twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തെന്നിന്ത്യയില്‍ നിന്നും പ്രശസ്തരായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വെല്ലുന്ന താരങ്ങള്‍ ആരായിരിക്കും?

    |

    ഇന്ത്യന്‍ സിനിമാ ലോകത്തിന് മികച്ച സിനിമകള്‍ സമ്മാനിച്ച് ബോളിവുഡിനെ പിന്നിലാക്കാനുള്ള മത്സരത്തിലാണ് തെന്നിന്ത്യന്‍ സിനിമ. മലയാളം (മോളിമുഡ്), തമിഴ് (കോളിവുഡ്), തെലുങ്ക് ( ടോളിവുഡ്), കന്നഡ (സാൻഡല്‍വുഡ്) എന്നിങ്ങനെയാണ് തെന്നിന്ത്യയിലെ പല ഭാഷകളിലുള്ള സിനിമ മേഖലകള്‍ അറിയപ്പെടുന്നത്.

    മാത്തൻ നല്ല കാമുകൻ, അപ്പു മോശം പ്രണയിനി... മായാനദിയ്ക്ക് ഇതാ വ്യത്യസ്തമായ ഒരു റിവ്യൂ!!

    അഭിനയം കൊണ്ട് ഇന്ത്യ മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്ന താരങ്ങളായി വളരാന്‍ തെന്നിന്ത്യയിലെ പല താരങ്ങള്‍ക്കും കഴിഞ്ഞിരുന്നു. അതിന് ബോളിവുഡില്‍ അഭിനയിക്കണമെന്നില്ല. മലയാളത്തില്‍ നിന്നും മോഹന്‍ലാലും മമ്മൂട്ടിയുമടക്കം ഇന്ത്യയില്‍ അറിയപ്പെടുന്ന പത്ത് താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാമോ?

     കമല്‍ ഹാസന്‍

    കമല്‍ ഹാസന്‍


    തമിഴ് സിനിമയിലൂടെ ഉലകനായകന്‍ എന്ന ലേബലിലേക്ക് ഉയര്‍ന്ന താരമാണ് കമല്‍ ഹാസന്‍. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ, എന്നിങ്ങനെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലൂടെ അഭിനയത്തിലുള്ള കഴിവ് തെളിയിക്കാന്‍ അവസരം കിട്ടിയ നടനായിരുന്നു കമല്‍ ഹാസന്‍.

    രജനികാന്ത്

    രജനികാന്ത്

    സ്‌റ്റൈയില്‍ മന്നന്‍ രജനികാന്ത്.. തമിഴ് സിനിമയുടെ ജീവനാഡിയായി അറിയപ്പെടുന്ന താരം രജനികാന്താണ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, എന്നിങ്ങനെ പല ഭാഷകളിലും താരം അഭിനയിച്ചിരുന്നു. ലോകം മുഴുവന്‍ അറിയപ്പെടുന്ന താരമാകാന്‍ രജനിയുടെ പല സിനിമകള്‍ക്കും കഴിഞ്ഞിരുന്നു.

    മോഹന്‍ലാല്‍

    മോഹന്‍ലാല്‍

    മലയാള സിനിമയുടെ രണ്ട് താരരാജാക്കന്മാരില്‍ ഒരാളായ മോഹന്‍ലാല്‍ നടനവിസ്മയം എന്നാണ് അറിയപ്പെടുന്നത്. തന്റെ കൈവിരലുകള്‍ കൊണ്ട് വരെ അഭിനയിക്കുന്ന ലാലേട്ടൻ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. വലിയൊരു ആരാധകനിരയാണ് മോഹന്‍ലാലിന് പിന്നിലുള്ളത്.

    പ്രഭാസ്

    പ്രഭാസ്


    ബാഹുബലി എന്ന വിസ്മയ ചിത്രത്തിലൂടെയായിരുന്നു പ്രഭാസ് എന്ന നടന്‍ ലോകം മുഴുവന്‍ അറിയുന്ന താരമായി മാറിയത്. തെലുങ്ക് സിനിമയില്‍ സജീവമായ താരം നടന്‍ കൃഷ്ണ രാജുവിന്റെ മരുമകനാണ്. 2002 ല്‍ ഈശ്വര്‍ എന്ന സിനിമയിലൂടെയായിരുന്നു പ്രഭാസ് കരിയര്‍ തുടങ്ങിയത്. ബാഹുബലിയിലെ പ്രകടനത്തിലൂടെ ബാംഗോക്കിലെ മേഡം തുസാഡ്‌സില്‍ പ്രഭാസിന്റെ മെഴുക് പ്രതിമ സ്ഥാപിച്ചിരുന്നു.

