For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മനസികാവസ്ഥയ്ക്കാണ് പ്രാധാന്യം!, ജീവിതത്തിലെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനം ഇതാണെന്ന് മഞ്ജു വാര്യർ

  |

  മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യര്‍. ലേഡി സൂപ്പർ സ്റ്റാർ എന്ന് ആരാധകർ വിളിക്കുമ്പോഴും താൻ ഒരു സാധാരണ നടിയാണെന്ന് പറയുന്ന മഞ്ജുവിന് മലയാളികളുടെ മനസിലെ സ്ഥാനം സമാനതകളില്ലാത്തതാണ്. പ്രായവ്യത്യാസമില്ലാതെയാണ് പ്രേക്ഷകർ മഞ്ജുവിനെ നെഞ്ചിലേറ്റുന്നത്.

  വിദ്യാർത്ഥി ആയിരിക്കെ കലോത്സവ വേദികളിൽ തിളങ്ങി അതിൽ നിന്നും സിനിമയിലേക്ക് എത്തിയ നടിയാണ് മഞ്ജു വാര്യർ. രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കാലത്തിലാകമായി മാറിയ മഞ്ജു വാര്യർ 1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്.

  Also Read: 'രണ്ട് ഭാര്യമാരുള്ള സ്വര്‍​​​ഗം, ഇവിടുത്തെ അവസ്ഥ കണ്ടറിയേണ്ടതാണ്, അടിച്ച് വാരിയാൽ പെൺകോന്തനാവില്ല'; ബഷീർ ബഷി

  പിന്നീട് ഇറങ്ങിയ സല്ലാപത്തിലാണ് നായികയാവുന്നത്. സല്ലാപം എന്ന ചിത്രമാണ് മഞ്ജുവിന് പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടി കൊടുത്തത്. ചിത്രത്തിലെ മഞ്ജുവിന്റെ രാധ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.

  വളരെ ചെറിയ സമയം കൊണ്ടായിരുന്നു മഞ്ജുവിന്റെ വളര്‍ച്ച. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ നടിക്ക് സാധിച്ചു. മൂന്ന് വർഷക്കാലം മലയാള സിനിമയിൽ സജീവമായി നിന്നിരുന്ന മഞ്ജു, 1998 ൽ നടൻ ദിലീപിനെ വിവാഹം ചെയ്തതോടെ സിനിമയിൽ നിന്ന് വലിയ ഒരു ഇടവേള എടുക്കുകയായിരുന്നു.

  മഞ്ജു സിനിമ ഉപേക്ഷിച്ചത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. മഞ്ജു തിരികെ എത്തണമെന്നായിരുന്നു പ്രേക്ഷകരുടെ ആഗ്രഹം. ഏകദേശം 14 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു പിന്നീട് മഞ്ജു തിരിച്ചുവരുന്നത്. മഞ്ജുവിന്റെ ആ രണ്ടാം വരവ് പ്രേക്ഷകർ ആഘോഷമാക്കുകയായിരുന്നു.

  മികച്ച പ്രേക്ഷക സ്വീകാര്യതയാണ് രണ്ടാം വരവിൽ മഞ്ജുവിന് ലഭിച്ചത്. ആദ്യമുണ്ടായിരുന്ന മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവിൽ കണ്ടത്. ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സിൽ മഞ്ജു സൂപ്പർ സ്റ്റാർ ആയി മാറുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ മഞ്ജുവിന്റെ ചിത്രങ്ങളൊക്കെ വൈറലാവുകയും ചെയ്തിരുന്നു.

  മലയാളത്തിലെ പകരക്കാരില്ലാത്ത താര സാന്നിധ്യമാണ് ഇന്ന് മഞ്ജു വാര്യർ. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങി നിൽക്കുകയാണ് താരം. തമിഴ് സൂപ്പർ താരം അജിത്തിനൊപ്പം അഭിനയിച്ച തുനിവ് മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആദ്യമായി ആക്ഷൻ സിനിമയിൽ അഭിനയിക്കുന്ന മഞ്ജുവിന്റെ പ്രകടനത്തിന് കയ്യടിക്കുകയാണ് പ്രേക്ഷകർ.

  തുനിവിന്റെ വിജയാഘോഷത്തിനിടെ പുതിയ സിനിമയായ ആയിഷയുടെ പ്രമോഷൻ തിരക്കുകളിലാണ് മഞ്ജു. അതേസമയം, നടിയുടെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റും ഇപ്പോൾ ശ്രദ്ധനേടുകയാണ്. കഴിഞ്ഞ ദിവസം ആയിഷയുടെ പ്രമോഷൻ ചടങ്ങിൽ നിന്നെടുത്ത ഒരു ചിത്രമാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് മഞ്ജു നൽകിയ ക്യാപ്‌ഷനാണ് ശ്രദ്ധേയം.

  Also Read: പ്രണയത്തിന് പ്രായം പ്രശ്നമല്ല; എന്തിനാണ് ഭയക്കുന്നതെന്ന് മഞ്ജു; 'മൂന്ന് വർഷത്തിന് ശേഷമുള്ള സന്തോഷം

  'നിങ്ങൾ എടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനം, നല്ല മാനസികാവസ്ഥയിലായിരിക്കുക എന്നതാണ്' എന്നാണ് മഞ്ജു കുറിച്ചിരിക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തെ കുറിച്ച് ഒരിക്കലും ക്യാമറയ്ക്ക് മുന്നിൽ പറയാത്ത മഞ്ജുവിന്റെ പോസ്റ്റ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. നിരവധി പേർ ചിത്രത്തിന് കമന്റ് ചെയ്യുന്നുണ്ട്. മഞ്ജുവിന്റെ ചിരിയെ കുറിച്ചാണ് കൂടുതൽ കമന്റുകളും. തമിഴ് ആരാധകരുടെ ഉൾപ്പെടെ കമന്റുകൾ ചിത്രത്തിന് താഴെ കാണാം.

  അതേസമയം, ആയിഷ ജനുവരി ഇരുപതിനാണ് തിയേറ്ററുകളിൽ എത്തുക. അറബിക്, മലയാളം ഭാഷകളിൽ ചിത്രീകരിച്ച സിനിമയിലെ എഴുപതു ശതമാനത്തോളം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

  Read more about: manju warrier
  English summary
  Thunivu Actress Manju Warrier New Cryptic Post About Most Important Decision Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X