'അറിയില്ലന്നല്ലേ പറഞ്ഞിട്ടുള്ളൂ, പഠിക്കില്ലെന്ന് പറഞ്ഞില്ലല്ലോ'; തല്ലുമാലയിൽ ഡാൻസ് ചെയ്തതിനെ കുറിച്ച് ടൊവിനോ

മലയാളത്തിലെ യുവനടന്മാരിൽ ഏറ്റവും ശ്രദ്ധേയനാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളില്‍ നിന്നു തുടങ്ങി മലയാളത്തിലെ മുന്‍നിര താരമായി മാറിയ ടൊവിനോയുടെ വളർച്ച വിസ്മയിപ്പിക്കുന്നതാണ്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ടൊവിനോ യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും പ്രിയങ്കരനാവുകയായിരുന്നു. ഇപ്പോഴിതാ, ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രം 'തല്ലുമാല' റിലീസിന് ഒരുങ്ങുകയാണ്.

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും ഹിറ്റാണ്. ചിത്രത്തിലെ അവസാനം പുറത്തിറങ്ങിയ 'ണ്ടാക്കിപ്പാട്ട്' എന്ന ഗാനത്തിലെ ടൊവിനോയുടെ ഡാൻസും സോഷ്യൽ മീഡിയയിൽ വൈറലാണ്.

 'ഡാൻസ് അറിയില്ലെന്ന് പറഞ്ഞു പറ്റിക്കുകയായിരുന്നല്ലേ' എന്നുൾപ്പെടെയുള്ള ചോദ്യങ്ങളുമായി ആരാധകർ രംഗത്തെത്തിയിരുന്നു

സിനിമകൾ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഒന്നിൽ പോലും ടൊവിനോ ഇതുവരെ ഡാൻസ് ചെയ്തിരുന്നില്ല. തനിക്ക് ഡാൻസ് അറിയില്ലെന്ന് ടൊവിനോ പല അഭിമുഖങ്ങളിലും പറയുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു ഞെട്ടലോടെയാണ് ആരാധകർ 'ണ്ടാക്കിപ്പാട്ട്' സ്വീകരിച്ചത്. ഗാനം റിലീസായതോടെ 'ഡാൻസ് അറിയില്ലെന്ന് പറഞ്ഞു പറ്റിക്കുകയായിരുന്നല്ലേ' എന്നുൾപ്പെടെയുള്ള ചോദ്യങ്ങളുമായി ആരാധകർ രംഗത്തെത്തിയിരുന്നു. ഇപ്പോൾ അതിനൊക്കെയുള്ള മറുപടി നൽകിയിരിക്കുകയാണ് ടൊവിനോ.

ഡാന്‍സ് തനിക്ക് അറിയില്ലന്നേ പറഞ്ഞിട്ടുള്ളൂ, പഠിക്കില്ലെന്ന് പറഞ്ഞിട്ടില്ല എന്നാണ് ടൊവിനോ പറയുന്നത്. മുൻപ് പല ഇന്റര്‍വ്യൂകളിലും താന്‍ ഇത് പറഞ്ഞിണ്ടെന്നും ഡാന്‍സ് ചെയ്യേണ്ടി വരുന്ന സിനിമകള്‍ വന്നാല്‍
അപ്പോൾ പഠിക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നും അത് നിങ്ങൾ വിശ്വസിക്കാത്തത് കൊണ്ട് ചെയ്ത് കാണിച്ചതാണെന്നും ടൊവിനോ പറഞ്ഞു. 'തല്ലുമാല'യുടെ പ്രമോഷന്റെ ഭാഗമായി ഓൺലൈൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്.

