സുബി കയ്യില്‍ മുറുകെ പിടിച്ച് എന്റെ കണ്ണിലേക്ക് നോക്കി; ആ നിമിഷം സുബി തിരിച്ച് വരില്ലെന്ന് തോന്നി!

മലയാളികളെയാകെ ഞെട്ടിച്ച സംഭവമായിരുന്നു സുബി സുരേഷിന്റെ മരണം. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു താരത്തിന്റെ മരണം.

മിമിക്രിയിലൂടെ കടന്നു വന്ന് ടെലിവിഷനിലും സിനിമയിലുമെല്ലാം സജീവമായി മാറിയ താരമാണ് സുബി. മിമിക്രിയില്‍ പെണ്‍കുട്ടികള്‍ അത്ര സജീവമല്ലാതിരുന്ന കാലത്ത് സ്വന്തമായൊരു ഇടം കണ്ടെത്തിയ താരമായിരുന്നു സുബി.

അഭിനയത്തിലും ഡാന്‍സിലും മാത്രമല്ല ടെലിവിഷന്‍ അവതാരക എന്ന നിലയിലും സുബി സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. തങ്ങളെ ഒരുപാട് ചിരിപ്പിച്ച സുബിയുടെ വേര്‍പാട് പ്രേക്ഷകരേയും വേദനിപ്പിക്കുന്നതായിരുന്നു.

സുബിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് മിമിക്രി മേഖലയില്‍ നിന്നും ധാരാളം പേരാണ് എത്തിയിരുന്നത്. ചിരിച്ച മുഖത്തോടെ മാത്രം കണ്ടിട്ടുള്ള കൂട്ടുകാരി പെട്ടെന്നങ്ങ് പോയതിന്റെ ഞെട്ടലിലായിരുന്നു അവര്‍.

Subi Suresh

ഇപ്പോഴിതാ സുബിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ടിനി ടോം. സുബിയുടെ കരിയറില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് ടിനി ടോം.

ആദ്യകാലം മുതല്‍ക്കു തന്നെ ഒരുമിച്ചുള്ളതിനാല്‍ വളരെ ആഴത്തിലുള്ള ആത്മബന്ധമുള്ളവരായിരുന്നു സുബിയും ടിനിയും. വനിതയിലെഴുതിയ കുറിപ്പിലൂടെയാണ് ടിനി ടോം തന്റെ പ്രിയ കൂട്ടുകാരിയെ ഓര്‍ത്തത്.

സുബിയുടെ കരിയറിന്റെ തുടക്കം മുതല്‍ അവസാന യാത്ര വരെ താന്‍ കൂടെയുണ്ടായിരുന്നുവെന്നാണ് ടിനി ടോം പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശഗദമായി വായിക്കാം തുടര്‍ന്ന്.

തൃപ്പൂണിത്തുറയിലെ ശ്രീജിത്ത് ആശാന്റെ ഡാന്‍സ് ടീമിലെ ഡാന്‍സറായിരുന്നു സുബി. സിനിമാലയില്‍ ആളെ വേണമെന്ന് കേട്ടപ്പോള്‍ സുബിയോട് ചോദിച്ചു.

ഓക്കെ പറഞ്ഞ പാടെ ഞങ്ങള്‍ ആലുവയില്‍ നിന്നും ട്രെയിന്‍ കയറി. സുബിയുടെ കലാജീവിതത്തിന്റെ ട്രെയിന്‍ ഓടിത്തുടങ്ങിയത് അന്നാണെന്നാണ് ടിനി ടോം പറയുന്നത്.

ഫാഷന്‍ ഷോ, ഡാന്‍സ്, സ്‌കിറ്റ്, ഒരു സ്‌റ്റേജില്‍ തന്നെ മള്‍ട്ടിപര്‍പ്പസ് താരമാണ് സുബിയെന്നാണ് ടിനി പറയുന്നത്. സുബിക്കൊപ്പം മോഡലിംഗ് ചെയ്യാന്‍ വന്നതാണ് തന്റെ ഭാര്യ രൂപയെന്നും തങ്ങളുടെ പ്രണയം ആദ്യം മുതല്‍ക്കെ സുബിയ്ക്ക് അറിയാമെന്നും ടിനി പറയുന്നു.

