പാമ്പ് കളിക്കാരെ മുറിയില്‍ കയറ്റി കിടത്തിയ മണിച്ചേട്ടന്‍! ബിജുക്കുട്ടന്‍ നിലവിളിച്ച് ഇറങ്ങി ഓടി: ടിനി ടോം

മലയാളികളുടെ സ്വന്തം താരമാണ് കലാഭവന്‍ മണി. സാധാരണക്കാര്‍ നെഞ്ചേറ്റിയ താരം. അഭിനയത്തിലൂടേയും നാടന്‍ പാട്ടിലൂടേയുമൊക്കെ കലാഭവന്‍ മണി മലയാളി മനസില്‍ നേടിയത് ഒരിക്കലും മായാത്തൊരു ഇടമാണ്. ഇന്നും മണിയുടെ പാട്ടിനേയും സിനിമയേയുമൊക്കെ മലയാളികള്‍ ഹൃദയത്തില്‍ കൊണ്ടു നടക്കുന്നു. ഈ നിമിഷം പോലും കേരളത്തില്‍ പലയിടത്തും മണിയുടെ പാട്ട് കേള്‍ക്കുന്നുണ്ടാകും.

കലാഭവന്‍ മണിയുടെ പാട്ടിന്റെ താളത്തിലാണ് കേരളത്തിലെ ഓട്ടോകളും ബസുകളുമൊക്കെ ഇപ്പോഴും സഞ്ചിരിക്കുന്നത്. ആ അതുല്യ പ്രതിഭയുടെ വിടവ് ഒരിക്കലും നികത്താന്‍ പറ്റാത്ത ഒന്നായി അവശേഷിക്കുകയാണ്, ഇപ്പോഴിതാ കലാഭവന്‍ മണിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ടിനി ടോം. കൗമുദിയിലെ ടിനി കഥയിലൂടെയാണ് അദ്ദേഹം മണിയെ ഓര്‍ത്തത്.

Kalabhavan Mani

''എത്ര പറഞ്ഞാലും തീരില്ല മണിച്ചേട്ടന്റെ കഥകള്‍. കോഴിക്കോട് അമ്മയുടെ ഷോയ്ക്ക് പോയിരുന്നു. രണ്ട് ഹോട്ടലിലായിരുന്നു താമസം. വലിയ താരങ്ങളൊക്കെ ഒരു ഹോട്ടലിലും ഞങ്ങളൊക്കെ വേറൊരു ഹോട്ടലിലുമായിരുന്നു. മണിച്ചേട്ടന്റെ റൂമും ആ ഹോട്ടലിലായിരുന്നു. ഞാനും ജാഫര്‍ ഇടുക്കിയും അബു സലീമും ഭീമന്‍ രഘുവുമൊക്കെയായിരുന്നു. അപ്പോള്‍ മണിച്ചേട്ടന്‍ ഞാനും നിങ്ങളുടെ കൂടെയാണ് താമസിക്കുന്നതെന്ന് പറഞ്ഞ് വന്നു. തനിക്ക് കിട്ടുന്ന സൗകര്യങ്ങളൊക്കെ മാറ്റിവച്ച് ഞങ്ങളൂടെ കൂടെ വന്നു. ഞങ്ങളുടെ കൂടെ നിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം'' ടിനി ടോം പറയുന്നു.

മണിച്ചേട്ടന്‍ വരുന്നതോടെ അതൊരു അമ്പലപ്പറമ്പായി മാറും. ഉറക്കമൊന്നും കാണില്ല. അദ്ദേഹത്തിന്റെ റൂം എന്ന് പറഞ്ഞാല്‍, ഒരു ഡബിള്‍ റൂമില്‍ പൊതുവെ നാലോ അഞ്ചോ പേരാണ് ഉണ്ടാവുക. പക്ഷെ അദ്ദേഹത്തിന്റെ റൂമില്‍ പന്ത്രണ്ട് പേരൊക്കെ കാണും. ബിജുക്കുട്ടന്‍, ജാഫറിക്ക, അശോകന്‍ ചേട്ടന്‍, അബു സലീം, പിന്നെ പുള്ളിയുടെ അസിസ്റ്റന്റും കാണും. എല്ലാവരും അവിടെയായിരിക്കും. ഫുള്‍ടൈം നാടന്‍ പാട്ടാണ്. ഞാന്‍ ഒതുക്കത്തില്‍ അങ്ങ് മാറും. എനിക്ക് ഇവരെ പോലെ ഉറക്കമുളച്ചിരിക്കാനാകില്ലെന്നും ടിനി പറയുന്നു.

