twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കരോളിന് പോയി അടി കിട്ടി! നാണക്കേട് കാരണം അപ്പനെ വിളിക്കാതെ പോന്നു; തുറന്ന് പറഞ്ഞ് ടിനി

    |

    മലയാളികള്‍ക്ക് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത താരമാണ് ടിനി ടോം. മിമിക്രി വേദയിലൂടെ കടന്നു വന്ന് പിന്നീട് നടനായി മലയാള സിനിമയിലെത്തിയ താരമാണ് ടിനി ടോം. ടെലിവിഷനിലും സിനിമയിലുമെല്ലാം സജീവമാണ് ടിനി ടോം. കോമഡി പരിപാടികളിലൂടെ ശ്രദ്ധ നേടിയ ടിനി ടോം പിന്നീട് കോമഡി റിയാലിറ്റി ഷോ വിധി കര്‍ത്താവായി എത്തിയും കയ്യടി നേടി.

    Also Read: കൂടെ ഉണ്ടാവുമെന്ന് കരുതിയ ആളാണ്; ഒന്നര വര്‍ഷത്തെ ബന്ധത്തെ കുറിച്ച് ഡിംപല്‍ ഭാലിന്റെ വെളിപ്പടുത്തല്‍Also Read: കൂടെ ഉണ്ടാവുമെന്ന് കരുതിയ ആളാണ്; ഒന്നര വര്‍ഷത്തെ ബന്ധത്തെ കുറിച്ച് ഡിംപല്‍ ഭാലിന്റെ വെളിപ്പടുത്തല്‍

    ഇപ്പോഴിതാ കൗമുദി മൂവിസിന്റെ യൂട്യൂബ് ചാനലിലൂടെ രസകരമായ അനുഭവ കഥകള്‍ പങ്കുവെക്കുകയാണ് ടിനി ടോം. ക്രിസ്തുമസ് കാല ഓര്‍മ്മകളാണ് ഏറ്റവും പുതിയ എപ്പിസോഡില്‍ ടിനി ടോം പങ്കുവെക്കുന്നത്. കരോളിന് പോയി അടി കിട്ടിയതിന്റേയും പാതിരാ കുര്‍ബാനയുടേയുമൊക്കെ ഓര്‍മ്മകളാണ് താരം പങ്കുവെക്കുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    ക്രിസ്തുമസ് കാലം

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള സമയമാണ് ക്രിസ്തുമസ് കാലം. മഞ്ഞ് നിറഞ്ഞ രാവിലെയും കേക്കും വൈനും ദീപാലങ്കാരങ്ങളും പുല്‍ക്കൂട്, പള്ളിയിലെ ഒരുക്കങ്ങള്‍ അതൊക്കെ ഒരിക്കലും മറക്കാന്‍ പറ്റില്ല. ഇന്നും ഞാന്‍ ക്രിസ്തുമസിന് വീട്ടിലെത്താന്‍ നോക്കാറുണ്ട്. നല്ല ഓര്‍മ്മകളൊക്കെ ക്രിസ്തുമസ് കാല ഓര്‍മ്മകളാണ്. കാശുണ്ടെങ്കിലും കാശില്ലെങ്കിലും. എന്റെ കലാജീവിതം ആരംഭിക്കുന്നത് തന്നെ ക്രിസ്തുമസ് കരോളില്‍ നിന്നുമാണ്.

    Also Read: യൂട്യൂബില്‍ വീഡിയോ വരാത്തത് പ്രശ്‌നങ്ങള്‍ ഉണ്ടായത് കൊണ്ടാണ്; മുട്ടന്‍ വഴക്ക് കൂടാറുണ്ടെന്ന് നിരഞ്ജനും ഭാര്യയുംAlso Read: യൂട്യൂബില്‍ വീഡിയോ വരാത്തത് പ്രശ്‌നങ്ങള്‍ ഉണ്ടായത് കൊണ്ടാണ്; മുട്ടന്‍ വഴക്ക് കൂടാറുണ്ടെന്ന് നിരഞ്ജനും ഭാര്യയും

    രസമുള്ളൊരു ഓര്‍മ്മ

    രസമുള്ളൊരു ഓര്‍മ്മയാണ്. അത്യാവശ്യം കാശും കിട്ടും. എന്റെ കൂടെ എന്റെ സഹോദരിയുമുണ്ടായിരുന്നു. പാരഡി പാട്ടൊക്കെ സെറ്റ് ചെയ്ത് പ്രാക്ടീസ് ചെയ്തിട്ടാണ് പോവുന്നത്. അന്ന് പാടിയിരുന്നൊരു പാട്ട് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. കുളിക്കാറില്ല ജയന്‍...ഒരു കുളിമുറി കണ്ടിട്ടില്ല... തമാശയും ഡാന്‍സുമൊക്കെയുള്ള പാട്ടാണ്. പോയി വരുമ്പോഴേക്കും ഇരുട്ടാകും. ചിലപ്പോള്‍ തിരിച്ചു വരുമ്പോള്‍ വൈകിയതിന് ചീത്ത കേള്‍ക്കും.

