For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്റെ ജീവന്റെ പാതിയായി ചന്തു വന്നിട്ട് ഒരു വര്‍ഷം'; വിവാഹ വാർഷികം ആഘോഷിച്ച് ടോഷും ചന്ദ്രയും, പോസ്റ്റ് വൈറൽ

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരജോഡിയാണ് നടൻ ടോഷ് ക്രിസ്റ്റിയും നടി ചന്ദ്ര ലക്ഷ്മണും. സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തി പിന്നീട് മിനിസ്‌ക്രീനിൽ സജീവമായ താരങ്ങളാണ് ഇരുവരും. ടെലിവിഷൻ പരമ്പരകളിലൂടെയാണ് ഇരുവരും ആരാധകർക്ക് പ്രിയങ്കരാവുന്നത്.

  സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെ ഇവരെ ഇഷ്ടപ്പെടുന്നവരാണ് പ്രേക്ഷകർ. അതുകൊണ്ട് തന്നെ ടോഷും ചന്ദ്രയും വിവാഹിതരാകുന്നു എന്ന വാർത്ത ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഇവരുടെ വിവാഹം ആരാധകർക്കിടയിലും സോഷ്യൽ മീഡിയയിലും വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തിരുന്നു.

  Also Read: എന്റെ ഭാര്യയെ വിട്ടു തരണമെന്ന് ആരാധകൻ; അച്ഛൻ ആവശ്യപ്പെട്ടത് ഒരു കാര്യം മാത്രം; വിധുബാല

  2021 നവംബർ 10 ന് ആയിരുന്നു ഇവരുടെ വിവാഹം. സ്വന്തം സുജാത സീരിയലിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നതും. പ്രണയത്തിലാവുന്നതും. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാത പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇരുവരും ചേർന്നാണ്.

  വ്യത്യസ്ത മതത്തില്‍ പെട്ടവരാണെങ്കിലും ഇവരുടെ വിവാഹത്തിൽ രണ്ട് വീട്ടുകാര്‍ക്കും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നില്ല. ഇരു വീട്ടുകാരുടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയും രണ്ടു മതാചാരങ്ങളും പാലിച്ചായിരുന്നു ടോഷിന്റെയും ചന്ദ്രയുടെയും വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായി ആഘോഷ പൂർവമായിരുന്നു വിവാഹം.

  കഴിഞ്ഞ മാസം ഇവരുടെ ജീവിതത്തിലേക്ക് പുതിയ ഒരു അതിഥി കൂടി എത്തിയിരുന്നു. രണ്ടാഴ്ചകൾക്ക് മുന്നെയാണ് ഇവർക്ക് ആൺകുഞ്ഞ് പിറന്നത്. ടോഷ് ക്രിസ്ടിയാണ് കുഞ്ഞ് പിറന്ന വിവരം സോഷ്യൽ മീഡിയയിലൂടെ ആരാധാകരെ അറിയിച്ചത്. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ കുഞ്ഞിന്റെ പുതിയ വിശേഷങ്ങളും താരങ്ങൾ പങ്കുവച്ചിരുന്നു.

  വിവാഹ ശേഷമാണു താരങ്ങൾ യൂട്യൂബ് ചാനൽ തുടങ്ങിയതും തങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങളും വിശേഷങ്ങളും ആരാധകരെ അറിയിക്കാൻ തുടങ്ങിയതും. യൂട്യൂബിലൂടെ ചന്ദ്രയെ ആശുപത്രിയിൽ പ്രസവത്തിനായി അഡ്മിറ്റ് ചെയ്തതിന്റേയും കുഞ്ഞിനെ ആദ്യമായി കൈയ്യിൽ കിട്ടിയതിന്റേയും സന്തോഷം ടോഷ് ക്രിസ്റ്റി പങ്കുവെച്ചിരുന്നു.

  അങ്ങനെ കുഞ്ഞു കൂടി ജീവിതത്തിന്റെ ഭാഗമായതിന് പിന്നാലെ ആദ്യ വിവാഹ വാർഷികവും ആഘോഷിച്ചിരിക്കുകയാണ് താര ദമ്പതികൾ. ഇന്നലെ ആയിരുന്നു ഇവരുടെ വിവാഹം വാർഷികം. വിവാഹ വാർഷികത്തോട് അനുബന്ധിച്ച് ടോഷ് പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്. ഇന്നലെ രാത്രിയാണ് ഇൻസ്റ്റാഗ്രാമിലൂടെ നടൻ കുറിപ്പ് പങ്കുവച്ചത്.

  Also Read: മനസിലെപ്പോഴും പേടിയാണ്, ഡോക്ടറേ എനിക്കെന്തെങ്കിലും ഗുളിക തരുമോ എന്ന് ചോദിച്ചിട്ടുണ്ട്: ഹണി റോസ്

  'ദൈവാനുഗ്രഹം,മാതാപിതാക്കളുടെ അനുഗ്രഹം,കൂടെ പിറപ്പുകളുടെ കരുതല്‍..നിങ്ങള്‍ തന്ന സ്നേഹം.. എന്റെ ജീവന്റെ പാതിയായി ചന്തു വന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ലവ് യു ചന്ദു,' എന്നാണ് ടോഷ് കുറിച്ചത്. ചന്ദ്രയ്ക്ക് ഒപ്പമുള്ള വിവാഹചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു നടന്റെ പോസ്റ്റ്. സീരിയലിലെ സഹതാരങ്ങളും സുഹൃത്തുക്കളുമെല്ലാം താരദമ്പതികൾക്ക് ആശംസകൾ കമന്റിലൂടെ ആശംസകൾ നേർന്നിട്ടുണ്ട്.

  ഇന്നലെ ചന്ദ്രയും വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് എത്തിയിരുന്നു. വിവാഹചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്. 'ഈ മനുഷ്യന്‍ എന്റെ സ്വന്തം, എന്റെ ആത്മവിശ്വാസം, എന്റെ കൂട്ടുകാരന്‍.. അദ്ദേഹത്തിനൊപ്പമുള്ള എന്റെ ഓരോ ദിവസവും ഞാൻ ആഘോഷിക്കുകയാണ്. ഞങ്ങള്‍ വിവാഹിതരായിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. ഇന്ന് ഞങ്ങളുടെ സ്‌നേഹത്തിന്റെ, സന്തോഷത്തിന്റെ കുഞ്ഞു ഭാണ്ഡവും (കുഞ്ഞിനെ) ഞങ്ങൾക്ക് കഴിയിൽ പിടിക്കാൻ കഴിയുന്നു എന്നതാണ് ഏറ്റവും വലിയ ഭാഗ്യം. വിവാഹ വാര്‍ഷിക ആശംസകള്‍ പ്രിയനേ' എന്നാണ് ചന്ദ്ര കുറിച്ചത്.

  Read more about: chandra lakshman
  English summary
  Tosh Christy And Chandra Lakshman 1st Wedding Anniversary, Actor Pens A Romantic Note
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X