twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചാക്കോയുടെ കഥ എന്നിലൂടെ തന്നെ പറയേണ്ടത്, പിന്നിലൊരു യാദൃശ്ചികതയുണ്ട്; ടൊവിനോ പറയുന്നു

    |

    കുറുപ്പ് വന്‍ ഹിറ്റായ മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ വിജയത്തോടെ ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് എത്തിയിരിക്കുകയാണ്. അതേസമയം ചിത്രം കാണാനെത്തിയ പ്രേക്ഷകര്‍ക്ക് ലഭിച്ച വലിയ സര്‍പ്രൈസുകളിലൊന്നായിരുന്നു ചാക്കോയുടെ വേഷത്തില്‍ ടൊവിനോ തോമസ് എത്തിയത്. ചാക്കോയുടെ വേഷം ചാര്‍ലി എന്ന പേരിലാണ് സിനിമയില്‍ ടൊവിനോ അവതരിപ്പിക്കുന്നത്.

    ഗ്ലാമറസ് വേഷത്തിൽ അമല പോൾ; സ്റ്റൈലിഷ് ചിത്രങ്ങൾ കാണാംഗ്ലാമറസ് വേഷത്തിൽ അമല പോൾ; സ്റ്റൈലിഷ് ചിത്രങ്ങൾ കാണാം

    ഇപ്പോഴിതാ കുറുപ്പിനെക്കുറിച്ചും ചാര്‍ലിയെക്കുറിച്ചും ടൊവിനോ മനസ് തുറന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു ടൊവിനോ മനസ് തുറന്നത്. നേരത്തെ ചിത്രത്തിന്റെ പ്രൊമോഷന്‍ വേളയിലോ പോസ്റ്ററുകളിലോ ചിത്രത്തില്‍ ടൊവിനോ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ താരത്തിന്റെ സാന്നിധ്യം ആരാധകര്‍ക്ക് സര്‍പ്രൈസായി മാറുകയായിരുന്നു. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    കുറുപ്പിലെ ചാര്‍ലി


    കുറുപ്പിലെ ചാര്‍ലിയെ അവതരിപ്പിക്കാന്‍ തീരുമാനിക്കാന്‍ കുറച്ച് കാരണങ്ങളുണ്ടായിരുന്നു എനിക്ക്. ശ്രീനാഥ് രാജേന്ദ്രന്‍ എന്നോട് തിരക്കഥ പറഞ്ഞപ്പോള്‍ തന്നെ അതെന്നെ വേട്ടയാടാന്‍ തുടങ്ങിയിരുന്നു. സ്‌ക്രീനില്‍ വളരെ കുറച്ച് സമയമേ ഉള്ളൂ എങ്കിലും, ഇത്രയും വലിയ സിനിമയില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് തന്നെ സംബന്ധിച്ച് വൈകാരികപരമായും വെല്ലുവിളിയായിരുന്നുവെന്നാണ് ടൊവിനോ പറയുന്നത്.

    എന്ത് സാഹചര്യത്തിലൂടെയായിരിക്കും ചാക്കോ അന്ന് രാത്രി കടന്ന് പോയിട്ടുണ്ടാവുക എന്ന് താന്‍ ആലോചിച്ചിരുന്നു. അത് ഒരു പരിധി വരെ സ്വയം അനുഭവിക്കുന്ന പോലെയായിരുന്നുവെന്നും ടൊവിനോ പറയുന്നു. അതേസമയം ചിത്രത്തിലേക്ക് താന്‍ വരുന്നതിലും ചാക്കോയുമായും ബന്ധപ്പെട്ടുമുള്ളൊരു യാദൃശ്ചികതയേയും കുറിച്ചും ടൊവിനോ മനസ് തുറക്കുന്നുണ്ട്. ചാക്കോ കൊല്ലപ്പെടുന്നത് 1984 ജനുവരി 21നാണ്. ഞാന്‍ ജനിക്കുന്നതിന് കൃത്യം അഞ്ച് വര്‍ഷം മുന്‍പ്. കേള്‍ക്കുമ്പോള്‍ കുറച്ച് ഭയാനകമായി തോന്നുമെങ്കിലും, ചാക്കോയുടെ കഥ തന്നിലൂടെ പറയാന്‍ വേണ്ടി തന്നെ നിര്‍മിക്കപ്പെട്ടതായിരുന്നു എന്നാണ് തോന്നിയതെന്നായിരുന്നു അതേക്കുറിച്ച് ടൊവിനോ പറഞ്ഞത്.

