നടി രംഭയുടെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചത്.... തമന്നയും താരവും തമ്മിലുള്ള പ്രശ്നമെന്ത്?

ഇന്ത്യൻ സിനിമയെ ഇളക്കി മറിച്ച താര സുന്ദരിമാരിൽ ഒരാളായിരുന്നു രംഭ. നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യൻ ഭാഷകളിൽ മാത്രമല്ല, ബോളിവുഡിലും രംഭ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ​ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങുമ്പോൾ പോലും മലയാളത്തിലും തമിഴിലും ന്ല ക്യാരക്ടർ റോളുകളും രംഭയെ തേടി എത്തിയിരുന്നു. അതെല്ലാം വൻ ഹിറ്റായിരുന്നു. മലയാളത്തിലെ എവർ​ഗ്രീൻ ചിത്രം സർ​ഗത്തിലൂടെയാണ് രംഭ അഭിനയ രം​ഗത്ത് എത്തുന്നത്. എന്നാൽ ഉടനെ തന്നെ താരത്തിന് തെലു​ഗിൽ നിന്ന് അവസരങ്ങൾ ലഭിച്ചു.

എല്ലാ ഭാഷകളിലേയും സൂപ്പർസ്റ്റാറുകൾക്കൊപ്പം രംഭ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മോഹൻലാലിനൊപ്പം അഭിനയിക്കാൻ സാധിച്ചിട്ടില്ല. ഉള്ളത്തൈ അള്ളിത്താ എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. അന്നത്തെ സൂപ്പർ സ്റ്റാർ കാർത്തിക്കിന്റെ ജോഡിയായിട്ടാണ് രംഭ കോളിവുഡിൽ ചുവട് വെക്കുന്നത്. പിന്നീട് വലിയൊരു വളർച്ചയായിരുന്നു. നിരവധി സിനിമകളിൽ പ്രധാന നായികയായും രണ്ട് നായികമാരിൽ ഒരാളായും രംഭ അഭിനയിച്ചു.

Rambha

സെങ്കോട്ടൈ, സുന്ദര പുരുഷൻ, ശിവശക്തി, ധർമ ചക്കരം അങ്ങനെ വേറിട്ട സിനിമകളിൽ അഭിനയിച്ചു.സർ​ഗത്തിനു ശേഷം മലയാളത്തിൽ നല്ലൊരു കഥാപാത്രം ചെയ്യുന്നത് 2003ൽ റിലീസ് ചെയ്ത ക്രോണിക്ക് ബാച്ച്ലർ എന്ന ചിത്രത്തിലൂടെയാണ്. അതിലെ ഭാമ എന്ന വേഷം രംഭയുടെ കരിയറിലെ മികച്ച കഥാപാത്രമാണ്. സിനിമയിൽ തിരക്കുള്ള താരമായിരുന്നു. എന്നാൽ കുറേ വർഷങ്ങൾക്കു ശേഷം ആ ഫെയ്ം പതിയേ നഷ്ടപ്പെടാൻ തുടങ്ങി. ആ ഘട്ടത്തിലാണ് അവസരങ്ങൾ കുറയാൻ തുടങ്ങിയത്.

യുകെയിൽ സെറ്റിൽ ചെയ്ത ബിസിനസുകാരൻ ഇന്ദ്രകുമാർ പത്മനാഥൻ എന്ന ശ്രീലങ്കൻ തമിഴനെയാണ് രംഭ വിവാഹം ചെയ്തത്. വിവാഹത്തോടെ താരം ഭർത്താവിനൊപ്പം വി​ദേശത്തേക്ക പോയി. ഇരുവർക്കും മൂന്ന് മക്കളാണ് ഉള്ളത്. അഭിനയം പൂർണമായും ഉപേക്ഷിച്ചെങ്കിലും രംഭ ഇടക്ക് ടിവി റിയാലിറ്റി ഷോകളിൽ ജഡ്ജായി എത്തിയിരുന്നു. ഇപ്പോഴും വർഷത്തിൽ രണ്ട് തവണ രംഭ കുടുംബത്തോടെ നാട്ടിൽ എത്താറുണ്ട്. ഈയിടെ കലാ മാസ്റ്ററുടെ മകന്റെ വിവാഹത്തിനായി താരം കേരളത്തിൽ എത്തിയിരുന്നു.

ഇന്ന് സിനിമകളിൽ നടീ നടൻമാരുടെ പ്രാധാന്യം വളരെ കുറഞ്ഞു. മാത്രമല്ല ഞാൻ സിനിമകൾ ചെയ്താൽ പോലും എന്റെ കുട്ടികൾ ഒന്നും അത് കാണാൻ പോകുന്നില്ല. അതു കൊണ്ട് എന്തിനു സിനിമ ചെയ്യണം എന്നാണ് രംഭ ചോദിക്കുന്നത്. താൻ സിനിമ പൂർണമായും ഉപേക്ഷിച്ചതും ഭർത്താവിന്റെ ബിസിനസിൽ ശ്രദ്ധ കൊടുത്തതും ഈ കാരണം കൊണ്ടാണെന്ന് താരം പറയുന്നു.

Rambha

ഇവരുടെ ദാമ്പത്യ ജീവിതത്തിൽ തമന്ന ഉണ്ടാക്കിയ പ്രശ്നമാണ് ഏറ്റവും ​ഗുരുതരം. രംഭ സിനിമയിൽ പ്രവർത്തിക്കുന്ന സമയത്ത് തമന്ന ഇല്ല. എന്നിട്ടും ഇവരുടെ ജീവിത്തിൽ തമന്ന ഉണ്ടാക്കിയ പ്രശ്നം മുൻപൊരിക്കൽ രംഭ തന്നെയാണ് വെളിപ്പെടുത്തിയത്. ഭർത്താവിന്റെ കാര്യത്തിൽ രംഭ വളരെ പൊസസീവാണ്.

ഇന്ദ്രകുമാർ ആദ്യമായി ഇൻസ്റ്റ​ഗ്രാം എടുത്തപ്പോൾ തന്നെ ഫോളോ ചെയ്യുമെന്നായിരുന്നു രംഭ കരുതിയത്. എന്നാൽ അദ്ദേഹം തമന്നയെ ഫോളോ ചെയ്തു. ഇത് രംഭക്ക് ഇഷ്ടമായില്ല. ഉടനെ തന്നെ ഇന്ദ്രകുമാറിനെ രംഭ അൺഫോളോ ചെയ്തു. ഇന്നും അത് അങ്ങനെ തന്നെ നിലനിൽക്കുന്നുണ്ടെന്ന് രംഭ വ്യക്തമാക്കി.

Read more about: rambha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X