For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവാര്‍ഡ് ഐശ്വര്യയ്ക്ക്, ടൊവിനോയെ വേദിയിലേക്ക് വിളിച്ച് ഡാന്‍സ് കളിക്കാന്‍ അവതാരകര്‍; കയ്യടി നേടി മറുപടി

  |

  അവാര്‍ഡ് വേദിയില്‍ താരങ്ങളെ സ്റ്റേജിലേക്ക് ക്ഷണിക്കുന്നതും പാട്ട് പാടിക്കുന്നതും ഡാന്‍സ് കളിക്കാന്‍ പറയുന്നതുമൊക്കെ ഇന്ന് സര്‍വ്വസാധാരണമാണ്. എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ അത്തരത്തിലൊരു വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. പക്ഷെ ഇത്തവണ കാര്യങ്ങളിത്തിരി വ്യത്യസ്തമാണ്. അവതാരകരുടെ അനവസരത്തിലുള്ള ചോദ്യത്തെ മനോഹരമായി തള്ളിക്കളയുകയാണ് വീഡിയോയില്‍.

  Also Read: 'നമ്മൾ തമിഴ് സംസാരിച്ചാൽ എങ്ങനെ ഉണ്ടാവും? ബാല എന്നെ വിളിച്ചിരുന്നു'; ട്രോളുകളെക്കുറിച്ച് അനൂപ് മേനോൻ

  സൈമ അവാര്‍ഡ്‌സില്‍ നിന്നുമുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. മികച്ച നടിക്കുള്ള അവാര്‍ഡ് പ്രഖ്യാപിക്കുന്നതിനിടെയായിരുന്നു സംഭവം. കാണെക്കാണെ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഐശ്വര്യ ലക്ഷ്മിയ്ക്കായിരുന്നു പുരസ്‌കാരം. വിജയ് യേശുദാസും ഷാന്‍വി ശ്രീവാസ്തവയും ചേര്‍ന്നായിരുന്നു അവാര്‍ഡ് പ്രഖ്യാപിച്ചത്. പിന്നാലെ ഐശ്വര്യ വേദിയിലേക്ക് വരികയും അവാര്‍ഡ് സ്വീകരിക്കുകയും ചെയ്തു.

  അവാര്‍ഡ് സ്വീകരിച്ച ശേഷം ഐശ്വര്യ നന്ദി പ്രസംഗം നടത്തുകയും ചെയ്തു. പിന്നീടായിരുന്നു തീര്‍ത്തും അപ്രതീക്ഷിതമായ രംഗങ്ങള്‍ ഇരങ്ങേറിയത്. അതിന് വഴിയൊരുക്കിയതാകട്ടെ അവതാരകരായ പേളി മാണിയും ആദില്‍ ഇബ്രാഹിമും. ഐശ്വര്യയെ വേദിയില്‍ നിര്‍ത്തിയെ ശേഷം ഒരു സര്‍പ്രൈസുണ്ടെന്ന് പറഞ്ഞ അവതാരകര്‍ സദസില്‍ നിന്നും നടന്‍ ടൊവിനോ തോമസിനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.

  Also Read: 'നമ്മൾ തമിഴ് സംസാരിച്ചാൽ എങ്ങനെ ഉണ്ടാവും? ബാല എന്നെ വിളിച്ചിരുന്നു'; ട്രോളുകളെക്കുറിച്ച് അനൂപ് മേനോൻ

  വളരെ സ്‌പെഷ്യല്‍ ആയൊരു വ്യക്തിയെ വേദിയിലേക്ക് ക്ഷണികുകയാണ്. ഐശ്വര്യയോടൊപ്പം ഈ യാത്രയിലെ നിര്‍ണായക ഘട്ടങ്ങളിലെല്ലാം ഒപ്പമുണ്ടായിരുന്നുവെന്ന് പറഞ്ഞാണ് ടൊവിനോയെ വേദിയിലേക്ക് വിളിക്കുന്നത്. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകാതെ ഐശ്വര്യ നില്‍ക്കുമ്പോള്‍ തന്നെ വിളിച്ചത് എന്തിനെന്ന് മനസിലാകാതെ ടൊവിനോ വേദിയിലേക്ക് കടന്നു വരികയായിരുന്നു.

