ആ നടന് ക്യാമറ ഓണ്‍ ആയാല്‍ കണ്‍ട്രോള്‍ പോകും; ജയം സ്വയം മരണം വരുത്തി വച്ചത്: ത്യാഗരാജന്‍ മാസ്റ്റര്‍

മലയാളത്തിന്റെ ഒ.ജി ആക്ഷന്‍ ഹീറോയാണ് ജയന്‍. ഇന്നും ആ പേരിനൊരു പകരക്കാരന്‍ കടന്നു വന്നിട്ടില്ല. സാങ്കേതിക വിദ്യയും സുരക്ഷാ സംവിധാനങ്ങളുമൊന്നും ഇത്രയുമില്ലാതിരുന്ന കാലത്ത് ജയന്‍ ചെയ്തിരുന്ന സംഘട്ടന രംഗങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. ഡ്യൂപ്പിന്റെ സഹായമില്ലാതെ, എത്ര അപകടം പിടിച്ച ആക്ഷന്‍ രംഗവും ജയന്‍ ചെയ്യുമായിരുന്നു. ഈ ധീരത തന്നെയാണ് ഒടുവില്‍ ജയന്റെ ജീവനെടുത്തതും.

കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ജയന്റെ മരണം. ഷൂട്ടിനിടെയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തെ തുടര്‍ന്നായിരുന്നു ജയന്‍ മരണപ്പെടുന്നത്. ഇന്നും ഞെട്ടലോടെയാണ് സിനിമാ ലോകം ആ മരണത്തെ ഓര്‍ക്കുന്നത്. തന്റെ കരിയറിന്റെ സുവര്‍ണകാലത്തിലൂടെ കടന്നു പോവുമ്പോഴായിരുന്നു ജയനെ തേടി മരണമെത്തുന്നത്. ഇപ്പോഴിതാ ജയനെക്കുറിച്ച് മനസ് തുറക്കുകയാണ് സ്റ്റണ്ട് മാസ്റ്ററായ ത്യാഗരാജന്‍ മാസ്റ്റര്‍.

Thyagarajan Master

''ജയന്റെ തെറ്റാണ്. കൂടെ ജോലി ചെയ്തവരുടെ തെറ്റല്ല. വലിയ മാസ്റ്ററായിരുന്നു. നന്നായി ചെയ്യുന്ന ആളാണ്. അദ്ദേഹം വേണ്ട എന്ന് പറഞ്ഞിട്ടും ജയന്‍ ചെയ്യുകയായിരുന്നു. കൂടുതല്‍ നന്നായി കാണണം എന്ന ആഗ്രഹം മൂലമായിരുന്നു. അതുകൊണ്ടാണ് ഒരു ടേക്ക് കൂടെ ചെയ്തത്. പിന്നെ ബാലന്‍ കെ നായര്‍ വളരെ നല്ല വ്യക്തിയാണ്. സിനിമയിലുള്ളവരില്‍ ഏറ്റവും നല്ല വ്യക്തി. ക്യാമറ ഓണ്‍ ആക്കിയാല്‍ അദ്ദേഹത്തിന്റെ കണ്‍ട്രോള്‍ പോകും, പിന്നെ കഥാപാത്രം മാത്രമാണ്. അന്ന് എന്താണ് ശരിക്കും സംഭവിച്ചതെന്ന് അറിയില്ല. ഞാന്‍ അവിടെ ഇല്ലായിരുന്നു. എന്തോ തെറ്റുപറ്റി, സംഭവിച്ചു പോയി'' എന്നാണ് ജയന്റെ മരണത്തെക്കുറിച്ച് ത്യാഗരാജന്‍ മാസ്റ്റര്‍ പറയുന്നത്.

മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ത്യാഗരാജന്‍ മാസ്റ്റര്‍ മനസ് തുറന്നത്. ജയനൊപ്പം ചെയ്ത ആക്ഷന്‍ രംഗത്തിനിടെ തനിക്ക് പരുക്ക് പറ്റിയതിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.

''ഒരു സീനില്‍ ഓടുന്ന ട്രെയിനില്‍ വന്ന് കയറണം. പക്ഷെ ട്രെയിന്‍ പാസ് ചെയ്തു പോയി. അതോടെ പിടുത്തം മിസ് ആയി. ആള് താഴെ പോയി. ഞാന്‍ എതിര്‍വശത്ത് ക്യാമറ വച്ച് ഒരു ഓപ്പണ്‍ ബോഗിയിലുണ്ടായിരുന്നു. താഴെ വീണതും ഞാനും അറിയാതെ തന്നെ കൂടെ ചാടിപ്പോയി. കുറച്ച് വേഗത്തിലായിരുന്നു. എനിക്കല്‍പ്പം പരുക്ക് പറ്റി. ഞാന്‍ എഴുന്നേറ്റ് ജയന്റെ അടുത്തേക്ക് ഓടി ചെന്നു നോക്കി. ജയന് പരുക്കൊന്നും പറ്റിയിരുന്നില്ല'' എന്നാണ് അദ്ദേഹം പറയുന്നത്.

Thyagarajan Master

ഓക്കെ, നമുക്ക് ഒന്നു കൂടെ ചെയ്യാം മാസ്റ്റര്‍ എന്ന് അദ്ദേഹം പറഞ്ഞു. വേണ്ട വേറെ രീതിയ്ക്ക് എടുക്കാമെന്ന് ഞാന്‍ പറഞ്ഞു. ഇല്ല, ഇല്ല ഒന്നു കൂടെ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ വീണ്ടും ചെയ്തു. ഇത്തവണ ശരിയായി തന്നെ ക്യാച്ച് ചെയ്യുകയും ട്രെയിനില്‍ കയറുകയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു. ധീരനായിരുന്നു. ഒരു പേടിയുമില്ലായിരുന്നു ജയനെന്നും അദ്ദേഹം ഓര്‍ക്കുന്നു. മോഹന്‍ലാലിനെക്കുറിച്ചും മാസ്റ്റര്‍ സംസാരിക്കുന്നുണ്ട്. ശിക്കാറിലെ രംഗത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.

ശിക്കാറിലെ രംഗം കുറച്ച് ബുദ്ധിമുട്ടുള്ളതായിരുന്നു. കൊടൈക്കനാല്‍ വച്ചാണെടുത്തത്. സത്യം പറഞ്ഞാല്‍ മോഹന്‍ലാല്‍ അല്ലാതെ വേറാരും അത് ചെയ്യില്ല. അദ്ദേഹവും ധീരനാണ്. പേടിയില്ല. താല്‍പര്യം വന്നാല്‍ കൂടുതലായി ചെയ്യും. അദ്ദേഹം നമ്പര്‍ വണ്‍ ആര്‍ട്ടിസ്റ്റാണ്, മഹാനായ നടന്‍. ഞാന്‍ അധ്യാപകനാണ്. ക്ലാസിലെ 40 കുട്ടികളില്‍ ഒരാള്‍ ആണ് ബെസ്റ്റ് എന്ന് ഞാന്‍ ഒരിക്കലും പറയില്ലെന്നും അദ്ദേഹം പറയുന്നു.

More from Filmibeat

Read more about: jayan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X