For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മക്കളോടൊപ്പം ഇരുന്ന് അവളുടെ രാവുകൾ കണ്ടിട്ടുണ്ട്, അവർക്ക് ഇഷ്ടപ്പെട്ടത് ആ രംഗമായിരുന്നു; സീമ പറഞ്ഞത്

  |

  മലയാള സിനിമാ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സീമ. ഒരു കാലത്ത് മലയാളികളുടെ ആവേശമായിരുന്നു സീമ. പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന നിരവധി വേഷങ്ങളിലാണ് സീമ എത്തിയിട്ടുള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അവളുടെ രാവുകളിലെ രാജി എന്ന കഥാപാത്രം തന്നെയാണ്.

  കരിയറിൽ എല്ലാത്തരം വേഷങ്ങളിലും തിളങ്ങിയിട്ടുള്ള നടിയാണ് സീമ. എഴുപതുകളിൽ ഡാൻസറായും മറ്റും സിനിമയിൽ എത്തിയ സീമ അവളുടെ രാവുകളിലൂടെയാണ് ശ്രദ്ധനേടുന്നത്. ഐവി ശശി ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ പിന്നീട് ഇവർ വിവാഹിതരാവുകയും ചെയ്തു.

  seema

  Also Read: മമ്മൂട്ടിയങ്കിള്‍ വന്നത് സര്‍പ്രൈസായി, ലാലങ്കില്‍ എന്റെ കല്യാണത്തിന് വന്നില്ല; കാരണം വെളിപ്പെടുത്തി നിരഞ്ജ്‌

  മലയാളത്തിലെ അക്കാലത്തെ പ്രമുഖ സംവിധായകരുടെ സിനിമകളിലെല്ലാം സീമ നായികയായിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും ചില തെലുങ്ക്, കന്നഡ സിനിമകളിലും നടി തന്റെ സാന്നിദ്ധ്യം അറിയിച്ചു. നസീർ, മധു, ജയൻ, രജനികാന്ത്, കമൽ ഹാസൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ പല പ്രമുഖ നടൻമാരുടെയും നായികയായിട്ടുണ്ട് സീമ.

  സീമയുടെ കരിയറിൽ വഴിത്തിരിവായതും മലയാള സിനിമാചരിത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതുമായ സിനിമയാണ് അവളുടെ രാവുകള്‍. ആദ്യമായി എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം കൂടിയായിരുന്നു ഇത്. എങ്കിലും ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. രാജി എന്നായിരുന്നു സീമയുടെ കഥാപാത്രത്തിന്റെ പേര്.

  ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ എന്ന പരിപാടിയിൽ അതിഥി ആയി എത്തിയപ്പോൾ സീമ അവളുടെ രാവുകളിൽ നായികയായത് എങ്ങനെയെന്ന് ഓർത്തിരുന്നു. ഐ വി ശശി ചിത്രത്തിലേക്ക് നായികയായി പലരേയും പരിഗണിച്ചിരുന്നു. എന്നാൽ പെട്ടെന്നൊരു സുപ്രഭാതത്തിൽ താനാണ് നായികയെന്ന് പറയുകയായിരുന്നു എന്ന് സീമ പറയുന്നു.

  ചിത്രത്തിൽ അൽപം ബോൾഡായ കഥാപാത്രത്തെയാണ് സീമ അവതരിപ്പിച്ചത്. ടി ഷർട്ട് ഇട്ട് അഭിനയിച്ച സീമയുടെ ചിത്രങ്ങളൊക്കെ അന്ന് ഏറെ ശ്രദ്ധനേടിയിരുന്നു.