    അവസാനമായി

    അവസാനമായി, ഒപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റിയ കഴിവുറ്റ ഒരു ക്രൂ എന്നാണ് ചാര്‍ലിയാകാനുള്ള തന്റെ കാരണമായി ടൊവിനോ പറയുന്നത്.. ശ്രീ ഏട്ടന്‍ മുതല്‍ ദുല്‍ഖര്‍ സല്‍മാന്‍ വരെ, ഓരോ വ്യക്തിയും. നിങ്ങളുടെയെല്ലാം കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചതിലും കുറുപ്പിന്റെ ഭാഗമാകാന്‍ സാധിച്ചതിലും വളരെയധികം സന്തോഷവും അഭിമാനവുമുണ്ടെന്നും താരം വ്യക്തമാക്കുന്നു. അതേസമയം ചാക്കോയോടും കുടുംബത്തോടുമുള്ള തന്റെ സ്നേഹവും താന്‍ ഈയവസരത്തില്‍ അറിയിക്കുകയാണെന്നാണ് ടൊവിനോ പോസ്റ്റിലൂടെ പറയുന്നു. ചാര്‍ലി എന്ന കഥാപാത്രം തന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ടതും അതേസമയം വൈകാരികപരമായി വെല്ലുവിളി നിറഞ്ഞതുമായിരിക്കുമെന്നും ടൊവിനോ പറയുന്നുണ്ട്. തന്നെ ഈ സിനിമയിലെത്തിച്ച വേയ്ഫറര്‍ ഫിലിംസിന് ഒരിക്കല്‍ കൂടെ നന്ദി പറഞ്ഞു കൊണ്ടാണ് ടൊവിനോ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

    അവാര്‍ഡില്ലേലും കുടുംബങ്ങള്‍ ചേര്‍ത്തുപിടിച്ചു; മലയാളത്തിലെ മികച്ച അഞ്ച് സീരിയലുകള്‍

     ദുല്‍ഖര്‍ സല്‍മാന്റെ വാക്കുകളും

    കഴിഞ്ഞ ദിവസം ചിത്രത്തില്‍ ചാക്കോയെ അവതരിപ്പിച്ച ടൊവിനോയെക്കുറിച്ചുള്ള ദുല്‍ഖര്‍ സല്‍മാന്റെ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ദി മദര്‍ ഓഫ് ഓള്‍ കാമിയോസ്.' എന്നാണ് ടൊവിനോയുടെ അതിഥി വേഷത്തെ ദുല്‍ഖര്‍ വിശേഷിപ്പിച്ചത്. നമ്മുടെ ഏറ്റവും വലിയ താരങ്ങളിലൊരാള്‍ ചാര്‍ലിയുടെ വേഷം ചെയ്യാമെന്ന് സംവിധായകനോട് ഇങ്ങോട്ട് പറയുന്നു! അതെനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത തരത്തിലുള്ള സന്തോഷമാണ് നല്‍കിയതെന്നും ദുല്‍ഖര്‍ പറയുന്നു. വളരെ ചെറിയൊരു ഇന്‍ഡസ്ട്രിയാണ് നമ്മുടേത്. എന്നാല്‍ നമ്മള്‍ ഒരുമിച്ച് നില്‍ക്കുമ്പോള്‍ നമ്മള്‍ തകര്‍ക്കാന്‍ പറ്റാത്ത ശക്തിയായി മാറുകയാണെന്നും ദുല്‍ഖര്‍ പറഞ്ഞു.

    ഷഫ്നയെ കാണാൻ കാരണം മോഹൻലാൽ, പ്രണയം തുടങ്ങിയത് ഇങ്ങനെയാണ്, വെളിപ്പെടുത്തി സാന്ത്വനത്തിലെ ശിവന്‍ഷഫ്നയെ കാണാൻ കാരണം മോഹൻലാൽ, പ്രണയം തുടങ്ങിയത് ഇങ്ങനെയാണ്, വെളിപ്പെടുത്തി സാന്ത്വനത്തിലെ ശിവന്‍

    Recommended Video

    Kurup Box Office Day 1 Collections: The Dulquer Salmaan Starrer Sets Multiple Records
    അത്ഭുതപ്പെടുത്തി

    സിനിമയില്‍ നിങ്ങളുടെ കഥാപാത്രം ചെയ്ത രീതി ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തി. അതില്‍ നിഷ്‌കളങ്കതയും സ്നേഹവും പ്രതീക്ഷയും ഉള്‍ച്ചേര്‍ന്നിരുന്നുവെന്നാണ് ടൊവിനോയുടെ പ്രകടനത്തെക്കുറിച്ച് ദുല്‍ഖര്‍ പറയുന്നത്. നിന്നെ ട്രെയ്ലറിലോ ടീസറിലോ എന്തിന് ഒരു പോസ്റ്ററില്‍ പോലും ഉള്‍പ്പെടുത്തിയിരുന്നില്ല. കാരണം പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരു സര്‍പ്രൈസ് ഒരുക്കണമായിരുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു. ഇതിനെല്ലാം താന്‍ ഹൃദയം നിറഞ്ഞ നന്ദി പറയുകയാണെന്ന് ദുല്‍ഖര്‍ അറിയിക്കുന്നു. തന്റെ കൂട്ടാളിയായതിന്, വേഫെറര്‍ ഫിലിംസിന്റെ ഭാഗമായതിന്, എല്ലാത്തിനും നന്ദി. ഞങ്ങള്‍ എല്ലാവരും നിന്നോടൊപ്പമുണ്ടെന്ന് പറയുന്ന ദുല്‍ഖര്‍ 'മിന്നല്‍' മിന്നല്‍ പോലെ ഇടിമുഴക്കമാകട്ടെയെന്ന ആശംസയോടെയാണ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

    Read more about: tovino thomas dulquer salmaan
    English summary
    Tovino Thomas Gets Emotional In His Post About Kurup And Playing Chacko In It
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X