For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ കണ്ടതും ജയറാം എഴുന്നേറ്റുനിന്ന് തൊഴുതു; ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് പാർവതി പറഞ്ഞത്

  |

  മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജയറാമും പാർവതിയും. സിനിമയിൽ ഒരുമിച്ച ശേഷം ജീവിതത്തിലും ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു ഇവർ. ഇവരുടെ അഞ്ച് വർഷം നീണ്ടു നിന്ന് പ്രണയവും വീട്ടുകാരുടെ എതിർപ്പ് മറികടന്ന് നടത്തിയ രഹസ്യ നിശ്ചയവും എല്ലാം ആരാധകർ മുൻപ് കേട്ടിട്ടുള്ളതാവും. മലയാള സിനിമയിലെ സംഭവബഹുലമായ ഒരു വിവാഹമായിരുന്നു അത്.

  1992 ലാണ് ജയറാമും പാർവതിയും വിവാഹിതരാകുന്നത്. മലയാളത്തിലെ മുൻനിര നായികയായി തിളങ്ങി നിൽക്കുന്നതിനിടെ ആണ് പാർവതി ജയറാമിനെ വിവാഹം കഴിക്കുന്നത്. തുടർന്ന് നടി സിനിമയോട് വിടപറയുകയായിരുന്നു. എന്നാൽ ഇന്നും നിരവധി ആരാധകരാണ് പർവതിക്കുള്ളത്. ഇവരുടെ മക്കളായ കാളിദാസ് ജയറാമും മാളവികയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സിനിമയിൽ സജീവമായ കാളിദാസ് അച്ഛനെ പോലെ തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടനായി മാറിക്കൊണ്ടിരിക്കുകയാണ്.

  Also Read: ഇപ്പോഴും കീമോതെറാപ്പി ചെയ്യുന്നുണ്ട്, അന്ന് വേണുവും ഭാര്യയും വന്നപ്പോൾ...; ഇന്നസെന്റ് പറയുന്നു

  അപരൻ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ശുഭയാത്ര, തൂവാനത്തുമ്പികൾ, അധിപൻ, കിരീടം തുടങ്ങിയ ഹിറ്റ്‌ സിനിമകളിലാണ് പാർവ്വതിയും ജയറാമും ഒരുമിച്ച് അഭിനയിച്ചത്. അതിനിടയിലാണ് ഇവർക്കിടയിൽ പ്രണയം പൂക്കുന്നതും ഒന്നാകുന്നതും.

  ഒരിക്കൽ കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ആദ്യമായി കണ്ടതിനെ കുറിച്ചും പ്രണയത്തിലായതിനെക്കുറിച്ചും ജയറാമും പാർവതിയും സംസാരിച്ചിരുന്നു. മലയാളത്തിലെ അക്കാലത്തെ വലിയ നായികമാരിൽ ഒരാളായ പാർവതിയെ കണ്ടപ്പോൾ ജയറാമിന്റെ ആദ്യ പ്രതികരണം എങ്ങനെ ആയിരുന്നെന്ന് പാർവതി അതിൽ പറയുന്നുണ്ട്.

  അന്തരിച്ച നടൻ അനിൽ നെടുമങ്ങാടാണ് താരങ്ങളെ ഇന്റർവ്യൂ ചെയ്തത്. എവിടെ വെച്ചാണ് ആദ്യമായി കണ്ടത് എന്ന അനിലിന്റെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെ ആണ് രസകരമായ സംഭവം പറഞ്ഞത്. അപരൻ എന്ന സിനിമയുടെ ചിത്രീകരണം ഉദയാ സ്റ്റുഡിയോയിൽ വെച്ച് നടക്കുമ്പോഴാണ് തങ്ങൾ ആദ്യമായി കണ്ടതെന്ന് ഇരുവരും പറയുന്നു. ആദ്യ കാഴ്ചയിൽ തന്നെ തലയിൽ കുടുങ്ങുകയായിരുന്നു എന്ന് ജയറാം തമാശപൂർവം പറയുന്നുണ്ട്.

  ആദ്യമായി കണ്ടത് 1988 ഫെബ്രുവരി 18 ന് വൈകുന്നേരം അഞ്ച് മാനിക്കാണെന്നും ജയറാം പറയുന്നുണ്ട്. പിന്നീട്, ജയറാം ഓട്ടോഗ്രാഫ് വാങ്ങാൻ പോയി എന്ന കഥകൾ കേട്ടിട്ടുണ്ടല്ലോ എന്ന് അനിൽ ചോദിക്കുമ്പോഴാണ് പാർവതി അന്നുണ്ടായ രസകരമായ സംഭവം പറഞ്ഞത്. അതിന് മുൻപ് കുട്ടികളെ വഴി തെറ്റിക്കാനായിട്ട് അവൾ പറയുന്ന വെറും കിംവദന്തികൾ ആണെന്ന് ജയറാം പറയുന്നത് കാണാം. എന്നാൽ അങ്ങനെ അല്ല. സംഭവിച്ചത് ആണെന്ന് പറഞ്ഞിട്ടാണ് പാർവതി സംഭവം വിവരിക്കുന്നത്.

  Also Read: 'ഒരുപാട് പൈസ കിട്ടുന്നതുകൊണ്ടാണ് അവിടെ അഭിനയിച്ചത്, അത് പറയാൻ നാണമില്ല, ആമിർ നോട്ടി ഫെലോ'; ശ്വേത മേനോൻ

  'ഞാനും സുകുമാരി ആന്റിയും കൂടി മധു സാറിനെ കാണാൻ പോയതായിരുന്നു. മധു സാറിന്റെ റൂമിൽ ജയറാമും ഉണ്ടായിരുന്നു. എന്നെ കണ്ടിട്ട് എഴുന്നേറ്റ് നിന്ന് തൊഴുതു. ഞാൻ ഇരിക്കാൻ പറഞ്ഞിട്ടൊന്നും ഇരുന്നില്ല. ഭയങ്കര ബഹുമാനം ആയിരുന്നു,' പാർവതി പറഞ്ഞു. ഇതൊന്നും കേട്ട് വിശ്വസിക്കല്ലേ മക്കളെ ജീവിതം തകർന്നു പോകുമെന്ന് ജയറാം കൗണ്ടർ പറയുന്നതും കാണാം.

  കല്യാണത്തിന് ശേഷം സിനിമ ഉപേക്ഷിച്ചതിനെ കുറിച്ചും പാർവതി പറയുന്നുണ്ട്. 'കല്യാണത്തിന് ശേഷം അഭിനയത്തിലേക്ക് തിരിച്ചു വരുന്നതൊക്കെ ഓരോരുത്തരുടെ താത്പര്യമാണ്. ഉർവശി ഉൾപ്പെടെ പലരും തിരിച്ചു വന്നിട്ടുണ്ട്. എന്റെ കാര്യത്തിൽ എനിക്ക് താല്പര്യമില്ലായിരുന്നു എന്നതാണ്. എനിക്ക് വേറെ ഉത്തരവാദിത്തങ്ങൾ ഉണ്ടായിരുന്നു. കുട്ടികളുടെ കാര്യങ്ങൾ ഒക്കെ നോക്കണം,' എന്നാണ് പാർവതി പറഞ്ഞത്. ജയറാമിനും പർവതിക്കും ഒപ്പം കുഞ്ഞ് കാളിദാസും മാളവികയും വീഡിയോയിൽ ഉണ്ട്.

  Read more about: parvathy jayaram
  English summary
  Throwback: When Parvathy Jayaram Opened Up About Jayaram's Reaction After Seeing Her For The First Time
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X