വിവാഹത്തിന് സുബി സ്വര്‍ണ മോതിരമായിരുന്നു സമ്മാനിച്ചത്. അച്ഛന്‍ വിട്ടു പോയ ശേഷം ആ കുടുംബം കഷ്ടപ്പെടുന്ന കാലമായിരുന്നു അതെന്നും പരിപാടി അവതരിപ്പിച്ചു കിട്ടുന്ന കാശില്‍ നിന്നും മിച്ചം പിടിച്ച് സ്വാര്‍ണം വാങ്ങിത്തരാനുള്ള ആ മനസ് സുബിയ്‌ക്കേ ഉണ്ടാകൂവെന്നാണ് ടിനി പറയുന്നത്.

അതേസമയം സുബിയ്ക്ക് സിനിമയേക്കാള്‍ പ്രിയം സ്റ്റേജിനോടായിരുന്നുവെന്നാണ് ടിനി ടോം പറയുന്നത്. സ്റ്റേജില്‍ എല്ലാം മറന്ന് നിറഞ്ഞാടുന്ന കലാകാരിയായിരുന്നു സുബിയെന്നും സുഹൃത്ത് പറയുന്നുണ്ട്.

താന്‍ സുബിയുടെ കൊറിയര്‍ സര്‍വ്വീസായിരുന്നുവെന്നാണ് ടിനി പറയുന്നത്. ഷോ ഉള്ള ദിവസം വീട്ടില്‍ ചെന്ന് വിളിച്ചു കൊണ്ട് പ്രോഗ്രം സ്ഥലത്തേക്ക് കൊണ്ടു പോകുന്നതും പരിപാടി കഴിഞ്ഞ് തിരിച്ച് വീട്ടില്‍ കൊണ്ടാക്കുന്നതും താനായിരുന്നുവെന്നാണ് ടിനി ഓര്‍ക്കുന്നത്.

പത്തിരുപത് വയസുള്ള മകളെ തനിക്കൊപ്പം വിടാനുള്ള വിശ്വാസം സുബിയുടെ മമ്മിയ്ക്ക് തന്നോടുണ്ടായിരുന്നുവെന്നാണ് ടിനി പറയുന്നത്. ഒരു ചീത്തപ്പേരും ഉണ്ടാക്കാതെയാണ് സുബി ജീവിച്ചതെന്നും താരം പറയുന്നു.

സുബിയുടെ യൂട്യൂബ് ചാനലിന്റെ 100 കെ സെലിബ്രേഷന്‍ നടത്തിയത് ടിനിയുടെ വീട്ടില്‍ വച്ചായിരുന്നു. എന്ത് ചെറിയ സന്തോഷമുണ്ടായാലും വിളിച്ച് പറയുന്ന ആളായിരുന്നു സുബിയെന്നും എന്നാല്‍ സങ്കടങ്ങളൊന്നും പറഞ്ഞില്ലെന്നും ടിനി പറയുന്നു.

Subi Suresh

സുബിയെ ആശുപത്രിയില്‍ വച്ച് കണ്ടതിനെക്കുറിച്ചും ടിനി ടോം മനസ് തുറക്കുന്നുണ്ട്. ആശുപത്രിയിലായി 12-ാം ദിവസമാണ് ടിനി സുബിയെ കാണുന്നത്.

''അന്ന് സുബി കയ്യില്‍ മുറുക്കെ പിടിച്ച് എന്റെ കണ്ണിലേക്ക് തന്നെ നോക്കി. ആ നിമിഷം എനിക്ക് തോന്നി, സുബി തിരിച്ചു വന്നേക്കില്ല എന്ന്'' ടിനി ടോം പറയുന്നു.

ആദ്യമായി പ്രോഗ്രാമിന് വരുമ്പോള്‍ വരാപ്പുഴയിലായിരുന്നു സുബി താമസിച്ചിരുന്നത്. അന്നവളെ കൂട്ടിക്കൊണ്ട് വന്ന താന്‍ അവളുടെ അവസാന യാത്രയിലും അനുഗമിച്ചുവെന്നാണ് ടിനി ടോം വേദനയുടെ പങ്കുവെക്കുന്നത്.

ഒരു ആയുസ് മുഴുവന്‍ ഓടിനടന്ന് ആളുകളെ ചിരിപ്പിച്ച അവള്‍ എല്ലാവരേയും കരയിപ്പിച്ച് അങ്ങു പോയി എന്നാണ് കൂട്ടുകാരിയുടെ വേര്‍പാടിനെക്കുറിച്ച് ടിനി ടോം പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X