For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മിനിചേച്ചിയുടെ നിഴലിലാണ് ഞാൻ നടന്നിരുന്നത്, എന്റെ റോൾ മോഡലാണ്'; കൽപനയെ കുറിച്ച് ഉർവശി പറഞ്ഞത്

  |

  മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയായിരുന്നു കൽപന. പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച ഒന്നായിരുന്നു നടിയുടെ അപ്രതീക്ഷിത വേർപാട്. വിടപറഞ്ഞിട്ട് ആറ് വർഷം കഴിഞ്ഞെങ്കിലും അവതരിപ്പിച്ച നിരവധി വേഷങ്ങളിലൂടെ കൽപന ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഹാസ്യ വേഷങ്ങളിലൂടെ ആയിരുന്നു കൽപന മലയാള സിനിമയിൽ സ്വന്തമായൊരു ഇടം കണ്ടെത്തിയത്.

  കൽപനയെ പോലെ തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികയാണ് സഹോദരി ഉർവശിയും. ചേച്ചി ഹാസ്യ വേഷങ്ങളിലൂടെയാണ് തിളങ്ങിയതെങ്കിൽ നായികാ വേഷങ്ങളിലൂടെയാണ് ഉർവശി തിളങ്ങിയത്. ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന ഈ സഹോദരിമാർ പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. ഇരുവർക്കും ഇടയിലെ വാഴക്കായിരുന്നു കാരണം.

  Also Read: നസ്രിയയും അമ്മയും അല്ല; ഏറ്റവും ഇഷ്ടം തോന്നിയ സ്ത്രീ ആരെന്ന ചോദ്യത്തിന് ഫഹദ് പറഞ്ഞത്

  കൽപനയുടെ അവസാന നാളുകളിൽ ഇവർക്കിടയിലെ പ്രശ്‌നങ്ങൾ ഏറെ കുറെ കലങ്ങി തെളിഞ്ഞിരുന്നു. ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജങ്ഷൻ എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ ഉർവശി കൽപനയെ കുറിച്ച് വാചാലവുകയുണ്ടായി. ചേച്ചിയെ കുറിച്ച് സംസാരിച്ച് താരം വികാരഭരിതയായി. തങ്ങൾക്കിടയിൽ ഉണ്ടായ പ്രശ്‍നങ്ങളെ കുറിച്ചും തനിക്ക് ആരായിരുന്നു ചേച്ചി എന്നുമാണ് ഉർവശി സംസാരിച്ചത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.

  'കൽപന ചേച്ചിയുടെ അഭിമുഖങ്ങളിലൂടെയാണ് ആളുകൾ എന്റെ കുട്ടിക്കാലത്തെ കുറിച്ച് കൂടുതൽ അറിഞ്ഞിട്ടുള്ളത്. കാരണം അതിലെ പ്രധാന കഥാപാത്രം ഞാൻ തന്നെ ആയിരുന്നു. എന്റെ കുടുംബം പോലെ ഐക്യമുള്ള ഒരു സിനിമ കുടുംബം ഒരിക്കലും മറ്റൊരിടത്ത് ഉണ്ടായിട്ടില്ല. ഏറ്റവും അടുപ്പമുള്ളിടത് ആണലോ ഒരു ചെറിയ അകൽച്ച വന്നാലും വലുതായി തോന്നുക',

  'ഇപ്പോൾ പോലും എനിക്ക് എത്ര അളവിൽ ആഹാരമെടുക്കണമെന്ന് എനിക്ക് അറിയില്ല. കാരണം ഞാൻ ആ വീട്ടിലെ ഏറ്റവും ഇളയതാണ്. ഒന്നില്ലെങ്കിൽ അമ്മ വാരിത്തരും അല്ലെങ്കിൽ കല ചേച്ചി വാരിത്തരും അല്ലെങ്കിൽ മിനി ചേച്ചി (കൽപന) വാരി തരും. വീട്ടിൽ പോയാൽ ഭക്ഷണം ഇട്ട് വിളമ്പി കഴിക്കേണ്ടി വരില്ല. അത്രയും ഐക്യം ആയിരുന്നു ഞങ്ങൾക്കിടയിൽ',

  'പക്ഷെ എന്റെ ഒരു പ്രണയത്തിൽ കൽപന ചേച്ചി ഇടപെട്ടു. അത് വേണ്ടായെന്ന് തീർത്ത് പറഞ്ഞു. അതുവരെ അവളാണ് എന്നെ നയിച്ചു കൊണ്ടിരുന്നത്. ഞങ്ങൾ കുട്ടിക്കാലത്ത് സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് പരിചയക്കാർ ഒക്കെ വിളിക്കുന്നത് അവളെ വക്കീൽ എന്നും എന്നെ ഗുമസ്തയെന്നും ആയിരുന്നു. മിനി ചേച്ചി പറയുന്ന കാര്യങ്ങൾ ഒക്കെ അതുപോലെ പറഞ്ഞാണ് ഞാൻ ഓരോന്ന് പറയാൻ പഠിച്ചത്.

