For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി കഥപറയുമ്പോളിൽ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ, കാരണം ഭാര്യ സുൽഫത്ത്; മുകേഷ് വെളിപ്പെടുത്തിയപ്പോൾ

  |

  വളരെ ചെറിയ സിനിമയായി വന്ന് വമ്പൻ വിജയമായി മാറിയ ചിത്രമാണ് ശ്രീനിവാസൻ, മീന, മമ്മൂട്ടി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ കഥ പറയുമ്പോൾ. ശ്രീനിവാസൻ തന്നെ രചന നിർവഹിച്ച ഈ ചിത്രം സംവിധാനം ചെയ്തത് എം മോഹനൻ ആയിരുന്നു. ശ്രീനിവാസനും മുകേഷും ചേർന്ന് നിർമ്മിച്ച ആദ്യ സിനിമ കൂടി ആയിരുന്നു ഇത്.

  ബാർബറായ ബാലനും ഫിലിം സ്റ്റാറായ അശോക് രാജും തമ്മിലുള്ള സുഹൃത്ത് ബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രം തിയേറ്ററിൽ വമ്പൻ വിജയമായി എന്ന് മാത്രമല്ല ഗംഭീര പ്രേക്ഷക നിരൂപക പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ചിത്രം വിജയമായതിന് പിന്നാലെ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്യപ്പെടുകയുണ്ടായി.

  Also Read: 'തുടക്കം മുതൽ കൂവലായിരുന്നു, ഭാര്യ അന്ന് ​ഗർഭിണിയാണ്, ഒരുകാലത്തും നന്നാവില്ലെന്ന് ആളുകൾ പറഞ്ഞു'; റോഷൻ ആൻഡ്രൂസ്

  തമിഴിലും തെലുങ്കിലും രജനീകാന്തിനെ നായകനാക്കി പി. വാസുവാണ് ചിത്രം റിമേക്ക് ചെയ്തത്. ഹിന്ദിയിൽ ഷാരൂഖ് ഖാനെ നായകനാക്കി പ്രിയദർശനാണ് ചിത്രം ഒരുക്കിയത്. കാര്യമായ മാറ്റങ്ങൾ ഒന്നും വരുത്താതെ റീമേക്ക് ചെയ്ത ചിത്രം ഏകദേശം 130 ദിവസത്തോളം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം നടത്തി.

  മലയാളത്തിലും ഒരുപാട് ദിവസം തിയേറ്ററിൽ പ്രദർശിപ്പിച്ച ചിത്രം മുകേഷിനും ശ്രീനിവാസനും നിർമ്മാതാക്കൾ എന്ന നിലയിൽ വലിയ ലാഭമാണ് നൽകിയത്. ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജംഗ്ഷനിൽ അതിഥി ആയി എത്തിയപ്പോൾ നിർമ്മാതാവാകാൻ എടുത്ത തീരുമാനത്തെ കുറിച്ചും മമ്മൂട്ടി പ്രതിഫലം വാങ്ങാതെ അഭിനയിച്ചതിനെ കുറിച്ചും മുകേഷ് സംസാരിച്ചിരുന്നു അതിന്റെ വീഡിയോയാണ് ഇപ്പോൾ വീണ്ടും ശ്രദ്ധനേടുന്നത്.

  കഥ പറയുമ്പോള്‍ എന്ന ചിത്രം ഒരിക്കലും നിര്‍മ്മാണം ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നാണ് മുകേഷ് പറഞ്ഞത്. 'ചിത്രത്തിന്റെ കഥ ശ്രീനിവാസന്‍ പറഞ്ഞു. മമ്മൂക്കയോട് കഥ പറഞ്ഞപ്പോൾ മമ്മൂക്കയ്ക്ക് കഥ ഭയങ്കരമായി ഇഷ്ടപ്പെട്ടെന്ന് പറഞ്ഞു. അങ്ങനെയാണ് നല്ല കഥയല്ലേ. ലാഭം നോക്കണ്ട നമ്മുക്ക് വലിയ ചെലവില്ലാതെ സിനിമ ചെയ്താലോ എന്ന് ചോദിച്ചത്. നമ്മളുടെ ഒരു രൂപ പോലും ചെലവാക്കാന്‍ പാടില്ല അത് നീ ഉറപ്പ് നൽകണമെന്ന് ശ്രീനിവാസനും പറഞ്ഞു. അങ്ങനെയാണ് നിർമ്മാണം ചെയ്യാൻ തീരുമാനിക്കുന്നത്,'

