For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ റൊമാന്റിക് സോങ് കൂടി കഴിഞ്ഞപ്പോൾ പ്രണയമായി; മംമ്തയോട് തോന്നിയ ഇഷ്ടത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞത്

  |

  മലയാളത്തിലെ യുവതാരങ്ങളിൽ പ്രധാനിയാണ് നടൻ ആസിഫ് അലി. സിനിമ പാരമ്പര്യമോ ഗോഡ് ഫാദറോ ഒന്നുമില്ലാതെ സ്വന്തം പരിശ്രമത്തിലൂടെയാണ് ആസിഫ് സിനിമയിലേക്ക് എത്തിയത്. തന്റെ പ്രകടനത്തിലൂടെ വളരെ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറാനും ആസിഫിന് കഴിഞ്ഞു. ഇന്ന് യുവാക്കൾക്കിടയിലും കുടുംബപ്രേക്ഷകർക്ക് ഇടയിലും ഒരുപോലെ ആരാധകരുള്ള നടൻ കൂടിയാണ് ആസിഫ് അലി.

  റിമ കല്ലിങ്കലിനെ നായികയാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്‌ത ഋതു എന്ന ചിത്രത്തിലൂടെ ആയിരുന്നു ആസിഫ് അലിയുടെ അരങ്ങേറ്റം. അവതാരകനായും വീഡിയോ ജോക്കിയായുമൊക്കെ ജോലി ചെയ്ത് വരുന്നതിനിടയിലാണ് ആസിഫിന് സിനിമയിൽ അവസരം ലഭിക്കുന്നത്. തുടക്കം നെഗറ്റീവ് കഥാപാത്രത്തിലൂടെ ആയിരുന്നെങ്കിലും പിന്നീട് എല്ലാത്തരം കഥാപാത്രങ്ങളും അവതരിപ്പിച്ച് ആസിഫ് മലയാള സിനിമയിൽ സജീവമാവുകയായിരുന്നു.

  Also Read: 'പൃഥ്വിയുടെ വിലക്ക് മാറ്റാനാണ് ഞാൻ ആ സാഹസം ചെയ്തത്, അന്നും ദിലീപിനെ പിന്തുണയ്ക്കാൻ ഒരുപാടുപേരുണ്ട്'; വിനയൻ!

  ഇതുവരെ ഏകദേശം അറുപതിലധികം ചിത്രങ്ങളിൽ ആസിഫ് നായകനായും സഹനടനയുമെല്ലാം തിളങ്ങിയിട്ടുണ്ട്. കുഞ്ചാക്കോ ബോബന് ശേഷം പെൺകുട്ടികളുടെ ഹാർട്ട്ത്രോബായി മാറിയ നടനാണ് ആസിഫ്. എന്നാൽ ആസിഫിന്റെ പേര് ഇടയ്ക്ക് ഗോസിപ് കോളങ്ങളിലും ഇടംപിടിച്ചിരുന്നു. ഭാവന, അർച്ചന കവി എന്നി നടിമാരുടെ പേരുകളാണ് പലപ്പോഴും ആസിഫ് അലിയുടെ പേരിനോപ്പം കേട്ടിരുന്നത്. പക്ഷേ നടൻ വിവാഹിതനായതോടെ ഇതെല്ലാം കെട്ടടങ്ങി.

  എന്നാൽ ഒരിക്കൽ തനിക്ക് മംമ്ത മോഹൻദാസിനോട് പ്രണയമായിരുന്നു എന്ന് ആസിഫ് ആലി മനസ് തുറന്നിരുന്നു. കൈരളയിലെ ജെ ബി ജങ്ഷൻ എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ ആയിരുന്നു ഇത്. കഥ തുടരുന്നു എന്ന സത്യൻ അന്തിക്കാട് ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു പ്രണയം. ആസിഫിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. ജയറാമും മംമ്തയും പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിൽ മംമ്തയുടെ ഭർത്താവിന്റെ വേഷമിരുന്നു ആസിഫ് അലിയ്ക്ക്. അതിഥി വേഷത്തിലാണ് എത്തിയതെങ്കിലും ജനപ്രീതി നേടിയെടുക്കാന്‍ ആസിഫിന് സാധിച്ചിരുന്നു.

  Also Read: വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം അഭിനയിക്കില്ലെന്ന് സായ് പല്ലവി!, നടി പറഞ്ഞ കാരണമിങ്ങനെ

  സിനിമയുടെ സെറ്റില്‍വച്ച് മംമ്ത മോഹന്‍ദാസിനെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. മംമ്തയോട് തനിക്ക് തോന്നിയത് പ്രേമമായിരുന്നു എന്ന് തെറ്റിദ്ധരിച്ചു എന്നാണ് ആസിഫ് ജെ ബി ജങ്ഷനിൽ ചിരിച്ചുകൊണ്ട് പറഞ്ഞത്.