  'അവൾ എന്നും എന്റെ കൂടെ നിഴലായിട്ടുണ്ടായിരുന്നു. അവളുടെ വാലായി ഞാൻ ഉണ്ടായിരുന്നു. അവൾ പറയുന്നത് കേട്ടാണ് ഞാൻ വളർന്നത്. വസ്ത്രത്തിന്റെ കാര്യത്തിൽ പോലും അവളുടെ അഭിപ്രായം ആയിരുന്നു എനിക്ക് അതിലൊന്നും അഭിപ്രായമുണ്ടായിരുന്നില്ല. ഒരു കാര്യത്തിൽ ഞാൻ ജീവിതത്തിൽ സ്വന്തമായി തീരുമാനമെടുക്കുന്നു അവൾ പറയുന്നത് അനുസരിക്കുന്നില്ല എന്ന ഘട്ടം വന്നപ്പോൾ അവൾക്കുണ്ടായ മാനസിക പ്രശ്നമാണ് അത്',

  Also Read: 'അപ്പാ ഐ തിങ്ക് യു ആർ ഫേമസ്'; താൻ ആരാണെന്ന് മോൾക്ക് അറിയില്ലെന്ന് നിവിൻ; മക്കളെ കുറിച്ച് താരം പറയുന്നു

  'അത് ശരിയാവില്ലെന്ന് അവൾ പറഞ്ഞപ്പോഴൊക്കെ അതിനെ അതിജീവിക്കാൻ ആണ് ഞാൻ നോക്കിയിരുന്നെ. എന്നേക്കാൾ കൂടുതൽ അവൾക്ക് അറിവുണ്ട്. നീ ശ്രദ്ധിക്ക് ഇത് വേണ്ട എന്നൊക്കെ പറയുമ്പോൾ എനിക്ക് അല്ല എന്നാണ് തോന്നിക്കൊണ്ടിരുന്നത്,'

  'അത് പിന്നീട് സത്യമായപ്പോൾ എനിക്ക് കോംപ്ലെക്‌സായി. പിന്നെ എനിക്ക് അവളെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടയി. അതിനു മുന്നേ അകൽച്ച എനിക്ക് ഉണ്ടായിരുന്നു. ഫേസ് ചെയ്യാൻ ഉള്ള ബുദ്ധിമുട്ട് ആയിരുന്നു പിന്നെ. അല്ലാതെ പിണക്കം ഒന്നുമില്ലായിരുന്നു. അവൾ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു എന്നായിരുന്നു അവൾക്ക്',

  'എന്റെ ഒരു പ്രായം വരെ കല്പന ചേച്ചിയെ ആണ് ഞാൻ പിന്തുടർന്നിരുന്നത്. എന്റെ റോൾ മോഡൽ ചേച്ചിയാണ്. സ്‌കൂളിൽ എനിക്ക് കിട്ടുന്ന പരിഗണന പോലെ കൽപനയുടെ അനിയത്തി എന്ന പേരിലായിരുന്നു. അവളുടെ നിഴലായാണ് നടന്നിരുന്നത്. കുറച്ചു നാൾ അകൽച്ചയുണ്ടായി പിന്നെ അത് മാറി ഞങ്ങൾ എല്ലാം ഒരുമിച്ചു വന്നപ്പോൾ ദൈവം അവളെ കൊണ്ടുപോയി',

  'കേരളത്തിൽ നിന്ന് ഒരിക്കലും നല്ലൊരു പുരസ്‌കാരം കല്പനയ്ക്ക് കിട്ടിയിട്ടില്ലെന്നും ഉർവശി പറയുന്നുണ്ട്. എന്നേക്കാൾ നല്ല നടിയായിരുന്നു അവൾ. കേരളം ഒരിക്കലും അവൾക്ക് നല്ലൊരു അവർഡ് നൽകാത്തത് എന്റെ ദുഃഖമാണ്. മരിച്ചപ്പോൾ ഓരോരുത്തർ പുരസ്‌കാരങ്ങൾക്ക് എന്നെ വിളിക്കുന്നുണ്ട്. ഞാൻ പോകാറില്ല. ജീവിച്ചിരുന്നപ്പോൾ അവൾക്ക് എന്തെങ്കിലും പുരസ്‌കാരം കൊടുക്കരുന്നല്ലോ! അവളെ പോലെ അവൾ മാത്രമേ ഉള്ളു. മിനി ചേച്ചിയെ പോലെ മലയാളത്തിൽ ഇനി ഒരു ആർട്ടിസ്റ്റ് ഉണ്ടാവില്ല,' ഉർവശി പറഞ്ഞു',

  Read more about: urvashi
  English summary
  Throwback: When Urvashi Broke Down To Tears Talking About Her Sister Kalpana - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X