ഫോണിലെ നിന്റെ പേര് ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല; നീയൊരു വിദേശയാത്രയിലാണെന്ന് കരുതാം!

മലയാളികളെയാകെ ഞെട്ടിച്ച സംഭവമായിരുന്നു സുബി സുരേഷിന്റെ മരണം. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു സുബിയുടെ മരണം. തങ്ങളെ ഏറെകാലം ചിരിപ്പിച്ച സുബിയുടെ വേര്‍പാട് ഇന്നും മലയാളികള്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ലെന്നതാണ് വസ്തുത. ഇന്ന് സുബിയുടെ ഓര്‍മ്മദിവസമാണ്. ഈ സാഹചര്യത്തില്‍ സുബിയുടെ അടുത്ത സുഹൃത്തും നടനും മിമിക്രി താരവുമൊക്കെയായ ടിനി ടോം സുബിയെ ഓര്‍ക്കുകയാണ്.

മിമിക്രിയിലൂടെയാണ് സുബി കടന്നു വരുന്നത്. പിന്നീട് മിനിസ്‌ക്രീനിലും സിനിമയിലുമെല്ലാം സാന്നിധ്യമായി മാറുകയായിരുന്നു. അഭിനേത്രിയായും അവതാരകയായും സുബി കയ്യടി നേടിയിട്ടുണ്ട്. അതേസമയം, മിമിക്രിയില്‍ പെണ്‍കുട്ടികള്‍ അത്ര സജീവമല്ലാതിരുന്ന കാലത്ത് സ്വന്തമായൊരു ഇടം കണ്ടെത്തിയ താരമായിരുന്നു സുബി. മിമിക്രി കാലം മുതല്‍ക്കേ സുഹൃത്തുക്കളായിരുന്നു ടിനിയും സുബിയും. ഫെയ്‌സ്ബുക്കിലൂടെയാണ് ടിനി സുബിയെ ഓര്‍ത്തത്.

Tini Tom

''സുബി ...സഹോദരി ..നീ പോയിട്ടു ഒരു വര്‍ഷം ആകുന്നു ..ഫോണില്‍ നിന്നും നിന്റെ പേര് ഞാന്‍ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല ,ഇടയ്ക്കു വരുന്ന നിന്റെ മെസ്സേജുകളും കോളുകളും ഇല്ലെങ്കിലും നീ ഒരു വിദേശ യാത്രയില്‍ ആണെന്ന് ഞാന്‍ വിചാരിച്ചോളാം ,നിന്നേ ആദ്യമായി ഷൂട്ടിങ്ങിനു കൊണ്ടുപോയത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു നിന്റെ അവസാന യാത്രയിലും ഞാന്‍ കൂടെ ഉണ്ടായിരിന്നു ..തീര്‍ച്ചയായും നമുക്കാ മനോഹര തീരത്ത് വച്ച് കണ്ടുമുട്ടാം'' എന്നായിരുന്നു ടിനിയുടെ കുറിപ്പ്.

പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഒരു വര്‍ഷം ആയി. ഇന്നലെ പോലെ തോന്നുന്നു , മനസ്സില്‍ ഇടം പിടിക്കുന്നവര്‍ ചുരുക്കം.
പ്രണാമം, ഓര്‍മകള്‍ക്ക് മരണമില്ല,
ചിരിച്ച മുഖവുമായി എന്നും എല്ലാവരുടെയും കൂടെ ഉണ്ടാകും, ഒരുപാട് നീ ചിരിപ്പിച്ചത് സ്ഥിരമായി കരയിക്കാനായിരുന്നു പ്രണാമം,
നല്ല ആളുകള്‍ അങ്ങനെയാണ്, കുറച്ചു സമയകൊണ്ട് ഒരുപാട് അങ്ങ് തെരും, എന്നിട്ട് ഓടി അങ്ങോട്ട് പോവും ചെയ്യും. ആ കുറച്ചു തന്നെ മതി എന്നന്നും ഓര്‍ത്തിരിക്കാന്‍ എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍.

