സീനിയര്‍ സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്യാനുള്ള അവസരം കിട്ടിയിട്ടില്ല. ഒരു സമയത്ത് ആരും വിളിച്ചിട്ടില്ല
മലയാളത്തിലെ യുവതാരമാണ് ടൊവിനോ തോമസ്. മിന്നല്‍ മുരളിയുടെ മിന്നും വിജയത്തോടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ടൊവിനോ. സിനിമയില്‍ ബന്ധങ്ങളോ പാരമ്പര്യമോ ഇല്ലാതെ കടന്നുവരികയും സ്വന്തം പ്രയത്‌നത്താല്‍ താരമായി മാറുകയും ചെയ്യുകയായിരുന്നു ടൊവിനോ തോമസ്. വില്ലനായും സഹനടനായും നായകനായുമെല്ലാം ടൊവിനോ മികവ് തെളിയിച്ചു കഴിഞ്ഞു.
മലയാളത്തിലെ യുവസംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ടൊവിനോ പക്ഷെ ഒരു കാര്യത്തില്‍ നിരാശനാണ്. തനിക്ക് മലയാളത്തിലെ സീനിയര്‍ സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്യാനുള്ള അവസരം കിട്ടിയിട്ടില്ലെന്നതാണ് താരത്തിന്റെ വിഷമം. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് അതേക്കുറിച്ച് ടൊവിനോ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

'സീനിയറായ സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്യാനുള്ള അവസരം കിട്ടിയിട്ടില്ല. ഒരു സമയത്ത് ആരും എന്നെ വിളിച്ചിട്ടില്ല. പിന്നീട് ഒരു സമയം കഴിഞ്ഞപ്പോള്‍ ഞാന്‍ മറ്റ് സിനിമകളുടെ തിരക്കിലായതുകൊണ്ടാവാം' എന്നാണ് ടൊവിനോ പറയുന്നത്. പിന്നീട് തന്നെ വിളിക്കാന്‍ തുടങ്ങിയപ്പോഴേക്കും മറ്റ് സിനിമകളുടെ കഥ കേട്ട് ആ ടീമിന്റെ ഭാഗമായി മാറിയിരുന്നുവെന്നും ടൊവിനോ പറയുന്നു. അങ്ങനെയൊരു എത്തിക്സ് കാത്തുസൂക്ഷിക്കുന്ന ആളാണ് താനെന്നും അത് തന്നെ അറിയാവുന്നവര്‍ക്ക് അറിയാവുന്ന കാര്യമാണെന്നും ടൊവിനോ പറഞ്ഞു. 2021 എന്ന വര്‍ഷം ടൊവിനോയ്ക്ക് ഏറെ സന്തോഷം നല്‍കിയ ഒന്നായിരുന്നു. പോയ വര്‍ഷത്തെക്കുറിച്ചും ടൊവിനോ ഓര്‍ക്കുന്നുണ്ട്.

2021 ല്‍ താന്‍ വളരെ ഹാപ്പിയാണെന്നാണ് ടൊവിനോ പറയുന്നത്. കള എന്ന സിനിമ ചെയ്യാന്‍ പറ്റി. അതില്‍ ഞാന്‍ ആന്റി ഹീറോയാണ്. ഒരുപാട് ലെയേഴ്സ് ഉള്ള ക്യാരക്ടര്‍ ആണ് അതില്‍. എന്റെ കഴിവിന്റെ പരമാവധി അതില്‍ ശ്രമിച്ചിട്ടുണ്ട്. ലോക്ക്ഡൗണിന്റെ സമയത്ത് ചിന്തിച്ചപ്പോള്‍ കുറെ പൊളിച്ചെഴുത്ത് വേണമെന്ന് തോന്നയിരുന്നു. ആ പൊളിച്ചെഴുത്തുകളുടെ ഭാഗമാണ് കള എന്ന് പറയുന്ന സിനിമ,' എന്നായിരുന്നു കളയെക്കുറിച്ച് ടൊവിനോ പറഞ്ഞത്. ടൊവിനോ നായകനായി, ബേസില്‍ ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ ഹീറോ ചിത്രമാണ് മിന്നല്‍ മുരളി. നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്ത ചിത്രം വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. സൂപ്പര്‍ഹീറോ ചിത്രം ആയതുകൊണ്ട് തന്നെ ഒരുപാട് രംഗങ്ങള്‍ വിഎഫ്എക്‌സ് സാധ്യതയുപയോഗിക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന് വേണ്ടി താന്‍ പല ട്രിക്കുകളും പഠിച്ചിട്ടുണ്ടെന്നാണ് ടൊവിനോ പറയുന്നത്.

മിന്നല്‍ മുരളിക്ക് വേണ്ടി കുറച്ച് ട്രിക്ക്സ് പഠിച്ചിരുന്നുവെന്നാണ് ടൊവിനോ പറയുന്നത്.. ഫാന്‍ പിടിച്ചു നിര്‍ത്തുന്ന സീന്‍ കംമ്പ്യൂട്ടര്‍ ഗ്രാഫിക്സ് അല്ലെന്നും താരം പറയുന്നു. അത് മനുഷ്യനെ കൊണ്ട് സാധ്യമായ കാര്യമാണ്. ഞാന്‍ തന്നെ ഫാന്‍ പിടിച്ചുനിര്‍ത്തിയതാണെന്നും താരം വെളിപ്പെടുത്തുന്നു. ചേച്ചിക്ക് എന്താ വേണ്ടത് പുട്ടുകുറ്റിയോ എന്ന ചോദിച്ച് റിങ്ങ് പുട്ടുകുറ്റിയിലേക്ക് തന്നെ നോക്കാതെയാണ് എറിയുന്നത്. ആദ്യ ടേക്കില്‍ ഒകെയായത് അല്ല. രണ്ടാമത്തെയോ മൂന്നാമത്തെയോ ടേക്കിലാണത് വീണത്. അത് കുറച്ച് ഭാഗ്യവും, കുറച്ച് ട്രെയിനിംഗുമാണെന്നാണ് ടൊവിനോ പറയുന്നത്.
Recommended Video

മിന്നല്‍ മുരളിയുടെ കഥ പറയുമ്പോള്‍ തന്നെ ഇങ്ങനത്തെ കുറച്ച് ട്രിക്ക്സ് പഠിച്ച് വെക്കണമെന്ന് ബേസില്‍ തന്നോട് പറഞ്ഞിരുന്നുവെന്നാണ് ടൊവിനോ പറയുന്നത്. വെള്ളക്കുപ്പി എറിഞ്ഞ് നേരെ നിര്‍ത്തുക, അല്ലെങ്കില്‍ എന്തെങ്കിലും ഉന്നം നോക്കുക അങ്ങനെയുള്ള സ്‌കില്‍സൊക്കെ ചെയ്തിരുന്നു. അതേസമയം ഇതൊന്നും ആന സ്‌കില്‍സല്ലെന്നും കുഞ്ഞു കുഞ്ഞു സ്‌കില്‍സിനെയൊക്കെ ഷാര്‍പ്പണ്‍ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ടൊവിനോ പറയുന്നത്. ടൊവിനോ നായകനാകുന്ന ചിത്രത്തില്‍ സൂപ്പര്‍ വില്ലനായി എത്തുന്നത് ഗുരു സോമസുന്ദരമാണ്. ഫെമിന ജോര്‍ജ്, അജു വര്‍ഗ്ഗീസ്, ബൈജു സന്തോഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.


Click it and Unblock the Notifications