നാന്, പ്രിത്തിരാജ്, ഉണ്ണി മുകുന്ദന്‍, അനൂപ് മേനോന്‍ ബെല്‍റ്റില്‍ ടിനി ടോമും; ദിസ് ഈസ് റാങ് എന്ന് ആരാധകർ

സോഷ്യല്‍ മീഡിയയിലിപ്പോള്‍ തരം നാനും പ്രിത്തിരാജും ഉണ്ണി മുകുന്ദനും അനൂപ് മേനോനും ആണ്. കഥയിലെ നായകന്‍ നടന്‍ ബാലയും. കഴിഞ്ഞ ദിവസം അമൃത ടിവിയിലെ ഫണ്‍സ് അപ്പോണ്‍ എ ടൈം എന്ന ഷോയില്‍ വച്ച് ടിനി ടോം പറഞ്ഞ കഥയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ഷോയില്‍ തമാശകള്‍ പറയുന്നതിന്റെ ഭാഗമായി ബാല സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തിയ ഹിറ്റ്‌ലിസ്റ്റ് എന്ന സിനിമയിലേക്ക് തന്നെ വിളിച്ചതിനെക്കുറിച്ചും മറ്റും ടിനി ടോം വെളിപ്പെടുത്തുകയായിരുന്നു.

രസകരമായിട്ടാണ് ആ കഥ ടിനി ടോം അവതരിപ്പിക്കുന്നത്. ബാലയുടെ ശബ്ദം അനുകരിച്ചു കൊണ്ട് ടിനി ടോം കയ്യടി നേടുമ്പോള്‍ കൂടെയുണ്ടായിരുന്ന രമേശ് പിഷാരടിയും കഥയില്‍ ചേരുന്നുണ്ട്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. വീഡിയോ രമേഷ് പിഷാരടി തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ടിനി ടോം പറയുന്ന കഥ വായിക്കാം.

'ബാല

'ബാലയൊരു സിനിമ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്നു. എട്ടൊമ്പത് വര്‍ഷം മുമ്പാണ്. ഒരു ദിവസം എന്നെ വിളിച്ചു. ടിനിയേട്ടാ നമ്മള്‍ ഫ്രണ്ട്‌സ് സെറ്റപ്പില്‍ ഒരു പടം ചെയ്യുന്നു. പൃഥ്വിരാജ്, അനൂപ് മേനോന്‍, ഉണ്ണിമുകുന്ദന്‍, ഞാന്‍ ഒക്കെയാണ്. ചേട്ടന്റെ പേമെന്റ് എത്രയാണെന്നറിയാന്‍ എല്‍ദോ എന്ന എക്‌സിക്യൂട്ടീവ് വിളിക്കും. പിന്നെ എല്‍ദോ വിളിച്ചു. എത്രയാണെന്ന് ചോദിച്ചു.

മൂന്ന് നാല് ദിവസം ഷൂട്ടുണ്ടെന്ന് പറഞ്ഞു. മൂന്നോ നാലോ കിട്ടുമോ എന്ന് ചോദിച്ചു. ചോദിക്കട്ടെ എന്ന് പറഞ്ഞ് എല്‍ദോ വച്ചു. പിന്നാലെ ബാല വിളിച്ചു. നിങ്ങല്‍ മൂന്നാല് രൂപ ചോദിച്ചുവോ ഞാന്‍, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍ എല്ലാവരും ചേര്‍ന്ന് അഭിനയിക്കുന്ന സിനിമയാണ് എന്ന് പറഞ്ഞു. ഇത് കേട്ടതും എനിക്ക് പേടിയായി. കാശ് കൂടുതല്‍ ചോദിച്ചാല്‍ പുതിയൊരു ബെല്‍റ്റില്‍ നിന്നും പുറത്താകുമോ എന്ന് തോന്നി. ഈ ഗ്രൂപ്പ് സജീവമായി വരുന്ന സമയമാണ്. അതിനാല്‍ എല്‍ദോയോട് രണ്ട് രൂപ പറഞ്ഞു.