നേരത്തെ വനിതയിലെഴുതിയ ഓര്‍മ്മക്കുറിപ്പില്‍ ടിനി സുബിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചിരുന്നു. തൃപ്പൂണിത്തുറയിലെ ശ്രീജിത്ത് ആശാന്റെ ഡാന്‍സ് ടീമിലെ ഡാന്‍സറായിരുന്നു സുബി. സിനിമാലയില്‍ ആളെ വേണമെന്ന് കേട്ടപ്പോള്‍ സുബിയോട് ചോദിച്ചു. ഓക്കെ പറഞ്ഞ പാടെ ഞങ്ങള്‍ ആലുവയില്‍ നിന്നും ട്രെയിന്‍ കയറി. സുബിയുടെ കലാജീവിതത്തിന്റെ ട്രെയിന്‍ ഓടിത്തുടങ്ങിയത് അന്നാണെന്നാണ് ടിനി ടോം പറയുന്നത്.

ഫാഷന്‍ ഷോ, ഡാന്‍സ്, സ്‌കിറ്റ്, ഒരു സ്റ്റേജില്‍ തന്നെ മള്‍ട്ടിപര്‍പ്പസ് താരമാണ് സുബിയെന്നാണ് ടിനി പറയുന്നത്. സുബിക്കൊപ്പം മോഡലിംഗ് ചെയ്യാന്‍ വന്നതാണ് തന്റെ ഭാര്യ രൂപയെന്നും തങ്ങളുടെ പ്രണയം ആദ്യം മുതല്‍ക്കെ സുബിയ്ക്ക് അറിയാമെന്നും ടിനി കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. വിവാഹത്തിന് സുബി സ്വര്‍ണ മോതിരമായിരുന്നു സമ്മാനിച്ചത്. അച്ഛന്‍ വിട്ടു പോയ ശേഷം ആ കുടുംബം കഷ്ടപ്പെടുന്ന കാലമായിരുന്നു അതെന്നും പരിപാടി അവതരിപ്പിച്ചു കിട്ടുന്ന കാശില്‍ നിന്നും മിച്ചം പിടിച്ച് സ്വാര്‍ണം വാങ്ങിത്തരാനുള്ള ആ മനസ് സുബിയ്ക്കേ ഉണ്ടാകൂവെന്നാണ് ടിനി പറഞ്ഞത്.

Tini Tom

സുബിയെ ഷോ ഉള്ള ദിവസം വീട്ടില്‍ ചെന്ന് വിളിച്ചു കൊണ്ട് പ്രോഗ്രം സ്ഥലത്തേക്ക് കൊണ്ടു പോകുന്നതും പരിപാടി കഴിഞ്ഞ് തിരിച്ച് വീട്ടില്‍ കൊണ്ടാക്കുന്നതും താനായിരുന്നുവെന്നാണ് ടിനി ഓര്‍ക്കുന്നത്. പത്തിരുപത് വയസുള്ള മകളെ തനിക്കൊപ്പം വിടാനുള്ള വിശ്വാസം സുബിയുടെ മമ്മിയ്ക്ക് തന്നോടുണ്ടായിരുന്നുവെന്നാണ് ടിനി പറയുന്നത്. ഒരു ചീത്തപ്പേരും ഉണ്ടാക്കാതെയാണ് സുബി ജീവിച്ചതെന്നും താരം പറയുന്നു.

അതേസമയം, സുബിയെ ആശുപത്രിയില്‍ വച്ച് കണ്ടതിനെക്കുറിച്ചും ടിനി ടോം മനസ് തുറക്കുന്നുണ്ട്. ''അന്ന് സുബി കയ്യില്‍ മുറുക്കെ പിടിച്ച് എന്റെ കണ്ണിലേക്ക് തന്നെ നോക്കി. ആ നിമിഷം എനിക്ക് തോന്നി, സുബി തിരിച്ചു വന്നേക്കില്ല എന്ന്'' ടിനി ടോം പറയുന്നു. ആദ്യമായി പ്രോഗ്രാമിന് വരുമ്പോള്‍ വരാപ്പുഴയിലായിരുന്നു സുബി താമസിച്ചിരുന്നത്. അന്നവളെ കൂട്ടിക്കൊണ്ട് വന്ന താന്‍ അവളുടെ അവസാന യാത്രയിലും അനുഗമിച്ചു. ഒരു ആയുസ് മുഴുവന്‍ ഓടിനടന്ന് ആളുകളെ ചിരിപ്പിച്ച അവള്‍ എല്ലാവരേയും കരയിപ്പിച്ച് അങ്ങു പോയി എന്നാണ് കൂട്ടുകാരിയുടെ വേര്‍പാടിനെക്കുറിച്ച് ടിനി ടോം പറയുന്നത്.

More from Filmibeat

Read more about: tini tom
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X