For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇമ്രാൻ ഹാഷ്മി ജൂനിയർ എന്ന് വിളിക്കുന്നവരോട് പറയാനുള്ളത്; ചോദ്യത്തിന് ഫഹദ് നൽകിയ മറുപടി ഇങ്ങനെ!

  |

  മലയാളത്തിലെ യുവതാരങ്ങളിൽ മുൻനിരയിലുള്ള നടനാണ് ഫഹദ് ഫാസിൽ. തെന്നിന്ത്യ മുഴുവൻ ആരാധകരുണ്ട് ഫഹദിന് ഇന്ന്. തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങി നിൽക്കുകയാണ് താരം. ചെറിയ കാലത്തിനുള്ളിൽ തന്റെ സ്വാഭാവിക അഭിനയം കൊണ്ട് ഫഹദ് നേടിയ നേട്ടങ്ങൾ മലയാള സിനിമയ്ക്ക് എന്നും അഭിമാനിക്കാവുന്നവയാണ്.

  ആദ്യ സിനിമയുടെ പരാജയത്തിന് ശേഷം അഭിനയത്തിൽ നിന്ന് മാറി നിന്ന ഫഹദ് രണ്ടാം വരവിൽ പ്രേക്ഷകർക്ക് നൽകിയത് ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങൾ ആയിരുന്നു. 22 എഫ്കെ, മഹേഷിന്റെ പ്രതികാരം, ട്രാൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെ തനിക്ക് ഒരു പകരക്കാരൻ ഉണ്ടാവാൻ പോകുന്നില്ലെന്ന് ഫഹദ് ഉറപ്പിച്ചു കഴിഞ്ഞു. കണ്ണുകൾ കൊണ്ട് പോലും വിസ്മയിപ്പിക്കുന്ന നടനാണ് എന്നാണ് ഫഹദിന് ആരാധകർ നൽകിയിരിക്കുന്ന വിശേഷണം.

  Also Read: സിനിമയിൽ എന്റെ ഏറ്റവും നല്ല സമയം തുടങ്ങാൻ പോകുന്നതേയുള്ളു, എനിക്ക് സൂപ്പർ സ്റ്റാറാകേണ്ട; ടൊവിനോ പറയുന്നു

  അടുത്തിടെ പുറത്തിറങ്ങിയ പുഷ്‌പ, വിക്രം തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ പ്രകടനമാണ് ഫഹദിനെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടനാക്കി മാറ്റിയത്. ബോളിവുഡ് താരങ്ങൾ അടക്കം അടുത്തിടെ ഫഹദിനെ പ്രശംസ കൊണ്ട് മൂടിയിരുന്നു. തെലുങ്കിലും തമിഴിലും സാന്നിധ്യമറിയിച്ച ഫഹദിന്റെ ബോളിവുഡ് എൻട്രിക്കായി കാത്തിരിക്കുകയാണ് ആരാധകരും.

  അതേസമയം, ബോളിവുഡിൽ എത്തിയിലെങ്കിലും ഒരുകാലത്ത് മലയാളത്തിലെ ഇമ്രാൻ ഹാഷ്മി എന്ന വിശേഷണം ഫഹദിന് ലഭിച്ചിരുന്നു. ആദ്യ സിനിമകളിൽ ഫഹദ് ചെയ്ത ഇന്റിമേറ്റ് രംഗങ്ങളെ തുടർന്നായിരുന്നു ഇത്. ഒരിക്കൽ കൈരളി ടിവിയിലെ ഒരു അഭിമുഖത്തിൽ ഫഹദിനോട് ഈ വിശേഷണത്തോടുള്ള പ്രതികരണം എന്താണെന്ന് ചോദിച്ചിരുന്നു. അന്ന് താരം നൽകിയ മറുപടി ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.

