For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടഹാന് അച്ഛനെ പോലെ വാശിയുണ്ടോ?, ഇടക്ക് മുഖത്തൊക്കെ നല്ല തല്ല് കിട്ടാറുണ്ടെന്ന് ടൊവിനോ; മക്കളെക്കുറിച്ച് താരം

  |

  മലയാളത്തിലെ യുവനടന്മാരിൽ ഏറ്റവും ശ്രദ്ധേയനാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളില്‍ നിന്നു തുടങ്ങി മലയാളത്തിലെ മുന്‍നിര താരമായി മാറിയ ടൊവിനോയുടെ വളർച്ച വിസ്മയിപ്പിക്കുന്നതാണ്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ടൊവിനോ യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും പ്രിയങ്കരനായി മാറുകയായിരുന്നു.

  ഇന്ന് ഒരുപാട് ആരാധകരുടെ സ്നേഹം ലഭിക്കുന്ന നടനാണ് ടൊവിനോ. ടൊവിനോയെ പോലെ തന്നെ ആരാധകർക്ക് പ്രിയപ്പെട്ടവരാണ് അദ്ദേഹത്തിന്റെ മക്കളും. ഇസ, ടഹാൻ എന്നിങ്ങനെ രണ്ടു മക്കളാണ് ടൊവിനോയ്ക്ക് ഉള്ളത്. ഇസയാണ് മൂത്തയാൾ.

  Tovino Thomas family

  Also Read: മൂന്ന് നായികമാര്‍, ഒരാളെ തല്ലണം, ഒരാള്‍ക്ക് ഹഗ്ഗ്, ഒരാള്‍ക്ക് കിസ്; അവതാരകന് ടൊവിനോയുടെ മറുചോദ്യം!

  ഇടയ്ക്ക് ടൊവിനോ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെ മറ്റുമാണ് ആരാധകർ ഇവരുടെ വിശേഷങ്ങൾ അറിയുക. ടൊവിനോയുടെ മക്കൾക്ക് ഒപ്പമുള്ള ചിത്രങ്ങൾ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ വൈറലാകാറുമുണ്ട്. എന്നാൽ പലപ്പോഴും അവരുടെ കൂടുതൽ വിശേഷങ്ങൾ അറിയാൻ കഴിയാത്തതിലെ വിഷമം ചില ആരാധകർക്കെങ്കിലും ഉണ്ടാവാറുണ്ട്.

  ഇപ്പോഴിതാ, കരിക്ക് ഫ്ലിക്കിന് നൽകിയ അഭിമുഖത്തിൽ തന്റെ മക്കളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ടൊവിനോ. മക്കളുടെ വാശിയെ കുറിച്ചാണ് ടൊവിനോ പറയുന്നത്. അച്ഛനെ പോലെ മകൻ ടഹാനും വാശിയുണ്ടോ എന്ന ചോദ്യത്തിന് ടഹാനും ഇസയ്ക്കും പ്രായത്തിന്റേതായ വാശിയുണ്ട് എന്നാണ് താരം പറയുന്നത്.

  Also Read: ആരും പിടിച്ചു കൊണ്ടുപോയി പീഡിപ്പിക്കില്ല, വിളിക്കുമ്പോൾ ഒരു 'നോ' പറഞ്ഞാൽ തീരും; മീ ടുവിനെ കുറിച്ച് ജാനകി

  " ടഹാനും ഇസയ്ക്കും പ്രായത്തിന്റേതായ കൊച്ചു കൊച്ചു വാശികൾ ഒക്കെയുണ്ട്. അവർ അത്രയും ചെറുതള്ളേ പറഞ്ഞു മനസിലാക്കാൻ ഒന്നും ആയിട്ടില്ല. ഇസയ്ക്ക് പിന്നെയും പറഞ്ഞാൽ മനസിലാകും. എന്നാൽ ടഹാൻ അതിന് ആയിട്ടില്ല. അവന്റെ അടുത്തെന്ന് ഇടയ്ക്ക് ചെകിട്ടത്ത് ഒക്കെ നല്ല തല്ല് കിട്ടും. കൈ തളർത്തി ഇട്ടിട്ടാകും. പിന്നെ ഞാൻ ഉണ്ടാക്കിയതല്ലേ എന്നോർത്ത് സഹിക്കും." ടൊവിനോ പറഞ്ഞു.

  അതേസമയം, ആരാധകർ കാത്തിരിക്കുന്ന ടൊവിനോ ചിത്രം തല്ലുമാല നാളെ തിയേറ്ററുകളിൽ എത്തുകയാണ്.'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്' എന്നീ ചിത്രങ്ങൾക്കു ശേഷം ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രമാണ് 'തല്ലുമാല'. കല്യാണി പ്രിയദർശനാണ് നായിക വേഷത്തിൽ എത്തുന്നത്.

  Also Read: ഇത്രയും ജനക്കൂട്ടത്തെ മുമ്പ് കണ്ടിട്ടില്ല, ജീവനോടെ വീട്ടിലേക്ക് പോവാൻ കഴിയുമോയെന്ന് വരെ ചിന്തിച്ചു; ടൊവിനോ

  ഇരുവർക്കും പുറമെ ഷൈൻ ടോം ചാക്കോ, ബിനു പപ്പു, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍, പുതുമുഖങ്ങളായ സ്വാതി ദാസ്, അധ്രി ജോ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് തല്ലുമാല നിര്‍മിക്കുന്നത്. മുഹ്സിന്‍ പരാരിയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.

  ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറുമെല്ലാം ഇതിനകം പ്രേക്ഷകർ ഏറ്റെടുത്തതാണ്. ഗംഭീര ഗെറ്റപ്പിലാണ് ടൊവിനോ ചിത്രത്തിൽ എത്തുന്നത്. ദുബായ്, എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. വസീം എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. വ്ലോഗർ ബി പാത്തു ആയിട്ടാണ് കല്യാണി എത്തുന്നത്.

  Read more about: tovino thomas
  English summary
  Tovino Thomas opens up about his children Tahaan and Izza
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X