For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പണം കൊടുത്ത് അഭിനയിക്കാനില്ല, ജീവിക്കാന്‍ നല്ല തൊഴിലുണ്ട്; വില്ലന്‍ വേഷം വേണ്ടെന്ന് വച്ച തുടക്കക്കാരന്‍!

  |

  ഒരു സിനിമയില്‍ അഭിനയിക്കണം എന്ന മോഹവുമായി നടക്കുന്നെരാള്‍. അങ്ങനെയിരിക്കെ ഒരു അവസരം വന്നു ചേരുന്നു. അതും ചിത്രത്തിലെ പ്രതിനായകന്‍. എന്നാല്‍ കാശ് കൊടുക്കണം എന്ന കാരണത്താല്‍ ആ വേഷം തന്നെ വേണ്ടെന്ന് വെക്കുക. കേള്‍ക്കുമ്പോള്‍ ആരാടാ ഇവന്‍ എന്നു തോന്നാം. ആള് മറ്റാരുമല്ല, മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. ഇപ്പോള്‍ മമ്മൂട്ടിയെന്ന താരത്തേയും വ്യക്തിയേയും സുപരിചിതമായത് കൊണ്ട് തന്നെ ഈ കഥ നമുക്ക് വിശ്വസിനീയമായിരിക്കും. എന്നാല്‍ അന്നതൊരു ചെറിയ കാര്യമായിരുന്നില്ല.

  മനംകവര്‍ന്ന ചുരുളന്‍മുടിക്കാരി; മറീനയുടെ സ്റ്റൈലന്‍ ചിത്രങ്ങള്‍ കാണാം

  മമ്മൂട്ടിയുടെ കരിയറിന്റെ തുടക്കകാലത്ത് നടന്ന സംഭവത്തെക്കുറിച്ച് വിവരിക്കുന്നത് സാജു ഗംഗാധരനാണ്. മനോരമയിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഈ സംഭവം വെളിപ്പെടുത്തുന്നത്. മമ്മൂട്ടിയെന്ന അഭിനയ പ്രതിഭ മലയാള സിനിമയില്‍ അഭിനയിച്ചിട്ട് അമ്പതാണ്ട് തികഞ്ഞിരിക്കുകയാണ്. ഈ അവസരത്തിലാണ് അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ രസകരമായ കഥകള്‍ വീണ്ടും ചര്‍ച്ചയായി മാറുന്നത്.

  മഴു എന്ന ചിത്രത്തിലെ സത്താര്‍ അഭിനയിച്ച വില്ലന്‍ വേഷമായിരുന്ന മമ്മൂട്ടിയെ തേടിയെത്തിയത്. വില്‍ക്കാനുണ്ട് സ്വപ്‌നങ്ങളില്‍ അഭിനയിക്കുന്നതിനും മുമ്പായിരുന്നു ഇത്. മഴുവില്‍ അഭിനയിക്കാനുള്ള അവസരം തേടിയെത്തുമ്പോള്‍ നിയമപഠനം പൂര്‍ത്തിയാക്കി എന്‍ റോള്‍ ചെയ്യുകയും മഞ്ചേരിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയുമായിരുന്നു മമ്മൂട്ടി. നേരത്തെ പാതി വഴിയില്‍ നിന്നു പോയ ദേവലോകം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ പരിചയപ്പെട്ട അമീര്‍ ഖാന്‍ വഴിയാണ് മഴുവിലേക്കുള്ള അവസരം കിട്ടുന്നത്.

  ഒരു സിനിമ നിര്‍മ്മിക്കാന്‍ പോകുന്നുവെന്നും അതിലെ പ്രതിനായകന്‍ ആയി മമ്മൂട്ടി അഭിനയിക്കണമെന്നും അമീര്‍ ഫോണിലൂടെ അറിയിക്കുകയായിരുന്നു. പികെ കൃഷ്ണനാണ് സിനിമയുടെ സംവിധായകന്‍. പിന്നീട് അമീര്‍ ഖാനെ നേരില്‍ കണ്ടപ്പോള്‍ സിനിമയ്ക്ക് മറ്റൊരു നിര്‍മ്മാതാവ് കൂടിയുണ്ടെന്ന് അറിഞ്ഞു. എന്നാല്‍ സിനിമ നിര്‍മ്മിക്കാനാവശ്യമായ പണം കൈയ്യിലില്ലെന്നും സ്വത്തോ മറ്റോ വിറ്റ് വേണം പണം കണ്ടെത്താന്‍. അതിനാല്‍ തല്‍ക്കാലത്തേക്ക് കുറച്ച് പണം മമ്മൂട്ടി മുടക്കണമെന്ന് അവര്‍ പറഞ്ഞു.

