For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് കുട്ടികൾ വരെ ഷൂട്ടിനിടയിൽ കളിയാക്കി, ഇന്ന് അവൻ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാറാണ്; പൃഥ്വിയെ കുറിച്ച് ടിനി

  |

  പത്ത് വർഷത്തിലേറെയായി സിനിമകളിലൂടെയും മിമിക്രിയിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരമാണ് ടിനി ടോം. ചെറുപ്പം മുതൽ കലയോടുണ്ടായിരുന്ന സ്നേഹമാണ് നടനെ ഇന്ന് കാണുന്ന താരമാക്കി മാറ്റിയത്. സ്റ്റേജ് ഷോകളിൽ നിന്നാണ് ടിനി ടോം സിനിമയിലേക്ക് എത്തിയത്.

  Recommended Video

  ടിനി ടോം മമ്മൂട്ടിയെയും പൃഥ്വിരാജിനെയും കുറിച്ച് പറയുന്നു

  ​ഗിന്നസ് പക്രുവിനോപ്പം ചേർന്ന് ടിനി ടോം നടത്തിയ സ്റ്റേജ് പരിപാടികൾ എല്ലാം ഗംഭീര ഹിറ്റായിരുന്നു. നിരവധി ആരാധകരാണ് ഈ കൊമ്പൊയ്ക്ക് ഉണ്ടായിരുന്നത്. വേദികളിൽ ഏറ്റവും നന്നായി മമ്മൂട്ടിയെ അനുകരിച്ചിരുന്ന കലാകാരനായിരുന്നു ടിനി ടോം. ഇത് മമ്മൂട്ടിയുടെ ഡ്യൂപ് ആയി അഭിനയിക്കാനുള്ള അവസരത്തിനുളള വഴി ഒരുക്കി. പിന്നീടാണ് സിനിമകളിൽ ഓരോ കഥാപാത്രങ്ങളും ടിനിയെ തേടി എത്തിയത്.

  Also Read: 'എന്തിനാണ് എല്ലാം കാണിച്ച് ആ കുട്ടി വസ്ത്രം ധരിക്കുന്നത്, ഇളയവൾക്ക് ഡ്രെസ്സിങ് സെൻസാവാം'; മറുപടിയുമായി അഹാന!

  അണ്ണൻ തമ്പി, പാലേരി മാണിക്യം, ഈ പട്ടണത്തിൽ ഭൂതം തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ ഡ്യൂപ്പായിരുന്നു ടിനി ടോം. മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്, പൃഥ്വിരാജ് നായകനായ ഇന്ത്യൻ റുപ്പി എന്നീ ചിത്രങ്ങളിൽ ടിനി ടോം അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ വലിയ സിനിമകളിൽ ഉൾപ്പടെ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് താരം. ടെലിവിഷൻ ചാനൽ ഷോകളിൽ വിധികർത്താവായും ടിനി ടോം പ്രവർത്തിക്കുന്നുണ്ട്.

  ഇപ്പോഴിതാ, ബിഹൈൻഡ് വുഡ്‌സിന് നൽകിയ ഒരു അഭിമുഖത്തിൽ ടിനി ടോം മമ്മൂട്ടിയെയും പൃഥ്വിരാജിനെയും കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. അവരെ കുറിച്ചുള്ള ഏറ്റവും നല്ല ഓർമ്മ പങ്കുവയ്ക്കുകയായിരുന്നു ടിനി ടോം. ടിനി ടോമിന്റെ വാക്കുകൾ ഇങ്ങനെ.

