For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചേട്ടനോടാണ് എനിക്ക് ഏറ്റവും കടപ്പാട്, കിട്ടുന്ന സാലറിയുടെ പകുതിയും തന്ന് കൂടെ നിർത്തി; വികാരഭരിതനായി ടൊവിനോ

  |

  മലയാളത്തിലെ യുവനടന്മാരിൽ ഏറ്റവും ശ്രദ്ധേയനാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളില്‍ നിന്നു തുടങ്ങി മലയാളത്തിലെ മുന്‍നിര താരമായി മാറിയ ടൊവിനോയുടെ വളർച്ച വിസ്മയിപ്പിക്കുന്നതാണ്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ടൊവിനോ യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും പ്രിയങ്കരനായി മാറുകയായിരുന്നു. ഇന്ന് പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടുന്ന നടൻ കൂടിയാണ് ടൊവിനോ തോമസ്.

  Recommended Video

  ചേട്ടനെ കുറിച്ച് വികാരഭരിതനായി ടൊവിനോ

  2012 ൽ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ് ടൊവിനോ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് പുറത്തിറങ്ങിയ എബിസിഡി എന്ന ചിത്രത്തിലെ വില്ലൻ വേഷം ടോവിനോയ്ക്ക് പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിക്കൊടുത്തു.

  Also Read: മോഹൻലാൽ സിംഹം, മമ്മൂട്ടി അങ്കിളിനെ പോലെ, ദുൽഖറിനൊപ്പം മൾട്ടിസ്റ്റാർ സിനിമ ചെയ്യണം: വിജയ് ദേവരകൊണ്ട

  എന്നാൽ ടൊവിനോയുടെ കരിയറിലെ വലിയ ബ്രേക്ക് ഉണ്ടാകുന്നത് 2015ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം എന്ന് നിന്റെ മൊയ്തീനിലൂടെയാണ്. ചിത്രത്തിലെ അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ടൊവിനോ മലയാളികൾക്ക് പ്രിയങ്കരനാവുകയായിരുന്നു. ചിത്രത്തിലെ മൊയ്തീനേയും കാ‍ഞ്ചനമാലയേയും പോലെ അപ്പുവും പ്രേക്ഷക മനസുകളിൽ സ്ഥാനം പിടിച്ചിരുന്നു.

  2016ൽ പുറത്തിറങ്ങിയ ഗപ്പിയിലൂടെയാണ് ടൊവിനോ ഒരു നായക നടനാകുന്നത്. ഇതോടെ താരത്തിന് കൂടുതൽ ആരാധകരുണ്ടായി. പിന്നീട് ഒരു മെക്സിക്കൻ അപാരത, ഗോദ, മയാനദി തുടങ്ങിയ ചിത്രങ്ങളിലൂടെ ടൊവിനോ യുവതാരങ്ങളിൽ മുൻനിരയിലേക്ക് ഉയരുകയായിരുന്നു. അതിനിടെ തമിഴിൽ പോയി മാരി 2വിൽ ധനുഷിന് വില്ലനായും അഭിനയിച്ചു. ഒടുവിൽ കഴിഞ്ഞ വർഷം അവസാനം ഇറങ്ങിയ മിന്നൽ മുരളിയിലൂടെ ടൊവിനോ ഒരു പാൻ ഇന്ത്യൻ താരമായി മാറുകയായിരുന്നു.

  Also Read: എന്റെ മോളെ കെട്ടിക്കാൻ റെഡിയാക്കി നിർത്തിയിട്ടില്ല; വിമർശിച്ചയാൾക്ക് മറുപടിയുമായി ലക്ഷ്‌മി മേനോൻ

  അത്ര എളുപ്പമായിരുന്നില്ല തന്റെ ഈ പത്ത് വർഷത്തെ യാത്രയെന്ന് ടൊവിനോ പലപ്പോഴും പറഞ്ഞിട്ടുണ്ട്. സിനിമാ മോഹവുമായി ഉണ്ടായിരുന്ന നല്ല ജോലി കളഞ്ഞ് അവസരങ്ങൾക്കായി അലഞ്ഞു നടന്ന സാഹചര്യമെല്ലാം അഭിമുഖങ്ങളിൽ ടൊവിനോ പറഞ്ഞിട്ടുണ്ട്. അന്ന് ടൊവിനോയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നത് സഹോദരൻ ടിങ്സ്റ്റൺ തോമസാണ്. എറണാകുളത്ത് ചേട്ടനൊപ്പം നിന്നാണ് ടൊവിനോ സിനിമയിൽ അവസരങ്ങൾ തേടി നടന്നതെല്ലാം.

  ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ചേട്ടനെ വികാരഭരിതനായി ചേട്ടനെ കുറിച്ച് സംസാരിക്കുന്ന ടൊവിനോയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് ടൊവിനോ ചേട്ടനെ കുറിച്ച് സംസാരിച്ചത്. തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കടപാടുള്ള ആൾ ചേട്ടനാണെന്നാണ് ടൊവിനോ പറയുന്നത്. തന്റെ വിജയത്തിൽ ചേട്ടന്റെ പ്രതികരണം എങ്ങനെയായിരുന്നു എന്ന് ചോദിച്ചപ്പോഴാണ് ടൊവിനോ ചേട്ടനെ കുറിച്ച് പറഞ്ഞത്.

  Also Read: ഇനിയിപ്പോ പിള്ളേരെ വിടാമെന്ന് തീരുമാനിച്ചു! ശിവേട്ടന്റെ മാസ് ഡയലോഗ്, അഞ്ജുവിനെയും അപ്പുവിനെയും താങ്ങി ശിവൻ

  'ചേട്ടൻ വളരെ റിയാലിസ്റ്റാക്കായ ചിന്തകളുള്ള ഒരാളാണ്. ഞാൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നവരിൽ ഒരാൾ എന്റെ ചേട്ടനാണ്. എനിക്ക് പ്രീമിയം കാറുകൾ ഒരു മൂന്നെണ്ണം ഉണ്ട്. അതിൽ ഏതെങ്കിലും എടുത്ത് ഓടിക്കാൻ പറഞ്ഞാൽ പോലും അത് ചെയ്യില്ല. ഞാൻ വീട്ടിൽ പിള്ളേരുടെ പേരിൽ ഒക്കെ ചെറിയ ഡെപ്പോസിറ്റുകൾ ഇട്ടിട്ടുണ്ട്. ചേട്ടന്റെ കുട്ടികൾക്കും ഇട്ടു. അപ്പോൾ അതിൽ നിന്ന് പകുതി മാറ്റണം എനിക്ക് നിന്റെ കുട്ടികൾക്ക് ഇത്രയേ താരം പറ്റൂ എന്നാണ് ചേട്ടൻ പറഞ്ഞത്.' അങ്ങനെ ചിന്തിക്കുന്ന ആളാണ്.

  'ഞങ്ങൾ തമ്മിൽ ഒറ്റ വയസ്സിന്റെ വ്യത്യാസമേ ഉള്ളു, ഇന്നും ഞങ്ങൾ ഡ്രെസ്സൊക്കെ പരസ്‌പരം മാറി ഇടുന്നവരാണ്. ഒരു എട്ടാം ക്ലാസ് വരെയൊക്കെ ഞങ്ങൾ ഭയങ്കര ഇടി ആയിരുന്നു. ആത്മാർത്ഥമായി പറയുകയാണെങ്കിൽ എന്റെ സ്ഥാനത്ത് ചേട്ടനും ചേട്ടന്റെ സ്ഥാനത്ത് ഞാനും ആയിരുന്നെങ്കിൽ ഇങ്ങനെ ആവില്ല. ചേട്ടൻ എന്നോട് ചെയ്ത അത്രയും നല്ല കാര്യങ്ങൾ ഞാൻ തിരിച്ചു ചെയ്തേക്കുമോ എന്നതിൽ എനിക്ക് സംശയമുണ്ട്.'

  Also Read: 'വാപ്പച്ചി പോയശേഷമാണ് അദ്ദേഹത്തിന്റെ സൗഹൃദങ്ങളുടെ വ്യാപ്‌തി മനസിലാകുന്നത്'; അബിയെ ഓർത്ത് ഷെയിൻ

  'ഞാൻ ജോലി റിസൈൻ ചെയ്ത സമയത്ത് ചേട്ടന് വെറും ഒമ്പതിനായിരം രൂപയോ മറ്റോ ആയിരുന്നു ആകെ ശമ്പളം. വളരെ താഴെ നിന്ന് തുടങ്ങിയതായിരുന്നു. അന്ന് കിട്ടുന്ന 9000 രൂപയിൽ പകുതി എനിക്ക് തരും.
  വെറുതെ നിക്കുന്ന എന്റെ പല ചെലവുകൾ ഉണ്ടല്ലോ അതിനു വേണ്ടി. ഇപ്പോഴും അങ്ങനെ ഒക്കെ തന്നെയാണ്. ഫമിലി നോക്കുന്നത് ചേട്ടനാണ്. ഫാമിലി മാൻ എന്നൊക്കെ പറയാൻ ആണെങ്കിൽ ചേട്ടൻ ആണത്.' ടൊവിനോ പറഞ്ഞു.

  Read more about: tovino thomas
  English summary
  Tovino Thomas gets emotional while talking about his brother on an interview goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X