  തുടര്‍ന്ന് ടൊവിനോയോട് ഐശ്വര്യയുടെ നേടത്തെക്കുറിച്ച് എന്ത് തോന്നുന്നുവെന്ന് ചോദിച്ചു. ആശംസകള്‍, ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ച സിനിമയിലാണ് അവാര്‍ഡ് കിട്ടിയതെന്നത് ഇരട്ടി മധുരം. ഇനിയും അവാര്‍ഡുകള്‍ കിട്ടട്ടെ, തെന്നിന്ത്യന്‍ താരസുന്ദരിയായി വളരട്ടെ എന്ന് ടൊവിനോ പറഞ്ഞൊപ്പിക്കുകയായിരുന്നു. എന്താണ് നടക്കുന്നതെന്ന് മനസിലാകാത്തതിന്റെ ആശ്ചര്യം ടൊവിനോയുടെ മുഖത്തുണ്ടായിരുന്നു.


  ഇതിന് ശേഷം അവാതരകര്‍ ടൊവിനോയോട് ഡാന്‍സ് കളിക്കാനും ഐശ്വര്യയെ പഠിപ്പിക്കാനും ആവശ്യപ്പെടുകയായിരുന്നു. ഇത് ഭയങ്കര മൊമന്റാണ്. സുഹൃത്തിന്റെ സന്തോഷത്തില്‍ നമ്മളും പങ്കുചേരണമല്ലോ, മണവാളന്‍ വസീമായി ടൊവി പാട്ട് പാടി ഡാന്‍സ് കളിച്ചതാണ്. ആ സ്റ്റെപ്പുകള്‍ ഐശ്വര്യയെ ഒന്ന് പഠിപ്പികുമോ എന്നായിരുന്നു ആദില്‍ പറഞ്ഞത്. എന്നാല്‍ അവതാരകെ അമ്പരപ്പിച്ചു കൊണ്ട് ടൊവിനോ ആ ആവശ്യം നിരസിക്കുകയായിരുന്നു.

  ക്യാമറയ്ക്ക് മുന്നില്‍ ചെയ്യുന്ന എല്ലാ കാര്യവും ക്യാമറയ്ക്ക് പുറത്ത് ചെയ്യാന്‍ പറ്റാത്ത ആളാണ് താന്‍. ഭയങ്കര ഇന്‍ഹിബിഷന്‍സ് ഉള്ള ആളാണ് ഞാന്‍. സ്റ്റേജില്‍ ഡാന്‍സ് ചെയ്യാനോ പാട്ട് പാടാനോ എനിക്ക് അറിയില്ല. രണ്ടാളും റൂമിലേക്ക് വാ അവിടെ നിന്നും പാടി കേള്‍പ്പിക്കാം എന്നായിരുന്നു ടൊവിനോയുടെ മറുപടി. ഇതോടെ അവതാരകര്‍ തങ്ങളുടെ ദൗത്യത്തില്‍ നിന്നും പിന്മാറി. ഇതിനിടെ തങ്ങളോട് നിര്‍ദ്ദേശിക്കുന്നത് ചെയ്യുന്നത് മാത്രമാണെന്നൊക്കെ പറഞ്ഞ് രക്ഷപ്പെടാന്‍ ആദില്‍ ശ്രമിക്കുന്നുണ്ടായിരുന്നു.


  ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അസാധാരണ ആവശ്യം ഉന്നയിച്ചവര്‍ക്ക് ടൊവിനോ നല്‍കിയ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയ കയ്യടിക്കുന്നുണ്ട്. അതേസമയം അവാര്‍ഡ് കിട്ടിയ ഐശ്വര്യയെ വെറും കാഴ്ച്ചക്കാരിയാക്കി മാറ്റിയെന്നും ഐശ്വര്യയുടെ നേട്ടത്തെ ചെറുതാക്കിയെന്നും സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നുണ്ട്. സമാനമായൊരു സാഹചര്യത്തില്‍ ടൊവിനോയ്ക്ക് അവാര്‍ഡ് ലഭിക്കുമ്പോള്‍ ഐശ്വര്യയെ വേദിയിലേക്ക് വിളിക്കുമോ എന്നും അവര്‍ ചോദിക്കുന്നുണ്ട്.

  English summary
  Tovino Thomas Is Asked To Teach Aishwarya Lakshm Dance By Anchors At SIIMA Awards As She Becomes Best Actress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X