മൂന്ന് നായികമാര്‍, ഒരാളെ തല്ലണം, ഒരാള്‍ക്ക് ഹഗ്ഗ്, ഒരാള്‍ക്ക് കിസ്; അവതാരകന് ടൊവിനോയുടെ മറുചോദ്യം!
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തല്ലുമാല. ടൊവിനോ തോമസ് നായകനായി എത്തുന്ന സിനിമയില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക. തീയേറ്ററില്‍ പരാജയപ്പെട്ടപ്പോള്‍ ഒടിടിയില്‍ കയ്യടി നേടിയ ചിത്രങ്ങളായ വാശി, ഡിയര്‍ ഫ്രണ്ട് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം എത്തുന്ന ടൊവിനോ ചിത്രം എന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് തല്ലുമാലയ്ക്കുള്ളത്.
നാളെയാണ് തല്ലുമാല തീയേറ്ററുകൡലേക്ക് എത്തുന്നത്. ചിത്രത്തിലെ പാട്ടുകളും ട്രെയിലറുമൊക്കെ ഇതിനോടകം തന്നെ ട്രെന്റായി മാറിയിരുന്നു. ഇതുവരെ കാണാത്തെ ടൊവിനോയേയും കല്യാണിയേയും ചിത്രത്തില്‍ കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ മേക്കിംഗും കളറിംഗും കോസ്റ്റിയൂമുമൊക്കെ മലയാള സിനിമയില്‍ ഇതുവരെ കാണാത്തതായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍.

അതേസമയം ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് ടൊവിനോ തോമസ്. ഇതുമായി ബന്ധപ്പെട്ട് ക്ലബ്ബ് എഫ്.എം. യു.എ.ഇക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്നുമുള്ള ഭാഗം ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. അഭിമുഖത്തില്‍ ടൊവിനോക്കും കല്യാണിക്കും ഒരു ഗെയിമില്‍ പങ്കെടുക്കേണ്ടി വന്നിരുന്നു. ഇതിനിടെയായുണ്ടായ സംഭവമാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.
മൂന്ന് പേരുകള്‍ തരും, ഇതില്‍ ഒരാള്‍ക്ക് തല്ല് കൊടുക്കണം, ഒരാള്‍ക്ക് കിസ് കൊടുക്കാം ഒരാള്‍ക്ക് ഹഗ്ഗ് കൊടുക്കണം എന്നായിരുന്നു ഗെയിം. ഇങ്ങനെ ടൊവിനോയ്ക്ക് കിട്ടിയ ഓപ്ഷനുകള്‍ ഐശ്വര്യ ലക്ഷ്മി, സംയുക്ത മേനോന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരുടെ പേരുകളായിരുന്നു. ഇതിനുള്ള ടൊവിനോയുടെ മറുപടിയാണ് ശ്രദ്ധ നേടുന്നത്. എന്തിനാണ് ഇവരെ തല്ലുന്നത് എന്നാണ് ടൊവിനോ ചോദിച്ചത്. എല്ലാവര്‍ക്കും ഓരോ ഹഗ്ഗ് കൊടുത്തേക്കാം എന്നും ടൊവിനോ പറയുന്നുണ്ട്.
അതേസമയം, കല്യാണിക്ക് കൊടുത്ത ഓപ്ഷന്‍സ് ദുല്‍ഖറും പ്രണവും ടൊവിനോയുമായിരുന്നു. ഇതിന് കല്യാണി നല്‍കിയ മറുപടിയാകട്ടെ, 'ടൊവിനോയെ തല്ലിയിട്ടുണ്ട്, അതുകൊണ്ട് തല്ല് ടൊവിനോയ്ക്ക് കൊടുക്കും. ദുല്‍ഖറിന് ഒരു ടൈറ്റസ്റ്റ് ഹഗ്ഗ് കൊടുക്കും. അപ്പുവിനെ എപ്പോഴും ഹഗ്ഗ് ചെയ്ത് ഒരു കിസ് കൊടുക്കുന്നത് ഭയങ്കര കംഫര്‍ട്ടബിളാണ്,' എന്നായിരുന്നു.
ഓഗസ്റ്റ് 12നാണ് തല്ലുമാല റിലീസ് ചെയ്യുന്നത്. ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ തല്ലുമാലക്കായി കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊമോഷനായി ടൊവിനോ കോഴിക്കോട് ഹൈലൈറ്റ് മാളിലെത്തിയെങ്കിലും ജനക്കൂട്ടം മൂലം പുറത്തേക്കിറങ്ങാനാവാതെ മടങ്ങിയിരുന്നു. ടൊവിനോയുടെ ഒടുവില്‍ പുറത്തിറങ്ങിയ രണ്ട് സിനിമകളും പരാജയമായിരുന്നുവെങ്കിലും പിന്നീട് കയ്യടി നേടിയിരുന്നു. അതുകൊണ്ട് തന്നെ തല്ലുമാല തീയേറ്ററിലേക്ക് എത്തുമ്പോള്‍ ആരാധകര്‍ക്കിടയിലും പ്രതീക്ഷയുണ്ട്.
ഖാലിദ് റഹ്‌മാന്‍ ആണ് സിനിമയുടെ സംവിധായകന്‍. മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ആഷിഖ് ഉസ്മാന്റേതാണ് നിര്‍മ്മാണം. ടൊവിനോയ്ക്കും കല്യാണിയ്ക്കുമൊപ്പ് ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ് ജോസ്, ഗോകുലന്‍, സ്വാതി ദാസ് പ്രഭു, അദ്രി ജോ, തുടങ്ങിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിഷ്ണു വിജയ് ആണ് സംഗീതം. മുഹ്‌സിന്‍ ആണ് പാട്ടുകളെഴുതിയിരിക്കുന്നതും.


Click it and Unblock the Notifications