  Also Read: കമ്മട്ടിപ്പാടത്തോടെ എന്നിലെ നടൻ ഇല്ലാതായിട്ടില്ല, മാർക്കറ്റുള്ളവർ മാത്രം ജീവിച്ചാൽ മതിയോ; മണികണ്ഠൻ പറയുന്നു

  'ഞാൻ ഇന്ത്യൻ റുപ്പി ചെയ്യുമ്പോൾ പൃഥ്വിരാജിനെ എതിർക്കാനായി ഒരു പേജ് തന്നെ ഉണ്ടായിരുന്നു. ഹെറ്റേഴ്സിന്റെ. അന്നത്തെ അവന്റെ ധൈര്യവും ഗട്ട്സും സമ്മതിക്കണം. ഞങ്ങൾ ഷൂട്ട് ചെയ്തുകൊണ്ട് ഇരിക്കുന്നതിനിടയിൽ ബസിൽ പോകുന്ന കുറച്ചു പിള്ളേർ, രാജപ്പ രാജപ്പ എന്ന് കളിയാക്കി വിളിച്ചു. അവനത് ചിരിച്ചുകൊണ്ടാണ് നേരിട്ടത്. ഹെറ്റേഴ്സ ഒക്കെ തന്റെ ആരാധകരായി മാറുമെന്ന് അന്നത്തെ ആ ചിരിയിൽ തന്നെയുണ്ട്,'

  'എന്തുമാത്രം ഉപദ്രവിച്ചിട്ടുണ്ട് അവനെ. എന്തിനാണ്, ഒരു ഇംഗ്ലീഷ് പറഞ്ഞതിനാണോ. രാജു വേറെ എന്ത് തെറ്റാണ് ചെയ്തത്', ടിനി ടോം ചോദിച്ചു. 'ഇത്രയും ആളുകൾ വളഞ്ഞിട്ട് ആക്രമിച്ച ആൾ ഇന്ന് എവിടെയാണ് നിൽക്കുന്നത് . ഇന്ന് അവനൊരു പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാറാണ്. ഞാൻ അങ്ങനെയാണ് വിശ്വസിക്കുന്നത്. ഞാൻ അങ്ങനെ പറയുകയുള്ളു.' ടിനി ടോം പറഞ്ഞു.

  Also Read: പബ്ലിക് ആയി ഉമ്മ വെക്കാന്‍ തോന്നിയാല്‍ ചെയ്യണം; ആളുകളുടെ ആറ്റിറ്റ്യൂഡാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് സ്വാസിക

  മമ്മൂട്ടി തനിക്ക് ഒരു ബിഗ് ബ്രദർ ആണെന്നാണ് ടിനി ടോം പറഞ്ഞത്. 'മമ്മൂക്കയെ സ്റ്റേജിൽ ചെയ്യുന്നതിൽ മമ്മൂക്കയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആൾ ഞാനായിരുന്നു. അതുകൊണ്ടാണാലോ എന്നെ മൂന്ന് പടങ്ങളിൽ ഡ്യൂപ് ആക്കിയേ. അപ്പോൾ ഞാൻ പറഞ്ഞു ശരീരം മാത്രം പോരെ മുഖവും കാണിക്കണമെന്ന്. അങ്ങനെ മമ്മൂക്ക രഞ്ജിത്തേട്ടനോട് പറഞ്ഞു. രഞ്ജിത്തേട്ടൻ ഒക്കെ പറഞ്ഞു.' ടിനി ഓർത്തു.

  മമ്മൂട്ടി തനിക്ക് നൽകിയ ഒറ്റ ഉപദേശമേ ഉള്ളു. അത് സിനിമയെ കുറിച്ചല്ല. പകരം നീ വീട്ടിലേക്ക് കാലെടുത്തു വച്ചാൽ കുടുംബ നാഥനായിരിക്കണം എന്നായിരുന്നു അതെന്നും ടിനി പറഞ്ഞു. മോഹൻലാലിനെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ ഡെഡിക്കേഷനെ കുറിച്ചാണ് ടിനി പറഞ്ഞത്. സിനിമയിൽ ആയിക്കോട്ടെ മറ്റു പരിപാടികളിൽ ആയിക്കോട്ടെ അദ്ദേഹത്തിന്റെ ഡെഡിക്കേഷൻ കാണാം. ബിഗ് ബ്രദർ ഷൂട്ടിംഗ് സെറ്റിൽ അതൊക്കെ അനുഭവിച്ച് അറിഞ്ഞതാണെന്നും ടിനി ടോം പറഞ്ഞു.

  Read more about: prithviraj
  English summary
  Tiny Tom Opens Up About Prithviraj And Mammootty In A Latest Interview Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X