Don't Miss!
- Automobiles
ആക്ടിവ ഓടിക്കാൻ ഇനി താക്കോൽ വേണ്ട, പറക്കാൻ പുത്തൻ 6G H-സ്മാർട്ട് പതിപ്പുമായി ഹോണ്ട
- Sports
World Cup 2023: പടയൊരുക്കം പ്രധാനം, ചാംപ്യന്മാരാവാന് ഇന്ത്യ എന്തു ചെയ്യണം? അറിയാം
- News
'ദിലിപീന് മാത്രമാണോ മാനവും അഭിമാനവും, അതിജീവിതയ്ക്ക് ഇതൊന്നുമില്ലേ'; അടൂരിനെതിരെ ഭാഗ്യലക്ഷ്മി
- Lifestyle
മാതാപിതാക്കളില്‍ നിന്ന് കുഞ്ഞിലേക്ക്; പാരമ്പര്യമായി കൈമാറിവരും ഈ ജനിതക രോഗങ്ങള്‍
- Finance
ദിവസം 85 രൂപ മാറ്റിവെച്ചാൽ നേടാം 9.50 ലക്ഷം; ജീവിതം ആനന്ദമാക്കാൻ സർക്കാർ ഗ്യാരണ്ടിയുള്ള നിക്ഷേപമിതാ
- Technology
അധികം പണം നൽകാതെ സ്വന്തമാക്കാവുന്ന 5ജി സ്മാർട്ട്ഫോണുകൾ
- Travel
പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ പുഴയോര വനത്തിലൂടെ പോകാം!തൂവാനം വെള്ളച്ചാട്ടം ട്രക്കിങ് വീണ്ടും തുടങ്ങുന്നു
ബൈക്കിൽ നിന്ന് പലതവണ വീണു, അജിത് സാർ ആദ്യം പഠിപ്പിച്ചത് വീണാൽ എന്ത് ചെയ്യണമെന്നാണ്: മഞ്ജു വാര്യർ
മഞ്ജു വാര്യർ നായികയായ രണ്ടാമത്തെ തമിഴ് ചിത്രം തുനിവ് കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ തല അജിത്തിന്റെ നായികയായി എത്തുന്നു എന്ന് അറിഞ്ഞത് മുതൽ ചിത്രത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെങ്കിലും മഞ്ജുവിന്റെ പ്രകടനത്തിന് കയ്യടിക്കുകയാണ് പ്രേക്ഷകർ.
ആദ്യമായി ഒരു ആക്ഷൻ സിനിമയിൽ അഭിനയിക്കുന്ന മഞ്ജുവിന്റെ സ്ക്രീൻ പ്രസൻസിനും ഫൈറ്റ് സീക്വൻസുകൾക്കുമാണ് കയ്യടി ഏറെയും. നേർകൊണ്ട പാർവൈ, വലിമൈ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ എച്ച് വിനോദ് അജിത്തിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് തുനിവ്.

സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മഞ്ജു വാര്യർ ഇപ്പോൾ. ചിത്രീകരണത്തിന്റെ ഇടവേളയിൽ മഞ്ജു അജിത്തിനും സംഘത്തിനും ഒപ്പം ലഡാക്ക് യാത്ര നടത്തിയതും ശ്രദ്ധനേടിയിരുന്നു. അതിനെ കുറിച്ചും നടി സംസാരിക്കുന്നുണ്ട്. മനോരമ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മഞ്ജു.
'ഞാൻ തോക്കെടുത്ത ആദ്യ ചിത്രം പത്രമാണ്. അതിൽ ഞാൻ പതർച്ചയോടെ തോക്കു ചൂണ്ടുന്ന സീനാണ്. എന്നാൽ തുനിവിൽ എന്റെ കഥാപാത്രം പലതരം തോക്കുകൾ എടുത്തിട്ടുണ്ട്. ആക്ഷൻ സീനുകൾ വിശ്വസനീയമായി ചെയ്യുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. ഞാൻ അങ്ങനെ ചെയ്യുമോ എന്ന ആശങ്ക പലർക്കും ഉണ്ടായിരുന്നു. പക്ഷെ സിനിമ തിയറ്ററിൽ കണ്ടവരിൽ നിന്നെല്ലാം നല്ല പ്രതികരണമാണ്,' മഞ്ജു പറഞ്ഞു.

