ടൊവിനോയ്ക്ക് വേണ്ടി പാട്ട് പാടി ഗൗരി!! എന്നെ അത്രയ്ക്ക് ഇഷ്ടമാണോ എന്ന് താരം, വീഡിയോ വൈറൽ
ആരാധികയെ തേടി ടൊവിനോയുടെ സന്ദേശം എത്തിയിരിക്കുകയാണ്.
പ്രായമായവരും കുട്ടികളഉം ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് നടൻ ടൊവിനോ തോമസ്. താരത്തിന്റെ പുറത്തു വന്ന എല്ലാ ചിത്രങ്ങളും യൂത്തന്മാരും കുടുംബ പ്രേക്ഷകരും ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ കുട്ടി ആരാധികയാണ്.

മഴവില്ല് മനോരമ സംപ്രേക്ഷണം ചെയ്യുന്ന ഉടൻ പണം എന്ന പരിപാടിയിലാണ് ടെവിനോയുടെ കുട്ടി ആരാധികം ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. ടൊവിനോയെ കണ്ടാൽ ആദ്യം എന്ത് ചെയ്യും എന്നുളള അവതരാകരുടെ ചോദ്യത്തിന് നിഷ്കളങ്കമായി ഞാൻ ടൊവിനോയുടെ ഫാനാണെന്ന് പറയുമെന്നാടയിരുന്നു കുട്ടിയുടെ മറുപടി. പിന്നീട് അദ്ദേഹത്തിന് ഒരു ഉമ്മ കൊടുക്കണമെന്നും സെൽഫി എടുക്കണമെന്നുമുളള തന്റെ ആഗ്രഹവും കുട്ടി താരം പ്രകടിപ്പിച്ചു. ഇപ്പോഴിത തന്റെ ആരാധികയെ തേടി ടൊവിനോയുടെ സന്ദേശം എത്തിയിരിക്കുകയാണ്.
മഴവില്ല് മനോരമയിലൂടെ തന്നെയായിരുന്നു താരത്തിന്റെ മറുപടിയും. ഉടൻ പണം എന്ന പരിപാടിയുടെ ടീസർ കണ്ടുവെന്നും, തന്നെ അത്രയ്ക്ക് ഇഷ്ടമാണോ എന്നും ടൊവിനോ വീഡിയോയിവൂടെ ചോദിക്കുന്നുണ്ട്. എവിടെയെങ്കിലും വെച്ച് കാണാമെന്നും പറഞ്ഞു കൊണ്ടാണ ടൊവി വീഡിയോ അവസാനിപ്പിക്കുന്നത്. താരത്തിന്റെ ഈ വീഡിയോ വൈറലായിട്ടുണ്ട്. അതോടൊപ്പം തന്നെ കുട്ടി താരവും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.


Click it and Unblock the Notifications