     മമ്മൂട്ടി

    മമ്മൂട്ടി

    മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് മോളിവുഡിലെ മറ്റൊരു താരരാജാവ്. പ്രായം കൂടി വരുന്നതിനനുസരിച്ച് സുന്ദരനായി മാറുന്ന മമ്മൂട്ടിയെ അറിയാത്തവരായി ആരുമില്ല. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ് എന്നിങ്ങനെ പലഭാഷകളിലായി നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ പേരിലും താരം അറിയപ്പെടാന്‍ തുടങ്ങി.

      വിജയ്

    വിജയ്


    ഇളയദളപതി എന്നറിയപ്പെടുന്ന തമിഴ് സിനിമയുടെ പ്രിയപുത്രനാണ് വിജയ്. തമിഴ് സിനിമയില്‍ മാത്രം സജീവമായ വിജയിയ്ക്ക് തമിഴ്‌നാട്ടിലെ പോലെ തന്നെ മലയാളത്തിലും മറ്റ് ഭാഷകളിലും ആരാധകരുണ്ട്. ഇന്ത്യയില്‍ അറിയപ്പെടുന്ന താരമായി വളരാന്‍ വിജയിയ്ക്ക് അധിക താമസം ഒന്നുമുണ്ടായിരുന്നില്ല.

    അല്ലു അര്‍ജുന്‍

    അല്ലു അര്‍ജുന്‍

    തെലുങ്ക് സിനിമയിലൂടെ സിനിമയിലെത്തിയ അല്ലു അര്‍ജുന്‍ താരകുടുംബത്തിലാണ് ജനിച്ചത്. ആക്ഷനും പ്രണയത്തിനും പ്രധാന്യം കൊടുത്ത് നിര്‍മ്മിക്കുന്ന സിനിമയിലൂടെയാണ് അല്ലു ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. അല്ലുവിന്റെ പല സിനിമകളും മൊഴി മാറ്റി മലയാളത്തിലും എത്തിയിരുന്നു.

    രാംചരണ്‍

    രാംചരണ്‍

    നടന്‍ ചിരഞ്ജീവിയുടെ മകനായി ജനിച്ച രാംചരണിന്റെ വളര്‍ച്ച അതിവേഗമായിരുന്നു. അല്ലു അര്‍ജുന്റെ കസിന്‍ കൂടിയായ താരം യുവാക്കള്‍ക്കിടയില്‍ ശ്രദ്ധേയനായ താരമാണ്. ആക്ഷന്‍ സിനിമകള്‍ തന്നെയാണ് രാംചരണിന്റെ സിനിമകളുടെ പ്രത്യേകത.

    പൃഥ്വിരാജ്

    പൃഥ്വിരാജ്

    മലയാളത്തിന്റെ യുവതാരങ്ങള്‍ക്കിടയില്‍ പ്രശസ്തനായ താരമാണ് പൃഥ്വിരാജ്. താരകുടുംബത്തില്‍ പിറന്ന താരം ആക്ഷന്‍ ഹീറോയായും ചോക്ലേറ്റ് ഹീറോയായിട്ടുമാണ് ശ്രദ്ധേയനായത്. പെണ്‍കുട്ടികള്‍ക്കിടയില്‍ പൃഥ്വിയ്ക്ക് വലിയ ആരാധിക നിരയുണ്ട്. ബോളിവുഡില്‍ പോയി കഴിവ് തെളിയിക്കാനും താരത്തിന് കഴിഞ്ഞിരുന്നു.

    മഹേഷ് ബാബു

    മഹേഷ് ബാബു

    ടോളിവുഡിന്റെ രാജകുമാരനായി അറിയപ്പെടുന്ന താരമാണ് മഹേഷ് ബാബു. സൂപ്പര്‍ സ്റ്റാര്‍ കൃഷ്ണയുടെ മകനായ മഹേഷ് ചെറുപ്പത്തില്‍ തന്നെ സിനിമയിലേക്കെത്തിയിരുന്നു. കുറഞ്ഞ കാലയളവിനുള്ളില്‍ 25 ലധികം പുരസ്‌കാരങ്ങളായിരുന്നു താരത്തിനെ തേടിയെത്തിരുന്നത്.

    English summary
    Top 10 South Indian actors popular all over India
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X