  'ഞാന്‍ ആദ്യമായൊരു റൊമാന്റിക് പാട്ടില്‍ അഭിനയിക്കുന്നത് സത്യന്‍ സാറിന്റെ സിനിമയിലാണ്. ഹരിഹരന്‍ സാറും ചിത്രചേച്ചിയും കൂടെ പാടിയ പാട്ട്. മംമ്തയെ ഞാന്‍ അതിനു മുൻപ് ടിവിയില്‍ മാത്രമേ കണ്ടിട്ടുള്ളു. അവിടെ വച്ച് അവരെ നേരിട്ട് കണ്ട്, പതിനഞ്ച് ദിവസത്തോളം അഭിനയിച്ചു. ഈ പാട്ട് കൂടി ഷൂട്ട് ചെയ്ത് കഴിഞ്ഞാല്‍ സിനിമ കഴിഞ്ഞു. വൃന്ദ മാസ്റ്ററാണ് പാട്ട് ഷൂട്ട് ചെയ്യുന്നത്. അതില്‍ കുറച്ച് റൊമാന്റിക് രംഗങ്ങളൊക്കെ വന്നപ്പോള്‍ എന്റെ മനസില്‍ കൊള്ളാം എന്ന തരത്തില്‍ പ്രണയം തുളുമ്പി.'

  Also Read: വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം അഭിനയിക്കില്ലെന്ന് സായ് പല്ലവി!, നടി പറഞ്ഞ കാരണമിങ്ങനെ

  'മംമ്ത ശരിക്കും എന്നെ ഭയങ്കരമായി കംഫര്‍ട്ടബിള്‍ ആക്കി. 25 ദിവസത്തോളം നീണ്ട ആ സിനിമയുടെ ഷൂട്ടിന് ശേഷമാണ് ഞാന്‍ ജോയിന്‍ ചെയ്യുന്നത്. എനിക്ക് വളരെ കുറച്ച് ഭാഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. സെറ്റ് ആയിട്ടിരിക്കുന്ന ഒരു ക്രൂവിന്റെ അടുത്തേക്കാണ് ഞാന്‍ ചെല്ലുന്നത്. സത്യേട്ടനെയും ക്യാമറമാന്‍ വേണു ചേട്ടനെയും മാത്രമേ എനിക്ക് അറിയുകയുള്ളു.'

  'പാട്ട് എടുക്കുന്ന സമയത്ത് എനിക്ക് ഡാന്‍സ് ചെയ്യാന്‍ പേടി, പാട്ടിനിടയ്ക്ക് ലിപ് സിങ്ക് ആയി വരണം. അങ്ങനെ ഇതെല്ലാം എന്റെ കൈയില്‍ നിന്നും പോയിരിക്കുന്ന സമയത്ത് മംമ്ത എന്നെ ഭയങ്കര കംഫര്‍ട്ടബിള്‍ ആക്കി. അതുകൊണ്ടാണ് ഞാന്‍ തെറ്റിദ്ധരിച്ച് പോയത്,' എന്നാണ് ആസിഫ് അന്ന് പറഞ്ഞത്. ആസിഫിന്റെ തുറന്നു പറച്ചിൽ അന്ന് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

  Also Read: യുവതാരത്തോടുള്ള അസൂയ! ഷക്കീലയുടെ കരണം പുകച്ച സില്‍ക്ക് സ്മിത; സംഭവത്തെക്കുറിച്ച് ഷക്കീല

  Recommended Video

  ലുലുവിൽ അഴിഞാട്ടവുമായി ആസിഫ് കൂട്ടിന് നിവിനും | Mahaveeryar Team at Trivandrum |*Entertainment

  അതേസമയം, സിബി മലയിൽ സംവിധാനം ചെയ്യുന്ന കൊത്ത് ആണ് ആസിഫിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. നിഖില വിമൽ നായികയാകുന്ന ചിത്രത്തിൽ റോഷൻ മാത്യു, സുരേഷ് കൃഷ്ണ, സുദേവ് നായർ, വിജേഷ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു പൊളിറ്റിക്കൽ ത്രില്ലർ സിനിമയായാണ് കൊത്ത് ഒരുങ്ങുന്നത്.

  Read more about: asif ali
  English summary
  Throwback: When Asif Ali revealed that he was once loved Mamta Mohandas Revelation's Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X