'എനിക്ക് ശബ്ദത്തെ വലിയ പേടിയാണ്. വെടിക്കെട്ടുള്ള അമ്പലങ്ങളിൽ പോകാൻ തന്നെ ഭയമായിരുന്നു. തുനിവിൽ ഫൈറ്റ് സീനിലൊക്കെ ആ കരുതൽ എനിക്കു തന്നു. ഫൈറ്റ് സീനുകൾ കോംപ്രമൈസ് ചെയ്ത് ചെയ്യാനാകില്ല. അജിത് സാറൊക്കെ ഫൈറ്റിന്റെ മാസ്റ്ററാണ്. എന്താണ് സീനിൽ വേണ്ടതിന്റെ മീറ്ററെന്നു കൃത്യമായി അറിയാമെന്നും' നടി പറഞ്ഞു.
തുനിവിന്റെ അർത്ഥം ധൈര്യം എന്നാണ്. അത്തരമൊരു ധൈര്യത്തിന്റെ പുറത്താണ് അജിത്തിന്റെ സംഘത്തോടൊപ്പം ലേ-ലഡാക്ക് കശ്മീർ യാത്ര നടത്തിയതെന്നും മഞ്ജു പറഞ്ഞു. 11 ദിവസം കൊണ്ട് 2500 കിലോമീറ്റർ ദൂരം യാത്ര. ഗ്രൂപ്പിനൊപ്പം പിൻസീറ്റ് യാത്രക്കാരിയായി സഞ്ചരിച്ച ശേഷം തിരികെ നാട്ടിലെത്തി ആദ്യം ടു വീലർ ലൈസൻസിന് അപേക്ഷിച്ചെന്നും മഞ്ജു പറഞ്ഞു.

ഇതൊരു അപകടകരമായ ഹോബി ആണെങ്കിലും യാത്ര ഇഷ്ടമാണെങ്കിൽ അടുത്ത ട്രിപ്പിനും റെഡിയായി കൊള്ളാൻ അജിത് പറഞ്ഞതിന്റെ ആവേശത്തിൽ പുതിയ ബിഎംഡബ്ല്യു ബൈക്ക് വാങ്ങാനുള്ള പ്ലാനിലാണെന്നും മഞ്ജു പറയുന്നുണ്ട്.
Also Read: 'അങ്ങനെ അവർ ഒന്നിച്ചു... ജീവിതത്തിലെ സതീഷേട്ടനും രേവതിയും'; ജിസ്മയും വിമലും വിവാഹിതരായി!

യാത്രയിൽ മഴയിൽ വെയിൽ, മഞ്ഞ് തുടങ്ങി പല കാലാവസ്ഥകൾ ഉണ്ടായിരുന്നെന്നും മഞ്ജു പറഞ്ഞു. തുനിവിന്റെ സെറ്റിൽ വച്ച് ഞാൻ യാത്രകളെക്കുറിച്ച് സംസാരിച്ചെങ്കിലും ഒരു ബൈക്ക് റൈഡിൽ അജിത് സാർ എന്നെക്കൂട്ടുമെന്ന് ഒരിക്കലും കരുതിയില്ല. ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ധരിക്കേണ്ട സുരക്ഷാ ഗിയറുകളെല്ലാം അദ്ദേഹം തനിക്കും ഉറപ്പാക്കിയിരുന്നു.

ബൈക്കിൽ നിന്നു വീണാൽ എങ്ങനെ ചാടിമാറണമെന്നാണ് അദ്ദേഹം ആദ്യം പഠിപ്പിച്ചത്. ഞാൻ അഞ്ചു പ്രാവശ്യം വീണു. കാര്യമായ പരുക്കൊന്നും പറ്റിയില്ല. 45 കിലോമീറ്റർ വരെ ഒറ്റ സ്‌ട്രെച്ചിൽ ഓഫ്റോഡ് യാത്ര ആയിരുന്നുവെന്നും മഞ്ജു പറയുന്നു.
പാംഗോങ് തടാകം, ലുബ്രാ താഴ്വര എല്ലാം കണ്ടായിരുന്നു യാത്ര. ടെന്റിലും പണി പൂർത്തിയാകാത്ത കെട്ടിടങ്ങളിലും ചെറിയ ഹോട്ടലുകളിലും സ്റ്റാർ ഹോട്ടലുകളിലുമെല്ലാം താമസിച്ചാണ് കശ്മീരിലെത്തിയത്. എവിടെച്ചെന്നാലും അവിടത്തെ ഭക്ഷണം കഴിക്കുന്നതാണ് എന്റെ രീതി. മറുനാട്ടിൽപ്പോയി നമ്മുടെ ഭക്ഷണം തിരയുമ്പോഴാണു കുഴപ്പത്തിലാകുന്നത്. അവരുടെ ഭക്ഷണമാകുമ്പോൾ കുഴപ്പമില്ലെന്നും മഞ്ജു പറയുന്നു.
-
'സിനിമ എന്ന് ഇറങ്ങുന്നുവോ അതിന്റെ അടുത്ത ആഴ്ച കല്യാണമുണ്ടാകും'; ശ്രീവിദ്യ മുല്ലശ്ശേരിയുടെ വിവാഹനിശ്ചയം കഴിഞ്ഞു
-
'എന്റെ സഹോദരനൊപ്പം'; നൃത്ത വിസ്മയങ്ങൾ ഒരുമിച്ച് കണ്ടപ്പോൾ; വൈറലായി ശോഭനയുടെയും വിനീതിന്റെയും ചിത്രം
-
ഡബ്ല്യുസിസിയില്‍ വിശ്വാസമില്ല! നേരെചൊവ്വേ സംസാരിക്കുന്നത് പലര്‍ക്കും ഇഷ്ടമാകില്ല: സ്വാസിക