സ്ത്രീകളെ പോലെ നടക്കാന്‍ എനിക്കിഷ്ടമാണ്, ട്രാന്‍സ്‌ജെന്ററുടെ വേദനകള്‍ കേട്ട് കരഞ്ഞു: ടിനി ടോം

മിമിക്രി വേദികകളിലൂടെ താരമായി വളര്‍ന്ന് പിന്നീട് സിനിമയിലും സജീവമായി മാറിയ നടനാണ് ടിനി ടോം. തുടക്കത്തില്‍ ഹാസ്യകഥാപാത്രങ്ങളായിരുന്നു ചെയ്തിരുന്നതില്‍ കൂടുതലും. പിന്നീട് വില്ലന്‍ വേഷങ്ങളടക്കം ചെയ്ത് സജീവമായി മാറുകയായിരുന്നു ടിനി ടോം. മലയാളത്തില്‍ മാത്രമല്ല തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ടിനി ടോം.

ഇപ്പോഴിതാ തമിഴില്‍ താന്‍ അഭിനയിച്ച ട്രാന്‍സ്‌ജെന്റര്‍ കഥാപാത്രത്തെക്കുറിച്ചുള്ള ടിനി ടോമിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ടിനി ടോം മനസ് തുറന്നത്. തനിക്ക് സ്ത്രീകളെ പോലെ നടക്കാന്‍ ഇഷ്ടമാണെന്നും ടിനി ടോം പറയുന്നുണ്ട്.

Tini Tom

എന്റേതൊരു ട്രാന്‍സ്‌ജെന്ററുടെ റോളാണ്. സ്‌കിറ്റില്‍ പോലും ഞാന്‍ ട്രാന്‍സ്‌ജെന്ററോ സ്ത്രീ വേഷമോ ചെയ്തിട്ടില്ല. എന്നെ എന്തുകൊണ്ട് തിരഞ്ഞെടുത്തുവെന്ന് അറിയില്ല. ഈയ്യടുത്ത് മമ്മൂക്കയെ കണ്ടപ്പോള്‍ നീ ഏപ്പില്‍ നിന്നും മനുഷ്യനായിട്ടില്ല, ഈ രോമമൊക്കെ കൊഴിഞ്ഞു പോയാലേ മനുഷ്യനാകൂവെന്ന് പറഞ്ഞു. ഇത്രയും രോമമൊക്കെയുള്ള ഒരാളെ സ്‌ത്രൈണ ഭാവമുള്ള, ട്രാന്‍സ് കഥാപാത്രമായി എന്തുകൊണ്ട് തിരഞ്ഞെടുത്തുവെന്ന് അറിയില്ലെന്നും ടിനി പറയുന്നു.

കംപ്ലീറ്റ് ഷേവ് ചെയ്തിരുന്നു. തമിഴില്‍ മുമ്പേ അഭിനയിച്ചിട്ടില്ല. അതിനാല്‍ അവിടെയുള്ളവര്‍ കരുതുക യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ഒരാളാണെന്ന്. പിന്നെ എന്റെ സൈസുള്ള ഒരാളും വേണമായിരുന്നു. പിന്നെ എന്റെയുള്ളില്‍ സ്‌ത്രൈണ ഭാവമുണ്ട്. സ്ത്രീകള്‍ നടക്കുന്നത് പോലെ നടക്കാന്‍ എനിക്ക് ഇഷ്ടമാണ്. ഇടയ്ക്ക് ഞാന്‍ അങ്ങനെ നില്‍ക്കാറുണ്ട്. അതുകണ്ട് വീട്ടുകാര്‍ ഇവനെന്താ ഇങ്ങനെ നില്‍ക്കുന്നത് എന്ന് ചോദിക്കാറുണ്ട്. പക്ഷെ എനിക്ക് സ്ത്രീകള്‍ നില്‍ക്കുന്നത് പോലെ നില്‍ക്കാന്‍ ഇഷ്ടമാണ്. ലൂസല്ലേ, മസില്‍ പിടിച്ച് നില്‍ക്കാന്‍ പാടല്ലേ എന്നാണ് ടിനി ചോദിക്കുന്നത്.

എനിക്കിവരെ ഭയങ്കര ഇഷ്ടമാണ്. അവര്‍ എന്ത് ചെയ്താലും അതിലൊരു പൂര്‍ണതയുണ്ട്. മേക്കപ്പ് രംഗത്ത് ഒരുപാട് പേരുണ്ട്. അവര്‍ ഒരു കഥാപാത്രം ചെയ്താല്‍ സ്ത്രീകളേക്കാള്‍ ഭംഗിയായിരിക്കും. നൃത്തം ചെയ്താല്‍ ഭംഗിയായിരിക്കും. അതുപോലൊരു വേഷമാണ് ചെയ്യുന്നത്. ഭയങ്കര നെഗറ്റീവ് കഥാപാത്രമാണ്. മയക്കുമരുന്നിന്റെ ട്രാഫിക്കിംഗ് ചെയ്യുന്ന ആളാണെന്നും ടിനി പറയുന്നു.

Tini Tom

എനിക്ക് ഊരില്ല, പേരില്ല, ആധാര്‍ കാര്‍ഡ് ഇല്ല എന്ന് പറയുന്നുണ്ട് ചിത്രത്തില്‍. അവരുടെ ജീവിതം വിഷമമാണ്. തൊഴില്‍ ലഭിക്കില്ല. എന്തുകൊണ്ട് അവര്‍ മറ്റ് തൊഴിലേക്ക് പോകുന്നുവെന്ന് ചിന്തിക്കണം. ഒരു സ്ഥാപനങ്ങളിലും അവരെ ജോലിക്കെടുക്കില്ല. നിര്‍ത്തിയാല്‍ അപഹാസ്യരാക്കും. അവരുടെ ജീവിതം നമ്മള്‍ അന്വേഷിക്കുന്നില്ല. എനിക്ക് മേക്കപ്പ് ചെയ്ത് തന്നത് ഒരു ട്രാന്‍സ്‌ജെന്ററായിരുന്നു. ആ കൂട്ടിയോടൊപ്പം ഇരുന്നപ്പോഴാണ് അത്ര വേദനിപ്പിക്കുന്നതാണ് അവരുടെ ജീവിതമെന്ന് അറിഞ്ഞതെന്നും ടിനി പറയുന്നു.

കണ്ണുനിറഞ്ഞു പോകും യഥാര്‍ത്ഥ ജീവിതത്തില്‍ അവര്‍ അനുഭവിക്കുന്നത് കേട്ടാല്‍. ഒന്നെങ്കില്‍ മേക്കപ്പിലേക്ക് വരണം അല്ലെങ്കില്‍ സെക്‌സ് വര്‍ക്കറായി മാറേണ്ടി വരും. ഇഷ്ടപ്പെട്ടു പോകുന്നതല്ല, നിര്‍ബന്ധിതരാവുകയാണ്. വളരെയധികം ക്രൂരമായി പീഡിപ്പിക്കുന്നവരുണ്ട്. സിഗരറ്റൊക്കെ വച്ച് കുത്തി വേദനിപ്പിക്കുന്ന സൈക്കോകളുണ്ട്. അവരുടെ വേദനയെക്കുറിച്ചും സിനിമയില്‍ പറയുന്നുണ്ടെന്നും ടിനി പറയുന്നു.

Read more about: tini tom
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X