ഞാന്‍ അവരുടെ മുറിയുടെ മുന്നിലൂടെ പോകില്ല, കറങ്ങിയേ പോകൂ. മുന്നിലൂടെ പോകുന്നത് കണ്ടാല്‍ മണിച്ചേട്ടന്‍ വിളിച്ച് റൂമില്‍ കയറ്റും. അതോടെ ഞാനവിടെ പെട്ട് പോകും. മണിച്ചേട്ടന്‍ സ്‌നേഹം പ്രകടപ്പിക്കുന്നതും ദേഷ്യത്തിലായിരിക്കും. മണിച്ചേട്ടന്‍ തെലുങ്കിലൊക്കെ അഭിനയിച്ച് വന്നിരിക്കുകയാണ്. അതുകാരണം ചെവിയിലൊക്കെ ചന്ദനം തേച്ചിട്ടുണ്ട്. ഞാന്‍ നോക്കുമ്പോള്‍ ജാഫറിക്കയും തേച്ചിട്ടുണ്ട്. നിങ്ങളെന്തിനാണ് ഇത് തേച്ചേക്കുന്നത് നിങ്ങള്‍ വാങ്ക് കൊടുക്കുന്ന ആളല്ലേ എന്ന് ചോദിച്ചപ്പോള്‍ അല്ലെങ്കില്‍ അങ്ങേര്‍ക്ക് ദേഷ്യം വരുമെന്നാണ് പറഞ്ഞതെന്നും ടിനി പറയുന്നു.

അങ്ങനെ ഒരു ദിവസം മണിച്ചേട്ടനൊക്കെ എന്തോ പരിപാടി കാണാന്‍ പോയി. ബിജുക്കുട്ടന്‍ മാത്രം പോയില്ല. അവന്‍ മുറിയിലുണ്ട്. പിന്നെ ഞാന്‍ ചെന്ന് നോക്കുമ്പോള്‍ മുറി നിറച്ച് വേറെ കുറേ ആള്‍ക്കാര്‍. കുറച്ച് കഴിഞ്ഞ് ഒരു നിലവിളി കേട്ടു. നോക്കുമ്പോള്‍ ബിജുക്കുട്ടന്‍ ഓടി വരികയാണ്. ബാത്ത് റൂമില്‍ പാമ്പ്! ചെന്ന് നോക്കുമ്പോള്‍ ശരിയാണ്. വലിയൊരു പാമ്പ് പത്തി വിടര്‍ത്തി നില്‍ക്കുകയാണ്. സംഗതി പിന്നെയാണ് അറിഞ്ഞത്.'' 'ടിനി പറയുന്നു.

Kalabhavan Mani

''മണിച്ചേട്ടന്‍ ഏതോ അമ്പല പരിപാടിയ്ക് വന്ന പാമ്പ് കളിക്കാരെ വിളിച്ചോണ്ട് വന്നിരിക്കുകയാണ്. വാ എന്റെ മുറിയില്‍ കിടന്നോ എന്ന് പറഞ്ഞ്. അവര്‍ക്ക് ഭക്ഷണവുമൊക്കെ കൊടുത്ത് തന്റെ മുറിയില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു അദ്ദേഹം. അവരുടെ പാമ്പായിരുന്നു അത്. അതാണ് മണിച്ചേട്ടന്‍. മണിച്ചേട്ടന്‍ എന്നാല്‍ ആഘോഷമാണ്. എന്നെ അനിയനെ പോലെയാണ് കണ്ടിരുന്നത്. എന്റെ ആദ്യത്തെ വിദേശ ഷോ അദ്ദേഹത്തിനൊപ്പമായിരുന്നു. പോകുന്നിടത്തൊക്കെ എന്നേയും കൊണ്ടു പോകും, എല്ലാം വാങ്ങിത്തരുമൊക്കെ ചെയ്യുമായിരുന്നു'' എന്നും ടിനി ടോം പറയുന്നു.

Read more about: kalabhavan mani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X