  'ശശിയേട്ടൻ അത് പറഞ്ഞതും ഞാന്‍ ഞെട്ടി. ഇയാള്‍ എന്താണ് ചെയ്യാന്‍ പോവുന്നതെന്നായിരുന്നു ആദ്യം ഓര്‍ത്തത്. മേക്കപ്പ് ടെസ്റ്റ് കഴിഞ്ഞപ്പോള്‍ കൊള്ളില്ലെന്നായിരുന്നു പറഞ്ഞത്. അതില്‍ ഒരു ഫോട്ടോ മാത്രമായിരുന്നു നല്ലത്. എന്നിട്ട് എന്നോട് വൈകുന്നേരം തലയൊക്കെ എണ്ണയിട്ട് വരാൻ പറഞ്ഞു. അദ്ദേഹം തന്നെയാണ് ആ ഫോട്ടോ എടുത്തത്,'

  'വൈകുന്നേരം റഷസെല്ലാം നോക്കിയ ശേഷമേ സീമ ഇതില്‍ അഭിനയിക്കുന്നുണ്ടോയെന്ന് പറയുന്നുള്ളൂ എന്നാണ് പറഞ്ഞത്. ഇത് കേട്ടപ്പോള്‍ ഞാന്‍ ദൈവത്തിനോട് നന്ദി പറഞ്ഞു. അഭിനയിക്കാന്‍ പോവുകയാണെന്ന് എന്നോടൊപ്പമുണ്ടായിരുന്ന ഡാൻസേർസിനോടോ ഒന്നും പറഞ്ഞിരുന്നില്ല. അതും ഇതും രണ്ടും കൂടെ പോവുമൊയെന്ന സംശയമായിരുന്നു'

  'ഇതാണോ നിങ്ങളുടെ അച്ഛനും അമ്മയുമെന്ന് പറഞ്ഞുള്ള സീനായിരുന്നു ട്രായ്‌ലായി എടുത്തത്. ഷൂട്ട് ചെയ്ത് റഷസ് കാണാനായി അവര്‍ പോയപ്പോള്‍ ഞാൻ അവിടെ കിടന്നുറങ്ങി. വൈകുന്നേരമായപ്പോള്‍ എല്ലാവരും വന്ന് വിളിച്ച് എഴുന്നേല്‍പ്പിച്ചു. ഇതില്‍ ഞാനുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ആ ഉണ്ട്. നീ അത് മനസ്സിലാക്കിയില്ലേ എന്നായിരുന്നു ചോദ്യം,'

  seema avalude ravukal

  Also Read: ഇപ്പോഴത്തെ നടിമാരുമായി എനിക്ക് അടുത്ത ബന്ധമില്ല; ആ നടി എന്നോട് പറഞ്ഞത്; പൃഥിരാജ്

  'രാജിയെന്ന അഭിസാരികയെ അവതരിപ്പിക്കുമ്പോള്‍ ആശങ്ക ഉണ്ടായിരുന്നില്ല. കഥാപാത്രം ഏതാണെന്ന് പോലും അറിയില്ലായിരുന്നു. റിലീസ് ദിവസമായിരുന്നു സിനിമ കണ്ടത് നൈറ്റ് ഷോ കണ്ടത്. കവിതയിൽ ഞാനും ശശിയേട്ടനും കമൽഹാസനും എല്ലാവരും കൂടിയാണ് പോയത്. അന്ന് കണ്ട അത്രയും ജനകൂട്ടത്തെ പിന്നെ ഞാൻ കണ്ടിട്ടില്ല,'

  'ഒരു ഡാന്‍സറെ നടിയാക്കിയതില്‍ ചിലര്‍ക്കൊക്കെ അന്ന് നീരസമുണ്ടായിരുന്നു. സിനിമ റിലീസ് ചെയ്തപ്പോഴാണ് ആശ്വാസമായത്. എന്നാൽ അതൊന്നും എന്നെ ബാധിച്ചിരുന്നില്ല. എന്നെ അഭിനയിപ്പിക്കുക എന്നത് ശശിയേട്ടന്റെ വാശിയായിരുന്നു,'

  'മക്കള്‍ക്കൊപ്പമിരുന്ന് ഞാൻ ആ സിനിമ കണ്ടിട്ടുണ്ട്. മോനേയും മോളേയും അത് കാണിച്ചിരുന്നു. രാഗേന്ദു കിരണങ്ങള്‍ എന്ന് പാട്ട് അവര്‍ക്ക് ഒരുപാട് ഇഷ്ടമാണ്. അതിലെ മൂവ്‌മെന്‍സെല്ലാം അവർക്ക് ഇഷ്ടമാണ്,' സീമ പറഞ്ഞു.

  Read more about: seema
  English summary
  Throwback: When Seema Opens Up About Her Movie Avalude Ravukal In JB Junction
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X