കഷ്ടപ്പാടുകള്‍ക്ക് ശേഷം നല്ല സമയം, പക്ഷെ വിധി അവനെ ജീവിക്കാന്‍ അനുവദിച്ചില്ല; സുധിയെപ്പറ്റി ടിനി

മലയാളികള്‍ ഇന്നും വേദനയോടെ ഓര്‍ക്കുന്ന പേരാണ് കൊല്ലം സുധിയുടെ പേര്. തങ്ങളെ ഒരുപാട് കാലം ചിരിപ്പിച്ചിരുന്ന, സ്‌ന്തോഷിപ്പിച്ചിരുന്ന കൊല്ലം സുധിയുടെ മരണത്തില്‍ നിന്നും കേരളം ഇപ്പോഴും മുക്തമായിട്ടില്ല. സുധിയുടെ കുടുംബവും സുഹൃത്തുക്കകളും ആ മരണത്തെ ഇപ്പോഴും ഉള്‍ക്കൊണ്ടിട്ടില്ല.

മിമിക്രി വേദികളിലൂടെയാണ് സുധി ശ്രദ്ധ നേടുന്നത്. പിന്നീട് ടെലിവിഷനിലും സിനിമയിലുമെല്ലാം സാന്നിധ്യം അറിയിക്കുകയായിരുന്നു കൊല്ലം സുധി. സ്റ്റാര്‍ മാജിക്കിലൂടെ മലയാളികളുടെ കുടുംബത്തിലെ ഒരംഗമായി മാറുകയായിരുന്നു കൊല്ലം സുധി. വടകരയില്‍ ഒരു സ്‌റ്റേജ് ഷോ അവതരിപ്പിച്ചു തിരികെ വരുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിലാണ് സുധി മരണപ്പെടുന്നത്.

Tini Tom

സുധിയുടെ മരണം സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വലിയ ഞെട്ടലുണ്ടാക്കുന്നതായിരുന്നു. ഇപ്പോഴിതാ സുധിയെക്കുറിച്ചുള്ള നടന്‍ ടിനി ടോമിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. വനിതയിലെഴുതിയ കുറിപ്പിലൂടെയാണ് തന്റെ സുഹൃത്തിനെ ഓര്‍ക്കുന്നത്. മരണത്തിന് മുമ്പുള്ള സുധിയുടെ അവസാന സ്‌കിറ്റില്‍ സുധിയ്‌ക്കൊപ്പം ടിനിയുമുണ്ടായിരുന്നു. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

പ്രായത്തില്‍ വലിയ വ്യത്യാസമില്ലെങ്കിലും മൂത്ത സഹോദരന്റെ സ്ഥാനമായിരുന്നു സുധി എനിക്ക് തന്നിരുന്നത്. സുധി വല്ലപ്പോഴും വിളിക്കും. അപ്പോഴേ അറിയാം ഒന്നുകില്‍ ശോകം അല്ലെങ്കില്‍ എന്തോ നല്ല കോള്. രണ്ടായാളും കുറേ സംസാരിക്കും. സ്‌റ്റേജിലായാലും ചാനലിലായാലും മിമിക്രി പരിപാടി അവതരിപ്പിക്കുന്നവര്‍ കോടീശ്വരന്മാരാണെന്ന ധാരണയാണ് മറ്റുള്ളവര്‍ക്കുള്ളത്. എന്നാല്‍ കൂടുതല്‍ പേരും നിത്യദാരിദ്ര്യം അനുഭവിക്കുന്നവരാണ് എന്നതാണ് വാസ്തവം. സുധി അവരില്‍ ഒരാള്‍ മാത്രമായിരുന്നുവെന്നാണ് ടിനി ടോം ഓര്‍ക്കുന്നത്.

ഒരേകാലത്തു തന്നെയാണ് ഞങ്ങള്‍ മിമിക്രിയില്‍ വന്നതെന്നും ടിനി പറയുന്നു. എന്നാല്‍ ഒരുമിച്ച് പരിപാടി അവതരിപ്പിക്കാനുള്ള അവസരം ഇരുവര്‍ക്കും ലഭിക്കുന്നത് ഒരുപാട് നാളുകള്‍ക്ക് ശേഷമാണ്. പിന്നീട് സുധിയുടെ സ്‌കിറ്റുകള്‍ക്ക് വിധി പറയാനും തനിക്ക് സാധിച്ചുവെന്ന് ടിനി ഓര്‍ക്കുന്നു. സുധി മത്സരാര്‍ത്ഥിയായി പങ്കെടുത്ത കോമിഡ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായിരുന്നു ടിനി ടോം.

സുധിയുടെ പല കഥാപാത്രങ്ങളും തങ്ങളെ ഞെട്ടിക്കുന്നതായിരുന്നുവെന്നും ടിനി ഓര്‍ക്കുന്നു. എക്‌സ്പ്രഷനിട്ടു മരിക്കാന്‍ നമ്മളില്ലേ എന്ന സുധിയുടെ സ്ഥിരം ഡയലോഗും ടിനി ഓര്‍ക്കുന്നുണ്ട്. ഷോയ്ക്ക് വരുമ്പോള്‍ ഭാര്യയേയും കുട്ടികളേയും കൂടെ കൊണ്ടു വരുന്ന സുധിയുടെ ശീലവും ടിനി ഓര്‍ക്കുന്നു. തങ്ങള്‍ക്കിടയില്‍ അതൊരു അപൂര്‍വ്വ കാഴ്ചയാണെന്നാണ് ടിനി പറയുന്നത്.

Tini Tom

ഇത്രയും നാള്‍ കഷ്ടപ്പെട്ടതിന് ഇപ്പോഴാണ് അവനു നല്ല സമയം അനുവദിച്ചത്. പക്ഷെ വിധി അവനെ ജീവിക്കാന്‍ അനുവദിച്ചില്ല. ഒരുപാട് കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് വടരകയില്‍ ഞങ്ങള്‍ ഒരുമിച്ച് പരിപാടി അവതരിപ്പിച്ചത്. പരിപാടിയ്ക്ക് ശേഷം നിര്‍ബന്ധിച്ചു കൊണ്ടു പോയാണ് സെല്‍ഫി എടുത്തത്. മാത്രമല്ല, യാത്രയില്‍ സൂക്ഷിക്കണമെന്നും സുധി പറഞ്ഞിരുന്നതായും ടിനി പറയുന്നു.

രണ്ടാം വിവാഹത്തിന് മുമ്പ് കുട്ടിയേയും കൊണ്ട് പരിപാടിയക്ക് വരുമ്പോള്‍ താനും സുധിയുടെ മകനെ ഒരുപാട് എടുത്ത് നടന്നിട്ടുണ്ട്. ആ കുട്ടിയാണ് ഇപ്പോള്‍ അനാഥനായത്. അതെനിക്ക് സങ്കടമാണ്. ഞങ്ങള്‍ എല്ലാവരും ചേര്‍ന്നു സുധിയുടെ സ്വപ്‌നങ്ങള്‍ ഏറ്റെടുക്കുമെന്നും ടിനി ടോം പറയുന്നു.

Read more about: tini tom
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X