റിപ്പര്‍ ജയാനന്ദന്റെ കുറിപ്പില്‍ എന്റെ പേരും! പിറ്റേന്ന് ജയില്‍ ചാടി; ആ കൂടിക്കാഴ്ചയെക്കുറിച്ച് ടിനി ടോം

മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തിയ താരമാണ് ടിനി ടോം. മലയാളികള്‍ക്ക് ടിനിയെ പരിചയപ്പെടുത്തേണ്ട ആവശ്യമേയില്ല. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് ടിനി ടോം. ഇപ്പോഴിതാ റിപ്പര്‍ ജയാനന്ദനെ കണ്ടതിന്റെ ഓര്‍മ്മ പങ്കുവെക്കുന്ന ടിനിയുടെ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. കൗമുദി മൂവിസിലെ ടിനിക്കഥയിലൂടെയാണ് ടിനി ആ അനുഭവം പങ്കിട്ടത്. ആ വാക്കുകളിലേക്ക്...

തോമസ് എന്നൊരു സുഹൃത്തുണ്ട്. ജയിലില്‍ വെല്‍ഫയര്‍ ഓഫീസറായി പ്രവര്‍ത്തിക്കുകയാണ്. അവന്‍ എല്ലാ ജയിലിലും എന്നെക്കൊണ്ടു പോകും. സ്ഥിരമായി അതിഥിയായി വിളിക്കും. കണ്ണൂര്‍ ജയില്‍, തിരുവനന്തപുരം, പൂജപ്പുര ജയിലുകളിലൊക്കെ ഞാന്‍ പോയിട്ടുണ്ട്. ഒരിക്കല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരു പരിപാടിയ്ക്ക് എന്നെ ക്ഷണിച്ചു. പ്രതികളെ കാണാന്‍ എനിക്ക് താല്‍പര്യമുണ്ട്. പക്ഷെ അവര്‍ക്ക് ആര്‍ക്കും നമ്പര്‍ കൊടുക്കരുതെന്ന് പറഞ്ഞിരുന്നു. അവരെങ്ങാനും ജയില്‍ ചാടിയാല്‍ ആദ്യം വിളിക്കുക ചിലപ്പോള്‍ ടിനിയെ ആയിരിക്കുമെന്ന് പറഞ്ഞു.

Tini Tom

എന്റെ തറവാടിന്റെ അടുത്താണ് കുപ്രസിദ്ധനായ ജയാനന്ദന്‍. എഴെട്ട് കൊലപാതകങ്ങളുടെ പേരില്‍ പിടിക്കപ്പെട്ടതാണ്. തൂക്കിക്കൊല്ലാന്‍ വിധിക്കുകയും ചെയ്തിരുന്നു. പലതും അദ്ദേഹത്തിന്റെ തലയില്‍ കെട്ടിവച്ചതാണെന്നും പറയുന്നുണ്ട്. ഈയ്യടുത്ത് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റൈറ്റര്‍ വിളിച്ചിട്ട് അദ്ദേഹം നിങ്ങളുടെ പേര് നോട്ട് ബുക്കില്‍ എഴുതി വച്ചിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തെ നിങ്ങള്‍ സന്ദര്‍ശിച്ചത് അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ എഴുതിയിട്ടുണ്ടെന്നും പറഞ്ഞു.

അയാളെ പേടിച്ച് എന്റെ തറവാട്ടിലൊക്കെ രണ്ട് വാതില്‍ വച്ചിരുന്നു. അയാള്‍ അന്ന് എല്ലാവരുടേയും പേടി സ്വപ്‌നമായിരുന്നു. ഭീകരമായ കഥകളൊക്കെയാണ്. അപസര്‍പ്പകഥകളൊക്കെ വരുമല്ലോ. ജയിലില്‍ ചെന്നപ്പോള്‍ ഇയാളെ എനിക്കൊന്ന് കാണണം എന്ന് ഞാന്‍ പറഞ്ഞു. കുഴപ്പമില്ല, പക്ഷെ നമ്പര്‍ കൊടുക്കരുതെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ പോയിക്കണ്ടു. റിപ്പര്‍ ജയാനന്ദന്‍ എന്നാണ് വിളിക്കുന്നത്. ഞാന്‍ കണ്ടപ്പോള്‍ വളരെ ചെറിയൊരു മനുഷ്യനാണ്. പുള്ളി ഒന്നും പറഞ്ഞില്ല.

Tini Tom

ഞാന്‍ തിരിച്ചു വന്ന് പിറ്റേ ദിവസം തോമസ് ഫോണ്‍ വിളിച്ചു. നമ്മുടെ ഇവിടെ നിന്നും ഒരാള്‍ പോന്നിട്ടുണ്ട് എന്ന് പറഞ്ഞു. ആരെന്ന് ഞാന്‍ ചോദിച്ചു. ജയാനന്ദന്‍ ജയില്‍ ചാടി! ചിലപ്പോള്‍ ടിനിയുടെ വീട്ടിലേക്കായിരിക്കും വരിക. നമ്പര്‍ കൊടുത്തിട്ടില്ലല്ലോ. ടിനിയെയാണ് അവസാനമായി കണ്ടതെന്ന് ഇവിടെ എഴുതി വച്ചിട്ടുണ്ടെന്നും പറഞ്ഞു. എനിക്ക് ആകെ അങ്കലാപ്പായി. പക്ഷെ അന്ന് വൈകിട്ടു തന്നെ ഊട്ടിയില്‍ വച്ച് പിടിക്കപ്പെട്ടു. അന്നത് വലിയ വാര്‍ത്തയായിരുന്നു. തോമസ് വിളിച്ചു പറഞ്ഞു. കാലില്‍ കെട്ടിത്തൂക്കിയിട്ട് വയറ്റത്തിട്ട് അടിക്കുകയാണെന്നും പറഞ്ഞുവെന്നാണ് ടിനി പറയുന്നത്.

അതേസമയം ജയാനന്ദന്റെ കേസ് ഈയ്യടുത്ത് വലിയ ചര്‍ച്ചയായിരുന്നു. ജയാനന്ദന്റെ ജീവിതം പറയുന്ന പുസ്തകവും പുറത്തിറങ്ങിയിരുന്നു. കേസില്‍ ജയാനന്ദനെ പെടുത്തുകയായിരുന്നുവെന്ന വാദം ഈയ്യടുത്ത് ശക്തമായിരുന്നു. ഈയ്യടുത്താണ് ജയാന്ദന് പരോള്‍ ലഭിച്ചത്. അതേസമയം ആന്റണിയാണ് ടിനിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് ടിനി എത്തിയത്.

Read more about: tini tom
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X