  ഫഹദിന് ഇമ്രാൻ ഹാഷ്മി എന്നൊരു ടൈറ്റിൽ യുവാക്കൾക്കിടയിൽ ഉണ്ട്. ഇമ്രാൻ ഹാഷ്മി ജൂനിയർ എന്ന് വിളിക്കുന്നതിനോട് എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് ആയിരുന്നു ഫഹദിന്റെ പ്രതികരണം. 'ഞാൻ അത് ഒരു കോമ്പ്ലിമെൻറ് ആയിട്ട് എടുക്കുന്നില്ല. അതിൽ പരാതി പറയാനും പോകുന്നില്ല. ഞാൻ ആയാളുടെ സിനിമകൾ ഒന്നും കണ്ടിട്ടില്ല. ഞാൻ അയാളുടെ ഫാനുമല്ല. അതുകൊണ്ട് എനിക്ക് അതിൽ ഒന്നും പറയാനില്ല,' എന്നാണ് ഫഹദ് പറഞ്ഞത്.

  അങ്ങനെ വിളിക്കുന്നവരോട് എന്തെങ്കിലും പറയാൻ ഉണ്ടോയെന്ന് ചോദിക്കുമ്പോൾ, അവരെ ദൈവം അനുഗ്രഹിക്കട്ടെ. അല്ലാതെ എന്ത് പറയാൻ എന്നായിരുന്നു ഫഹദിന്റെ ;പ്രതികരണം. അതേസമയം, പ്രണയം, വിവാഹം, ലിവിങ് ടുഗതർ എന്നീ കാര്യങ്ങളെ കുറിച്ചും ഫഹദ് സംസാരിക്കുന്നുണ്ട്.

  Also Read: ഒന്നിനും നിർബന്ധിക്കാൻ പറ്റില്ല, ഐസ്ക്രീം കഴിക്കാൻ പോലും; അവളങ്ങനെയാണ്: വിഘ്നേശ് ശിവന്റെ വാക്കുകൾ

  ലിവിങ് ടുഗെതർ ബന്ധങ്ങൾക്ക് എതിരാണ് താനെന്ന് ഫഹദ് പറയുന്നുണ്ട്. അതിന്റെ കാരണം മനസിലാവുന്നില്ല. അതിലെന്താണ് സ്വന്തന്ത്ര്യം എന്ന് മനസിലാകുന്നില്ല. വിവാഹത്തിൽ പരസ്പര ധാരണയുണ്ടെങ്കിൽ അതിലും എല്ലാം കിട്ടുമല്ലോ എന്നാണ് ഫഹദ് പറഞ്ഞത്. ജീവിതത്തിലെ തന്റെ ഫിലോസഫി സന്തോഷമായിരിക്കുക എന്നതാണെന്നും ഫഹദ് പറയുന്നുണ്ട്. മറ്റൊരാളിന്റെ കാര്യങ്ങളിൽ ഇടപെടാതിരിക്കുക, സ്വന്തം കാര്യം നോക്കുക സന്തോഷമായിരിക്കുക എന്നാണെന്നും ഫഹദ് പറഞ്ഞു.

  എങ്ങനെയാണ് സത്യസന്ധമായ പ്രണയം തിരിച്ചറിയാനാവുക എന്ന ചോദ്യത്തിന് കല്യാണം കഴിഞ്ഞ് പറയാം എന്നാണ് നടൻ നൽകുന്ന മറുപടി. കല്യാണം കഴിഞ്ഞവർക്ക് മാത്രമേ സന്തോഷത്തോടെ ഇരിക്കാൻ കഴിയൂ എന്ന് വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിക്കുമ്പോൾ എല്ലാവര്ക്കും സന്തോഷത്തോടെ ഇരിക്കാം. തനിക്ക് വിവാഹം കുട്ടികൾ എന്നിങ്ങനെയുള്ള രീതികളോട് ഒരു ബഹുമാനമുണ്ട് എന്നാണ് ഫഹദ് പറയുന്നത്. താൻ അമ്മയുടെ മകൻ ആണെന്നും അമ്മയായിട്ടാണ് കൂടുതൽ കമ്പനിയെന്നും ഫഹദ് അഭിമുഖത്തിൽ പറയുന്നുണ്ട്. വർഷങ്ങൾക്ക് മുൻപുള്ള അഭിമുഖമാണ് ഇത്.

  Read more about: fahadh faasil
  English summary
  Throwback: When Fahadh Faasil Opened Up About Being Called Emraan Hashmi Junior
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X