twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വില്ലനായി അഭിനയിക്കുമോ? മുഖത്തടിച്ച പോലെ മമ്മൂട്ടിയുടെ മറുപടി; മാപ്പ് പറഞ്ഞ് നിര്‍മ്മാതാവ്!

    |

    മലയാളത്തിന്റെ മെഗാസ്റ്റാര്‍ ആണ് മമ്മൂട്ടി. വര്‍ഷങ്ങളായി തന്റെ താരസിംഹാസനം മറ്റാര്‍ക്കും വിട്ടു കൊടുക്കാതെ തന്നെ അദ്ദേഹം തുടരുകയാണ്. ഇതിനിടെ ചിലപ്പോഴൊക്കെ മറ്റ് ഭാഷകളിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. ദളപതി പോലുള്ള വലിയ വിജയ ചിത്രങ്ങളിലൂടെയാണ് മറ്റ് ഭാഷകളിലും മമ്മൂട്ടി സ്ഥാനം അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ മമ്മൂട്ടി വീണ്ടുമൊരു തെലുങ്ക് ചിത്രത്തിന് തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. യാത്രയ്ക്ക് ശേഷമുള്ള മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമായിരിക്കും ഇത്.

    നോക്കിയാല്‍ കണ്ണെടുക്കാന്‍ തോന്നില്ല; ബോളിവുഡ് സുന്ദരി കത്രീന കൈഫ് ബിക്കിനിയില്‍

    അഖില്‍ അക്കിനേനി നായകനാകുന്ന ചിത്രത്തില്‍ വില്ലനായാണ് മമ്മൂട്ടി വീണ്ടും തെലുങ്കില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഏജന്റ് എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി വില്ലനാകുന്നത്. മമ്മൂട്ടിയുടെ ഭാഗത്തു നിന്നും പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ലെങ്കിലും വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നിരിക്കുകയാണ്. തങ്ങളുടെ താരത്തെ വില്ലനായി കാണാനുള്ള ആകാംഷയിലാണ് ആരാധകര്‍. സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

    ഏജന്റ്

    സ്‌പൈ ത്രില്ലറാണ് ഏജന്റ്. സീരീസായാണ് സിനിമ പുറത്തിറക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വക്കന്‍തം വംസിയാണ് ചിത്രത്തിന്റെ തിരക്കഥ. അതേസമയം എന്തുകൊണ്ട് മമ്മൂട്ടി വില്ലനായി അഭിനയിക്കാന്‍ തയ്യാറെന്ന സംശയവും ആരാധകര്‍ക്കിടയിലുണ്ട്. ഇതിന് കാരണം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാതാവ് അല്ലു അരവിന്ദ് നടത്തിയൊരു വെളിപ്പെടുത്തലാണ്. പവന്‍ കല്യാണ്‍ നായകനായ ചിത്രത്തിലെ വില്ലന്‍ വേഷം മമ്മൂട്ടി അന്ന് നിരസിച്ചിരുന്നു.

    വില്ലന്‍ വേഷം

    സ്വാതി കിരണം എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം കണ്ട് അല്ലു അരവിന്ദ് അമ്പരന്നു പോയിരുന്നു. തന്റെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും സാധിച്ചിരുന്നില്ലെന്നാണ് അദ്ദേഹം പിന്നീട് പറഞ്ഞത്. പിന്നീട് താന്‍ മമ്മൂട്ടിയെ പരിചയപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു. ഒരിക്കല്‍ പവന്‍ കല്യാണ്‍ നായകനാകുന്ന ചിത്രത്തിലെ വില്ലന്‍ വേഷം ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കാനായി താന്‍ മമ്മൂട്ടിയെ വിളിക്കുകയായിരുന്നു. നല്ല വേഷമാണെന്നും ചിത്രത്തിലെ വില്ലനാണെന്നും അറിയിച്ചു. എന്നാല്‍ മമ്മൂട്ടി നല്‍കിയ മറുപടി ഒരു ചോദ്യമായിരുന്നു.

     മമ്മൂട്ടിയുടെ പ്രതികരണം

    ഈ ചോദ്യം താങ്കള്‍ ചിരഞ്ജീവിയോട് ചോദിക്കുമോ എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ഉടനെ തന്നെ താന്‍ ഫോണ്‍ വെക്കുകയായിരുന്നുവെന്നും അല്ലു അരവിന്ദ് പറഞ്ഞു. അന്ന് അങ്ങനെ വില്ലന്‍ വേഷം നിഷേധിച്ച മമ്മൂട്ടി അഖില്‍ അക്കിനേനിയുടെ വില്ലനാകുമോ എന്ന സംശയത്തിലാണ് ആരാധകര്‍ ഇപ്പോള്‍. പുറത്ത് വരുന്ന വാര്‍ത്തകള്‍ ശരിയെങ്കില്‍ അത് വലിയ പ്രതീക്ഷയാണെന്നും ആരാധകര്‍ പറയുന്നു.

    Recommended Video

    കളര്‍ കൊടുത്തപ്പോള്‍ ദേ മമ്മൂക്ക ദുൽഖറായി | FilmiBeat Malayalam
    മലയാളത്തിന് പുറമെ

    മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും തെലുങ്കിലുമെല്ലാം മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. സ്വാതി കിരണം ആയിരുന്നു തെലുങ്കില്‍ സാന്നിധ്യം അറിയിച്ച സിനിമ. യാത്രയാണ് ഏറ്റവും ഒടുവില്‍ ഇറങ്ങിയ ചിത്രം. യാത്ര വലിയ വിജയമായി മാറിയിരുന്നു. ഇതിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്. അതേസമയം മലയാളത്തിലെ മിക്ക മമ്മൂട്ടി ചിത്രങ്ങലും തെലുങ്കിലേക്ക് ഡബ് ചെയ്ത് എത്താറുണ്ട്.

    മമ്മൂട്ടിയുടെ അവസാനം പുറത്തിറങ്ങിയ മലയാളം സിനിമ ദ പ്രീസ്റ്റ് ആണ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമയാണിത്. വണ്‍ ആണ് ലോക്ക്ഡൗണ്‍ കാലത്ത് തീയേറ്ററിലെത്തിയ മറ്റൊരു സിനിമ. ബിലാല്‍ ആണ് ആരാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളിലൊന്ന്.

    Read more about: mammootty
    English summary
    Throwback When Mammootty Made Producer Allu Aravid Appologize For Asking To Play Villain
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X