അവർ എന്നെ മോശമായി കാണിക്കില്ലെന്ന് എനിക്കറിയാമായിരുന്നു

'ഡാൻസ് ചെയ്യേണ്ടി വന്നാൽ പഠിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു, നിങ്ങളത് വിശ്വസിച്ചില്ല, അതുകൊണ്ടാണ് ഞാൻ ചെയ്ത് കാണിച്ചത്, അത്രയേയുള്ളൂ." ചിരിയോടെ ടൊവിനോ പറഞ്ഞു. 'ആദ്യമേ ഞാൻ ഡാൻസ് അറിയില്ലെന്ന് പറഞ്ഞിട്ടുണ്ട്, തല്ലുമാലയിലേക്ക് എന്നെ വിളിക്കുന്നത് അത് അറിഞ്ഞുകൊണ്ടാണ്. അവർ എനിക്ക് വാസിം എന്ന കഥാപാത്രം തന്നത് ഡാൻസിന് അപ്പുറം എന്തോ എന്നിൽ ഉള്ളത് കൊണ്ടാണ്. എനിക്ക് ഡാൻസ് ചെയ്യാൻ പറ്റുമെന്ന വിശ്വാസം അവർക്കുണ്ടായിരുന്നു. അവരുടെ വിശ്വാസം എനിക്കും ഉണ്ടായിരുന്നു. അവർ എന്നെ മോശമായി കാണിക്കില്ലെന്ന് എനിക്കറിയാമായിരുന്നു" ടൊവിനോ പറഞ്ഞു.

രണ്ടാമത്തെ ലോക്ക്ഡൗണിന് ശേഷം ഞാൻ ഡാൻസ് പഠിക്കാൻ തുടങ്ങി

"രണ്ടാമത്തെ ലോക്ക്ഡൗണിന് ശേഷം ഞാൻ ഡാൻസ് പഠിക്കാൻ തുടങ്ങി. ഫ്ലാറ്റിൽ മുഹ്‌സിനും ഞാനും വിഷ്ണവും ഒക്കെ ഒന്നിച്ചായിരുന്നു. വൈകുന്നേരം ആകുമ്പോൾ ഡാൻസിംഗ് നിഞ്ച, അദ്ദേഹത്തിന്റെ ശിഷ്യന്മാർ, ലുക്മാൻ, സ്വാതി, അധ്രി ഒക്കെ വരും. പിന്നെ ഞങ്ങൾ ഫ്ലാറ്റിന്റെ ഹോളിൽ ഒന്നരമണിക്കൂർ ഡാൻസ് പ്രാക്റ്റീസായിരിക്കും" ടൊവിനോ പറഞ്ഞു. ഡാൻസ് മാസ്റ്റർ റിഷിദാൻ തന്നെ ഡാൻസ് പഠിപ്പിക്കാൻ വന്നിരുന്നെന്നും ടൊവിനോ പറഞ്ഞു.

Recommended Video

Tovino Thomas ധീരജിന്റെ കല്യാണത്തിന് എത്തിയപ്പോൾ | Tovino Thomas & Family At Dheeraj's Wedding
ഓഗസ്റ്റ് 12 നാണ് തല്ലുമാല തിയേറ്ററുകളിൽ എത്തുന്നത്

ഓഗസ്റ്റ് 12 നാണ് തല്ലുമാല തിയേറ്ററുകളിൽ എത്തുന്നത്. അനുരാ​ഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ് എന്നീ സിനിമകൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ടൊവിനോ, കല്യാണി, ഷൈൻ എന്നിവർക്ക് പുറമെ, ലുക്മാൻ, ബിനു പപ്പു, ജോണി ആന്റണി, പുതുമുഖങ്ങളായ സ്വാതി ദാസ്, അദ്രി ജോ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

മുഹ്സിൻ പരാരി, അഷ്റഫ് ഹംസ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർ‌മാണം. ഖാലിദ് റഹ്മാൻ-ടൊവിനോ കൂട്ടുകെട്ടിൽ എത്തുന്ന ചിത്രമെന്ന നിലയിൽ വമ്പൻ പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ. വാശിയും ഡിയര്‍ ഫ്രണ്ടുമാണ് ടൊവിനോയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ.

Read more about: tovino thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X