രണ്ട് രൂപ ചോദിച്ചല്ലേ

വീണ്ടും അവന്‍ വിളിച്ചു. നിങ്ങള്‍ രണ്ട് രൂപ ചോദിച്ചല്ലേ, ഞാന്‍ പൃഥ്വിരാജ്, അനൂപ് മേനോന്‍ ഉണ്ണിമുകുന്ദന്‍.. കമ്മിയാക്കി പറ, എല്‍ദോ വിളിക്കുമെന്ന് പറഞ്ഞു. എല്‍ദോ വിളിച്ചപ്പോള്‍ പറ്റുന്നത് തന്നാല്‍ മതിയെന്ന് പറഞ്ഞ് ഞാന്‍ ഓക്കെ പറഞ്ഞു. അങ്ങനെ സിനിയുടെ ഷൂട്ടിംഗിനെത്തി. ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞ് പോകാന്‍ നേരം വണ്ടി കൂലിയ്ക്ക് അഞ്ഞൂറ് രൂപയെങ്ങാനും കിട്ടുമോ എന്ന് അറിയാന്‍ ചോദിച്ചു. ഉടനെ അവന്‍ വീണ്ടും വന്നു, ഞാന്‍ പൃഥ്വിരാജ്, ഉണ്ണിമുകുന്ദന്‍, അനൂപ് മേനോന്‍.. ചിത്രം കുറേ ഭാഷകളില്‍ ഒരുമിച്ചെടുക്കുന്നതാണ്. കന്നഡയിലുമുണ്ട്. ഇതെനിക്ക് അറിയില്ലായിരുന്നുവെന്നും ടിനി പറയുന്നു. പിന്നാലെ രമേശ് പിഷാരടിയും കഥയിലേക്ക് കയറി വരികയായിരുന്നു.

ഒരു ഷോട്ട് കഴിഞ്ഞപ്പോള്‍ ബാല സൂപ്പര്‍ എന്ന് പറഞ്ഞു. ഇത് കേട്ടതും കാശിന്റെ കാര്യം സംസാരിക്കാമല്ലോ എന്നു കരുതി ടിനി അടുത്ത് പോയിരുന്നു. ഉടനെ ബാല, നിങ്ങള്‍ ഇവിടെയൊന്നുമല്ല താരമാകാന്‍ പോകുന്നത്. നിങ്ങളെ കണ്ടാല്‍ അറിയാം നിങ്ങള്‍ കന്നഡ സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ ആകുമെന്ന് പറഞ്ഞു. ഇതോടെ കാശ് ചോദിച്ചത് കന്നഡ സിനിമയിലെ താരമാകാനുള്ള അവസരം നഷ്ടപ്പെടുത്തേണ്ടെന്ന് കരുതി ടിനി മിണ്ടാതിരുന്നുവെന്നും പിഷാരടി പറയുന്നു.

ഞാന്‍, പൃഥ്വിരാജ്, അനൂപ് മേനോന്‍, ഉണ്ണി മുകുന്ദന്‍

ഈ കഥ പിന്നീട് സുരാജൊക്കെ ചേര്‍ന്ന് വലുതാക്കിയെന്നാണ് ടിനി പറയുന്നത്. താന്‍ മീന്‍ കറി ചോദിച്ചപ്പോഴും ബാല ഞാന്‍, പൃഥ്വിരാജ്, അനൂപ് മേനോന്‍, ഉണ്ണി മുകുന്ദന്‍ എന്നു പറഞ്ഞു വന്നുവെന്നാണ് സുരാജ് പറഞ്ഞുണ്ടാക്കിയതെന്നാണ് ടിനി പറയുന്നത്. എന്നാല്‍ താന്‍ കേട്ട കഥ വേറൊന്നാണെന്നാണ് പിഷാരടി പറയുന്നത്. ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞ് തലകറങ്ങി വീഴാതിരിക്കാനായി ടിനി ടോം ഒരു ലെമണ്‍ ടീ കിട്ടുമോ എന്ന് ചോദിച്ചു. ഉടനെ ടിനിയ്ക്ക് ഒരു വോയ്‌സ്, എന്താണ് ടിനി ലെമണ്‍ ടീ ഒക്കെ ചോദിച്ചെന്ന് കേട്ടല്ലോ, ഞാന്‍, പൃഥ്വിരാജ്, അനൂപ് മേനോന്‍, ഉണ്ണി മുകുന്ദന്‍... എന്നാണ് പിഷാരടി പറയുന്നത്.

ദിസ് ഈസ് റാങ്

ഈ കഥ വൈറലായി മാറിയതിന് പിന്നാലെ ഇപ്പോഴിതാ ബാലയ്‌ക്കൊപ്പമുള്ള ചിത്രവുമായി എത്തിയിരിക്കുകയാണ് ടിനി ടോം. നാന് പൃഥവിരാജ് അനൂപ് മേനോന്‍ ഉണ്ണി മുകുന്ദന്‍, ബാലയെട്ടായിയുടെ സൗണ്ട്കൂടെ കേള്‍ക്കാന്‍ കൊതിയാവുന്നു അങ്ങയുടെ സ്വരത്തില്‍, പുതിയ ബെല്‍റ്റിലേക്ക് സ്വാഗതം, നിങ്ങള് ഫോട്ടോ എടുത്തോ നാണ്,പ്രിത്തിറാജ്,അണൂപ് മേനോണ്,ഉണ്ണി മുകുന്ദന്‍, ബാല അണ്ണനെ എയറില്‍ ആക്കിയല്ലേ, ദിസ് ഈസ് റാങ് എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍.

Read more about: tini tom
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X