുലാൽ രജിനിയുടെ കരിയറിനെ കുറിച്ച് അന്വേഷിച്ചു.
അപ്പോൾ രജിനി പറഞ്ഞു സംവിധായകൻ ശങ്കറിന്റെ പുതിയൊരു ചിത്രമായ എന്തിരനിൽ അഭിനയിക്കുന്നുണ്ട്. ഐശ്വര്യ റായി ആണ് നായിക എന്നും പറഞ്ഞു. ഇത് കേട്ടപ്പോൾ നന്ദുലാലിനു ഒരുപാട് സന്തോഷമായി. "ഐശ്വര്യ റായി ആണോ നായിക? നല്ലൊരു പെൺകുട്ടിയാണ്, അടിപൊളി. ഹീറോ ആരാണ്. നന്ദുലാൽ ചോദിച്ചു." രജിനി പറഞ്ഞു ഞാൻ തന്നെയാണ് ഹീറോ എന്ന്. ഒരു നിമിഷത്തേക്ക് നന്ദുലാലിന് വല്ലാത്തൊരു ഷോക്കായി. അയാൾ ശരിക്കും സംശയത്തോടെ രജിനിയെ തുറിച്ചു നോക്കി." രജിനികാന്ത് പറഞ്ഞു.

പ്രായ വ്യത്യാസത്തെ കുറിച്ച് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഐശ്വര്യ റായി രജിനികാന്തിനേയും അമിതാഭ് ബച്ചനേയും കുറിച്ച് സംസാരിച്ചത് ഇരുവരും ലെജന്റുകളാണ്. മാത്രമല്ല ഇവർ രണ്ടു പേരോടും ഒരുപോലെ ബഹുമാനവുമുണ്ട്. "പ്രായമൊരു പ്രശ്നമല്ല, അത്തരം അതിർവരമ്പുകൾ ഇല്ലാതെയാണ് ഇവരുടെ കർമ മേഖലകളിൽ അധ്വാനിക്കുന്നത്. രണ്ടു പേരും ഹാർഡ് വർക്കിംഗാണ്." രജിനികാന്തിന്റെ മാനുഷിക സ്നേഹത്തെ കുറിച്ചും ഐശ്വര്യ വാതോരാതെ പറഞ്ഞിരുന്നു.
പൊന്നിയൻ സെൽവന്റെ ട്രെയിലർ ലോഞ്ചിനിടെ രജിനിയെ കണ്ട ഐശ്വര്യ റായി സൂപ്പർസ്റ്റാറിന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിക്കുന്നുണ്ടായിരുന്നു. ഐശ്വര്യക്ക് രജിനിയോടുള്ള ബഹുമാനം എത്രത്തോളമാണെന്ന് ആ വീഡിയോയിൽ തന്നെ വ്യക്തമാണ്. ഐശ്വര്യയും രജിനികാന്തും എന്തിരൻ എന്ന ഒരു സിനിമയിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചത്. ഹിന്ദിയിൽ റോബോർട്ട് എന്ന പേരിൽ ചിത്രം ഡബ്ബ് ചെയ്തിരുന്നു. അവിടെയും വമ്പൻ ഹിറ്റായി.


Click it and Unblock the Notifications