അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് കേട്ടു നിൽക്കാൻ കഴിഞ്ഞില്ല!, പ്രേം നസീറിനെ കളിയാക്കിയ ആളെ തല്ലിയതിനെ പറ്റി മോഹൻലാൽ

മലയാള സിനിമയുടെ നിത്യഹരിത നായകനാണ് പ്രേം നസീർ. വിടപറഞ്ഞിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും ഇന്ന് മലയാളി പ്രേക്ഷകരുടെ മനസ്സിൽ മറയാതെ നിൽക്കുന്ന താരമാണ് പ്രേം നസീർ. നാടകത്തിലൂടെയാണ് നസീർ തന്റെ അഭിനയജീവിതം തുടങ്ങുന്നത്. മരുമകൾ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

ഏറ്റവും കൂടുതൽ സിനിമകളിൽ നായകനായതിന്റെ ലോക റെക്കോർഡുള്ള ഏകദേശം 800 ഓളം സിനിമകളിലാണ് അഭിനയിച്ചത്. അതിൽ 700 ചിത്രങ്ങളിലും അദ്ദേഹം നായകനായി. ഏകദേശം 85 നായികമാർക്കൊപ്പം അഭിനയിച്ചു. ഷീലയോടൊപ്പം മാത്രം 107 ചിത്രങ്ങളിൽ അഭിനയിച്ചു. അങ്ങനെ ജീവിതകാലത്തിന്റെ പകുതിയിലധികവും സിനിമയ്ക്ക് വേണ്ടി ജീവിച്ച നടനാണ് അദ്ദേഹം.

നടനെ കളിയാക്കിയ ഒരാളെ മോഹൻലാൽ കൈകാര്യം ചെയ്തു

1989 ജനുവരി 16 നാണ് മലയാള സിനിമ പ്രേമികളെ ആകെ ദുഖത്തിലാക്കി പ്രേം നസീർ ലോകത്ത് നിന്ന് വിട പറയുന്നത്. തന്റെ അവസാനം വരെ അദ്ദേഹം സിനിമയിൽ സജീവമായിരുന്നു. എന്നാൽ കരിയറിൽ പലപ്പോഴും വലിയ രീതിയിലുള്ള പരിഹാസങ്ങളും കാലിയാക്കലുകളുമെല്ലാം കേൾക്കേണ്ടി വന്നിട്ടുണ്ട്. ഒരിക്കൽ നടനെ കളിയാക്കിയ ഒരാളെ മോഹൻലാൽ കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു.

 ചെകിട്ടത്ത് ഒരെണ്ണം പൊട്ടിക്കുകയാണ് മോഹൻലാൽ ചെയ്തത്

മോഹൻലാലിന്റെ തുടക്കകാലത്ത് നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അങ്ങനെ ഒരു സിനിമയിൽ അഭിനയിക്കുന്ന സമയത്താണ് പ്രേം നസീറിനെ ഒരാൾ കളിയാക്കിയത്. അയാളുടെ ചെകിട്ടത്ത് ഒരെണ്ണം പൊട്ടിക്കുകയാണ് മോഹൻലാൽ ചെയ്തത്. ഒരുകാലത്ത് ഈ സംഭവം വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു.

ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ എന്ന പരിപാടിയിൽ അതിഥി ആയി എത്തിയപ്പോൾ മോഹൻലാൽ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. അന്ന് പ്രേം നസീറിനെ കളിയാക്കിയ ആളുടെ ചെകിട്ടത്ത് ചാടി അടിച്ച ആളാണ് മോഹൻലാൽ, എന്താണ് അങ്ങനെ പെട്ടെന്ന് അടിക്കാൻ തോന്നിയത് എന്ന അവതാരകൻ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മോഹൻലാൽ.

താനും ഒരു മനുഷ്യനാണ്

നമ്മൾ ഒരുപാട് ബഹുമാനിക്കുന്ന ഒരു വ്യക്തിയെക്കുറിച്ച് ഒരാൾ കുറെ സമയം മോശമായ രീതിയിൽ കളിയാക്കിയപ്പോൾ അത് കേട്ടു നിൽക്കാനുള്ള ക്ഷമ ഉണ്ടായിരുന്നില്ല താനും ഒരു മനുഷ്യനാണ് എന്നാണ് മോഹൻലാൽ പറഞ്ഞത്. ഇന്ന് താനൊരു താരമാണ് തന്നെക്കുറിച്ച് മറ്റുള്ളവർ മോശമായി പറയുകയോ തന്നെ ഏതെങ്കിലും തരത്തിൽ വിഷമിപ്പിക്കുകയും ചെയ്താൽ അത് ചോദിക്കാൻ തനിക്കൊപ്പം ആളുകൾ ഉണ്ടെന്നും മോഹൻലാൽ പറയുന്നുണ്ട്. അന്ന് മോഹൻലാൽ പറഞ്ഞത് വിശദമായി വായിക്കാം തുടർന്ന്.

എല്ലാത്തിനും ഒരു പരിധിയുണ്ട്

'വേറെ ഒരു നിവൃത്തിയും ഇല്ലാതായപ്പോൾ ചെയ്തതാണ്. ഒരുപാട് നേരം അയാൾ കളിയാക്കി. അതായത് നിരന്തരം ഒരാളെ രണ്ടു മൂന്ന് മണിക്കൂർ പരിഹസിച്ചു കൊണ്ട് ഇരിക്കുമ്പോൾ എങ്ങനെയാണ്, എല്ലാത്തിനും ഒരു പരിധിയുണ്ട്. അതിന് മുകളിൽ ക്ഷമിക്കാൻ പറ്റില്ല. ആ സമയം ആയപ്പോൾ ചെയ്ത് പോയിട്ടുണ്ട്. എന്നെ ആരെങ്കിലും കളിയാക്കിയാൽ ഞാൻ മിണ്ടാതെ ഇരിക്കും,'

നമ്മുക്ക് അതിനു ചാൻസ് ഇപ്പോൾ കിട്ടാറില്ല

'പക്ഷെ നസീർ സാറിനെ പോലെ ഒരാളെ ആ സമയത്ത് അങ്ങനെ പറയാൻ പാടില്ല. ഇപ്പോൾ എന്നെയൊക്കെ നിരന്തരം ഒരാൾ കളിയാക്കികൊണ്ട് ഇരുന്നാൽ ഒരുപക്ഷെ എന്റെ കൂടെയുള്ള ആളുകൾ അയാളെ കൈകാര്യം ചെയ്യും. നമ്മുക്ക് അതിനു ചാൻസ് ഇപ്പോൾ കിട്ടാറില്ല. അന്ന് നമ്മൾ അത്രയേറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളെ പറ്റി പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറഞ്ഞപ്പോൾ ചെയ്തതാണ്,' മോഹൻലാൽ പറഞ്ഞു.

സിനിമയിൽ നിന്നുൾപ്പെടെ പ്രേം നസീറിന് പരിഹാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കൽ പ്രേം നസീറിനെ പരസ്യമായി കളിയാക്കിയ സംവിധായകനെ നാട്ടുകാർ തല്ലാൻ ഓടിച്ചതും അവസാനം പ്രേം നസീർ തന്നെ ആൾക്ക് രക്ഷകനായി മാറിയതും ഒരിക്കൽ പഴയകാല ക്യാമറാമാനായ വേണു പങ്കുവച്ചിട്ടുണ്ട്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X