ബാഹുബലി കെജിഎഫ് വെർഷനോ!! ടൊവിനോയുടെ കൽക്കിയിലും ലാലേട്ടന്റെ ലൂസിഫർ...
2018 ൽ ഏറ്റവും കൂടുതൽ പ്രേൾക ശ്രദ്ധ ലഭിച്ച നടനായിരുന്നു ടൊവിനോ തോമസ്. പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. 2017 ൽ പുറത്തിറങ്ങിയ ആഷിഖ് അബുവിന്റെ ചിത്രം മായാനദി മുതൽ 2019 തുടക്കത്തിൽ പുറത്തിറങ്ങിയ ലൂസിഫർവരെ സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. ഒരു വർഷം പൂറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും ഒന്നിനൊന്ന് സൂപ്പർ ഹിറ്റായി ഓടുക എന്നത് ഒരു പുതുമുഖ നടനെ സംബന്ധിച്ചടത്തോളം അയാളുടെ കരിയറിലെ ഏറ്റവും വലിയ ഹൈക്ക് തന്നെയാണ്.

ഗിഫ്റ്റ് കണ്ട് ദീപിക ഞെട്ടി!! താരത്തിന് സർപ്രൈസ് സമ്മാനവുമായി മനീഷ... കാണൂ
2019 ൽ പുറത്തു വന്ന ആദ്യ ടൊവിനോ ചിത്രമാണ് ലൂസിഫർ. മികച്ച പ്രതികരണം തേടി ഇത് തിയേറ്ററുകളിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായി ഓടുകയാണ്. ലൂസിഫറിലെ ടൊവിനോയുടെ കഥാപാത്രമായ ജതിൻ രാംദാസിന് മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചത്. ലൂസിഫറിനു ശേഷം താരത്തിന്റെ പുറത്തു വരുന്ന ചിത്രമാണ് കൽക്കി. ചിത്രത്തിന്റെ ടീസർ പുറത്തു വന്നിരുന്നു. ടൊവിനോ വ്യത്യസ്ത ഗെറ്റപ്പിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പുതിയ ടീസറും വന്നിട്ടും പ്രേക്ഷകർക്ക് ലൂസിഫർ ഹാങ്ങ് ഓവർ മാറിയിട്ടില്ല.

കൽക്കി ടീസർ
ലൂസിഫറിനു ശേഷം പുറത്തു വരുന്ന ടൊവിനോ തോമസ് ചിത്രമാണ് കൽക്കി. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു കട്ടി മീശയും താടിയുമായി മാസ് ക്ലാസ് ലുക്കിലാണ് ടൊവിനോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മാസ് ലുക്ക് മാത്രമല്ല വെടിക്കെട്ട് ആകാഷനും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പോലീസ് വേഷത്തിലാണ് ടൊവിനോ ചിത്രത്തിലെത്തുന്നതെന്നാണ് സൂചന.

ആദ്യം പൃഥ്വിയ്ക്കൊപ്പം
എസ്രയ്ക്ക് ശേഷം ടൊവിനോ പോലീസ് വേഷത്തിലെത്തുന്ന രണ്ടാമത്തെ ചിത്രമായിരിക്കും കൽക്കി. ആദ്യം പൃഥ്വിയ്ക്കെപ്പമാണ് ടൊവിനോ പോലീസ് വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിൽ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൽക്കിയ്ക്ക് മികച്ച പ്രേക്ഷകശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത്. കന്നട ചിത്രം കെജിഎഫിന്റെ ലാഞ്ചന എവിടെയോ അടിക്കുന്നുണ്ടെന്ന് ടീസർ കണ്ട ശേഷം ആരാധകർ പറയുന്നുണ്ട്.

ലൂസിഫർ മയം
കൽക്കിയുടെ ടീസറിലും ചർച്ചയായത് ലൂസിഫറാണ്. ലൂസിപറിലെ ജതിൻ എന്ന കഥാപാത്രത്തിന്റെ ഹാങ് ഓവർ ഇതുവരെ പ്രേക്ഷകർക്ക് മാറിയിട്ടില്ല. സ്റ്റീഫൻ നെടുംമ്പള്ളി ഇപ്പോഴും സജീവ ചർച്ചയാണ്. തിയേറ്ററുകൾ തൂത്തുവാരാൻ മോഹൻലാൽ കഴിഞ്ഞേ മറ്റാരുമുള്ളൂ എന്ന കമന്റുകളും ഉയരുന്നുണ്ട്. കൽക്കിയുടെ ടീസറിനു ചിവടെയാണ് ലൂസിഫറിനു അനുകൂലമായ കമൻറുകൾ ഉയരുന്നത്.

കയ്യടി നേടി ജതിൽ
ലൂസിഫരിൽ ജതിൻ രാംദാസ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചത്. യുവ രാഷ്ട്രീയ നേതാവായിട്ടായിരുന്നു താരത്തിന്റെ എൻട്രി. ഇതിനു മുൻപ് ദുൽഖർ സൽമാൻ ചിത്രമായ എബിസിഡിയിൽ ടൊവിനോ രാഷ്ട്രീയക്കാരന്റെ കുപ്പായം ധരിച്ചിട്ടുണ്ട്. അതിനു ശേഷം വെള്ളവസ്ത്രമണിയുന്നത് പൃഥ്വിയിലൂടെയാണ്. നെഗറ്റീവ് ഷെയ്ഡുളള കഥാപാത്രമാണെങ്കിൽ പോലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ടൊവിനോയുടെ കഥാപാത്രത്തിന് ലഭിച്ചത്. താരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാകും ജതിൻ രാംദാസ് എന്ന് നിസംശയം പറയാം.


Click it and Unblock the Notifications