    ഉറക്കമില്ലാതെയാണ് നടക്കുന്നത്. കഷ്ടപ്പാടാണെങ്കിലും രസമാണ്. റെയില്‍വെ പാളം പിടിച്ചാണ് വീട്ടിലേക്ക് തിരിച്ചു വരുന്നത്. എന്റെ വീട് പാളത്തിന് അടുത്താണ്. അങ്ങനെ ഒരിക്കലൊരു വീട്ടില്‍ പോയപ്പോള്‍ ഞങ്ങള്‍ക്ക് അടി കിട്ടി. ആ വീട്ടിലൊരു ജയന്‍ ഉണ്ടായിരുന്നു. അവന്‍ യഥാര്‍ത്ഥത്തില്‍ ഒരു മാനസിക രോഗിയായിരുന്നു. ക്രിസ്തുമസ് ആയതു കൊണ്ട് പുള്ളിയുടെ റൂം തുറന്നിരുുന്നു. ക്രിസ്തുമസ് ആയതിനാല്‍ കരോള്‍ കണ്ട് സന്തോഷിച്ചോട്ടെയെന്ന് കരുതി.

     ജയന്‍


    അവിടെ ചെന്നിട്ടാണ് കുളിക്കാറില്ല ജയന്‍ എന്ന് പറഞ്ഞ് പാടുന്നത്. പാടുന്നതിനിടെ അവന്‍ ജനലില്‍ കൂടെ ദേഷ്യത്തോടെ നോക്കുന്നത് കാണുന്നുണ്ടായിരുന്നു. പക്ഷെ ഇതാണ് കാര്യമെന്ന് ഞങ്ങള്‍ക്കറിയില്ലല്ലോ. പെട്ടെന്ന് അവന്‍ മുറിയില്‍ നിന്നും ചാടിയിറങ്ങി വാടാ എന്ന് പറഞ്ഞു കൊണ്ട് ഞങ്ങളെ നേരെ വന്നു. ഓടി രക്ഷപ്പെടുകയായിരുന്നു അവിടെ നിന്നും. പിന്നെയാണ് അറിയുന്നത് അവന് മാനസിക പ്രശ്‌നമുണ്ടെന്ന്.

    അന്ന് ഒരു വീടുണ്ടായിരുന്നു. അവിടെ കളിച്ചാല്‍ അഞ്ച് രൂപ കിട്ടും. അന്ന് കലാകാരന്മാര്‍ ബുദ്ധി കൂടി പ്രയോഗിക്കണമെന്ന് മനസിലായി. എന്തിനാണ് കുഴിക്കുന്നിടത്ത് വെള്ളം കിട്ടുന്നുണ്ടെങ്കില്‍ വേറെ കിണര്‍ അന്വേഷിക്കുന്നത്. അവിടെ തന്നെ കുഴിക്കുക. ആ വീട്ടില്‍ ഞങ്ങള്‍ മൂന്ന് തവണയൊക്കെ പോകുമായിരുന്നു. ഒാരോ തവണ പോകുന്നതും വേറെ വേറെ വേഷത്തില്‍ വേറെ വേറെ പാട്ടുമായിട്ടാണ്. അങ്ങനെ ഞങ്ങള്‍ക്ക് കിട്ടാനുള്ളത് ആ ഒരു വീട്ടില്‍ നിന്നു തന്നെ ഉണ്ടാക്കുമായിരുന്നു.

    അപ്പന്‍

    എന്റെ അപ്പന്‍ പൊതുവെ പാതിരാ കുര്‍ബാനയ്ക്ക് വരാറില്ല. സാധാരണ പുളളി രണ്ടെണ്ണമൊക്കെ അടിച്ച് അവിടെയിരിക്കും. പക്ഷെ ഒരു തവണ അപ്പന്‍ വരണമെന്ന് അമ്മ നിര്‍ബന്ധിച്ചു. കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം അതിനാല്‍ വരണമെന്നൊക്കെ പറഞ്ഞ് അപ്പനെ നിര്‍ബന്ധിച്ചു കൊണ്ടു പോയി. രണ്ടെണ്ണം അടിച്ചിട്ടുണ്ട്. കുര്‍ബാനയൊക്കെ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ കപ്പല്‍ പോകുന്ന ശബ്ദം. നോക്കുമ്പോള്‍ എന്റെ അപ്പന്‍ കൂര്‍ക്കം വലിക്കുകയാണ്. എല്ലാവരും നോക്കുന്നുണ്ട്.

    പാതിരാ കുര്‍ബാന

    പാതിരാ കുര്‍ബാന കഴിഞ്ഞ് പോയി വിളിക്കുമ്പോള്‍ എല്ലാവരും കാണും നാണക്കേടാകും. എല്ലാവരും ചിരിക്കുന്നുണ്ട്. അതുകൊണ്ട് ഞങ്ങള്‍ വിളിക്കാതെ പോയി. കാലത്ത് ഏഴ് മണിയ്ക്ക് പുള്ളി വന്നു. കുര്‍ബാന നന്നായിരുന്നു, ഞാന്‍ നന്നായിട്ട് ഉറങ്ങി. ഇനി എല്ലാ കുര്‍ബാനയ്ക്കും ഞാന്‍ വരുന്നുണ്ടെന്ന് പറഞ്ഞു. പക്ഷെ അതിന് ശേഷം അപ്പനെ പാതിരാ കുര്‍ബാനയ്ക്ക് വിളിച്ചിട്ടില്ല. ഇപ്പോഴും പാതിരാ കുര്‍ബാനയ്ക്ക് പോകുമ്പോള്‍ അപ്പന്റെ കൂര്‍ക്കംവലി ഞാന്‍ ഓര്‍ക്കാറുണ്ട്.

    Read more about: tini tom
    English summary
    Tini Tom Shares His Christmas Memories And How His Father Embarassed Him And Family
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X