  പക്ഷെ അത് മമ്മൂട്ടിയ്ക്ക് അംഗീകരിക്കാന്‍ സാധിക്കുന്നതായിരുന്നില്ല. പണം കൊടുത്ത് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ല എന്ന് അറുത്തുമുറിച്ച് പറഞ്ഞായിരുന്നു മമ്മൂട്ടി ആ വേഷം നിഷേധിച്ചത്. അത്യാവശ്യം വരുമാനം കിട്ടുന്ന തൊഴില്‍ അറിയാമെന്നും പിന്നെന്തിന് പണം കൊടുത്ത് സിനിമയില്‍ അഭിനയിക്കണമെന്നുമായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. 1982ലാണ് മഴു പുറത്തിറങ്ങുന്നത്. എ സര്‍ട്ടിഫിക്കറ്റോടെ പുറത്തിറങ്ങിയ സിനിമയില്‍ സുകുമാരനും ബാലന്‍ കെ നായരുമായിരുന്നു പ്രധാന വേഷത്തില്‍. ചിത്രം കണ്ടപ്പോള്‍ അതില്‍ അഭിനയിക്കാതിരുന്നത് നന്നായി എന്ന് തോന്നിയെന്നാണ് മമ്മൂട്ടി പിന്നീടെഴുതിത്.

  50 Years Of Mammoottysm: Interesting facts about the Megastar| FilmiBeat Malayalam

  അതേസമയം അഭിനയ ജീവിതത്തിന്റെ അമ്പതാം വര്‍ഷത്തിലെത്തി നില്‍ക്കുന്ന മമ്മൂട്ടിയ്ക്ക് ആശംസകളുമായി മോഹന്‍ലാലുമെത്തി. ഇന്ന് എന്റെ സഹോദരന്‍ സിനിമ രംഗത്ത് അമ്പത് തിളക്കമാര്‍ന്ന വര്‍ഷങ്ങള്‍ തികച്ചിരിക്കുകയാണ്. അദ്ദേഹത്തിനൊപ്പം 55 സിനിമകള്‍ ചെയ്യാന്‍ സാധിച്ചുവെന്നതൊരു അഭിമാനമായി ഞാന്‍ കാണുന്നു. ഇനിയും ഒരുപാട് സിനിമകള്‍ക്കായി കാത്തിരിക്കുന്നു. അഭിനന്ദനങ്ങള്‍ ഇച്ചാക്ക എന്നായിരുന്നു മമ്മൂട്ടിയെ ചുംബിക്കുന്ന ചിത്രത്തോടൊപ്പം മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

  Also Read: സുലുവിനെ ആദ്യം കണ്ടത് പെണ്ണ് കാണാന്‍ പോയപ്പോള്‍; വിവാഹം കഴിഞ്ഞ് 7-ാമത്തെ ദിവസം മമ്മൂട്ടി അഭിനയിക്കാന്‍ പോയ കഥ

  നിരവധി പേരാണ് പ്രിയപ്പെട്ട താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. ഇതിനിടെ മമ്മൂട്ടിയുടെ പുതിയ സിനിമകളും അണിയറയില്‍് തയ്യാറെടുക്കുകയാണ്. ബിലാല്‍, ഭീഷ്മ പര്‍വ്വം എന്നിവയാണ് മലയാളത്തില്‍ മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുള്ള സിനിമകള്‍. തെലുങ്കിലേക്കും മമ്മൂട്ടി മടങ്ങിയെത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഏജന്റ് എന്ന ചിത്രത്തില്‍ മമ്മൂട്ടി വില്ലനായിട്ടാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുഖ്യമന്ത്രിയായി അഭിനയിച്ച വണ്‍ ആണ് അവസാനം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം.

  Read more about: mammootty
  English summary
  Throwback When Mammootty Decided To Not Act As He Was Asked To Give Money For The Role
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X