  Also Read: ഒരു കുറ്റബോധത്തോടെയാണ് ഈ പോസ്റ്റിടുന്നത്; അന്ന് വിതുമ്പി നിന്ന ലിയോയെ ഞാന്‍ ഓര്‍ക്കുന്നുവെന്ന് ഭദ്രന്‍

  'വിചാരിച്ച പോലെ തന്നെ സംഭവിച്ചു. പടത്തിനായി ഒരുപാട് പൈസയൊന്നും ചെലവാക്കേണ്ടി വന്നില്ല. ചിത്രത്തില്‍ അഭിനയിച്ചതിന് മമ്മൂക്ക പ്രതിഫലവും വാങ്ങിയില്ല. ലാസ്റ്റ് മോമെന്റിൽ ഞാനും ശ്രീനിയും പൈസ വാങ്ങാൻ മമ്മൂക്കയെ നിര്‍ബന്ധിച്ചു. എന്നാല്‍ മമ്മൂക്ക പ്രതിഫലം വാങ്ങാന്‍ തയ്യാറായില്ല. എനിക്ക് വേണ്ടെന്ന് തന്നെ മമ്മൂക്ക പറഞ്ഞു,'

  'ഒരു ദിവസം ഞാനും ശ്രീനിവാസനും ചേര്‍ന്ന് ഡബ്ബിംഗ് തിയേറ്ററില്‍ പോയി. ഞങ്ങള്‍ മമ്മൂക്കയോട് പറഞ്ഞു, ഞങ്ങള്‍ക്ക് മനസ്സമാധാനമില്ല... മമ്മൂക്ക പൈസ വാങ്ങണമെന്ന്. മമ്മൂക്ക തറപ്പിച്ച് പറഞ്ഞു.. വാങ്ങില്ലെന്ന്. ഞാൻ എന്താണ് കാരണം എന്ന് ചോദിച്ചു. അപ്പോൾ മമ്മൂക്ക പറഞ്ഞത് തന്റെ ഭാര്യയ്ക്ക് വാങ്ങില്ലെന്ന് വാക്ക് കൊടുത്തു എന്നാണ്,'

  'ആ സിനിമ കണ്ട് മമ്മൂക്കയോട് ഭാര്യ പറഞ്ഞു 'അശോക് രാജ് എന്നാണ് കഥാപാത്രത്തിന്റെ പേരെങ്കിലും കേരളത്തിലുള്ള ആളുകള്‍ അത് മമ്മൂട്ടിയായി തന്നെ കണക്കാക്കും. കോടി കണക്കിന് രൂപ മുടക്കി സിനിമയെടുത്താലും ഒരുപക്ഷേ ഇത്രയും ഗംഭീരമാവില്ല. മുകേഷിന്റെയും ശ്രീനിവാസന്റെയും കൈയ്യില്‍ നിന്ന് അതുകൊണ്ടു തന്നെ പൈസ വാങ്ങരുത് എന്ന്. വാങ്ങികഴിഞ്ഞാല്‍ ഭാര്യയെ ഫേസ് ചെയ്യാന്‍ പറ്റില്ലെന്നും മമ്മൂക്ക പറഞ്ഞു. അത് അദ്ദേഹം അപ്പോൾ ഉണ്ടാക്കി പറഞ്ഞത് ആണോയെന്ന് അറിയില്ല. എന്നാലും ഞങ്ങൾ ഇനി നിർബന്ധിക്കണ്ട എന്ന് തീരുമാനിച്ചു,'

  'അത് അദ്ദേഹത്തിന്റെ ക്വാളിറ്റി കൂടിയാണ്. ഭാര്യക്ക് വാക്ക് കൊടുത്തു എന്ന് പറഞ്ഞ് ലക്ഷക്കണക്കിന് രൂപ വേണ്ടെന്ന് വയ്ക്കുക എന്നത് നിസാര കാര്യം ഒന്നുമല്ല,' മുകേഷ് പറഞ്ഞു.

  Read more about: mukesh
  English summary
  Throwback: When Mukesh Revealed Why Mammootty Acted In Kadha Parayumbol Movie Without Remuneration
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X