ചെയ്യാത്ത കാര്യത്തിന് ചീത്ത കേട്ടാല്‍ കരഞ്ഞു പോകും, എല്ലാം മറക്കുന്നു; മനസ് തുറന്ന് ടൊവിനോ
മിന്നല്‍ മുരളി നേടിയ മിന്നും വിജയത്തിന്റെ ത്രില്ലിലാണ് ടൊവിനോ തോമസ്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെയായിരുന്നു റിലീസ് ചെയ്തത്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ തനിക്ക് ലഭിക്കുന്ന പ്രശസ്തിയെക്കുറിച്ചും താര പരിവേഷത്തെക്കുറിച്ചും ടൊവിനോ മനസ് തുറക്കുകയാണ്. ഒരിക്കല്‍ സോഷ്യല്‍ മീഡിയയുടെ കടുത്ത വിമര്‍ശനവും ടൊവിനോയ്ക്ക് നേരിടേണ്ടി വന്നിരുന്നു. അതേക്കുറിച്ചും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം മനസ് തുറക്കുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.
സോഷ്യല്‍ മീഡിയയില്‍ തനിക്ക് നേരിടേണ്ടി വന്നിരുന്ന വിമര്‍ശനങ്ങളെക്കുറിച്ചും അക്രമങ്ങളെക്കുറിച്ചും ടൊവിനോ മനസ് തുറന്നിരുന്നു. താനൊരു സാധാരണ മനുഷ്യന്‍ മാത്രമാണ്. ചെയ്യാത്ത കാര്യത്തിനു ചീത്ത കേട്ടാല്‍ താനും കരഞ്ഞുപോകും എന്നാണ് ടൊവിനോ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ഞാന്‍ എല്ലാം മറക്കുന്നു. സിനിമ മാത്രമാണ് ഇപ്പോള്‍ മുന്നിലുള്ളതെന്നാണ് ടൊവിനോ പറയുന്നത്. മിന്നല്‍ മുരളിയുടെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ടൊവിനോ. നായക വേഷം ചെയ്യുന്നതിനിടെ ചെറിയ വേഷങ്ങളും ചെയ്യുന്നത് പ്രധാന്യം കുറക്കാന്‍ ഇടയില്ലേ എന്ന ചോദ്യത്തിന് തനിക്ക് അങ്ങനെ തോന്നിയില്ലെന്നാണ് ്ടൊവിനോ പറയുന്നത്. താരത്തിന്റെ മറുപടിയിലേക്ക്.

എനിക്കു തോന്നിയില്ല. ലൂസിഫറില്‍ ഞാനല്ല നായകനെന്നു എനിക്കറിയാം. പക്ഷേ ആ സിനിമയിലെ വേഷത്തിന്റെ കരുത്തും ഭംഗിയും എനിക്കു തന്നതു പുതിയൊരു ധൈര്യമാണ്. ഞാനൊരിക്കലും നായകനാകാന്‍ വാശിപിടിച്ചിട്ടില്ല. എനിക്കു നല്ലതെന്നു തോന്നുന്ന ഏതു വേഷവും ചെയ്തു. ഞാന്‍ ചെയ്ത സിനിമകള്‍ നോക്കിയാലതു മനസിലാകും. നായകനാകുക എന്നതു നല്ല രസമുള്ള കാര്യമാണ് എന്നതു സത്യമാണ്. എന്നാണ് ടൊവിനോ പറയുന്നത്. മിന്നല്‍ മുരളിയ്ക്ക് ബോളിവുഡിലും ആരാധകരുണ്ടായതോടെ മറ്റ് ഭാഷകളില്‍ അഭിനയിക്കാനുള്ള അവസരം തേടി വരുന്നില്ലേ എന്നും ടൊവിനോയോട് ചോദിക്കുന്നുണ്ട്. എന്നാല്‍ തന്നെ അത്രയും ആവശ്യമാണെങ്കില്‍ മാത്രമേ മറ്റു ഭാഷകളില്‍ പോയി അഭിനയിക്കൂ എന്നാണ് ടൊവിനോ പറയുന്നത്. എന്റെ ഭാഷ മലയാളംതന്നെയാണ്. എന്റെ ലോകവും അതാണ്.ഒടിടി വന്നതോടെ നമ്മുടെ സിനിമയ്ക്കും ലോകത്തിലെ ഏതു മാര്‍ക്കറ്റിലും എത്താം എന്നായില്ലേ. അത്തരം സിനിമ ഉണ്ടാകണമെന്നു മാത്രമാണെന്നും ടൊവിനോ വ്യക്തമാക്കുന്നത്.

മിന്നല്‍ മുരളി ഇന്ത്യയില്‍ മാത്രമല്ല, ഗ്ലോബല്‍ ലെവലില്‍ തന്നെ വന്‍ വിജയമായി മാറിയിരിക്കുകയാണ്. ഈ പ്രശസ്തിയെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. പ്രശസ്തി നല്ല രസമുള്ള കാര്യമാണ്. പ്രത്യേകിച്ചും നമ്മുടെ ഭാഷ അറിയാത്തവര്‍പോലും എന്നേയും സിനിമയേയും കുറിച്ചു പറയുമ്പോള്‍.പക്ഷേ അതെല്ലാം കുറച്ചു ദിവസംകൊണ്ടു തീരുമെന്നാണ് ടൊവിനോ അഭിപ്രായപ്പെടുന്നത്. അതേസമയം ഈ വിജയം എന്റെ ഉത്തരവാദിത്തം കൂടുതല്‍ വലുതാക്കിയെന്ന് താരം പറയുന്നു. എന്നില്‍ നിന്നു എല്ലാവരും കൂടുതല്‍ നല്ലതു പ്രതീക്ഷിക്കുന്നു. അതിനായി ശ്രമിക്കുക എന്നതു എളുപ്പമല്ല. എന്നെ കാണുന്നവരുടെ എണ്ണം കൂടി എന്നതു വലിയ അനുഗ്രഹമാണെന്നും താരം പറയുന്നു.
Recommended Video

ഒരു സിനിമയുടെ വിജയം കൊണ്ടുമാത്രം ഒരാളും താരമാകുകയോ വളരുകയോ ചെയ്യില്ലെന്നാണ് ടൊവിനോ പറയുന്നത്. ഞാന്‍ ചെയ്ത സിനിമകളും ഇനി ചെയ്യാന്‍ പോകുന്ന സിനിമകളും തന്നെയാകും എന്നെ നിലനിര്‍ത്തുക. വളരെ വ്യത്യസ്തമെന്നു എനിക്കു തോന്നിയ വേഷങ്ങളാണു വരാനുള്ളതെന്നും താരം പറയുന്നു. പിന്നാലെ തന്റെ കുടുംബം മിന്നല്‍ മുരളി എന്ന സിനിമ കണ്ടതിനെക്കുറിച്ചും ടൊവിനോ മനസ് തുറക്കുന്നുണ്ട്. സിനിമ എന്റേയും ബേസിലിന്റേയും കുടുംബങ്ങള്‍ ഒരുമിച്ചാണു കണ്ടത്. അച്ഛന്റെ കണ്ണുനിറയുന്നതു ഞാന്‍ കണ്ടുവെന്ന് താരം പറയുന്നു. അമ്മയ്ക്കും വേദനയോടെയുള്ള സന്തോഷമായിരുന്നു. സിനിമ പുറത്തുവരുന്നതിനുമുന്‍പു എനിക്കു കിട്ടിയ ധൈര്യവും അതായിരുന്നുവെന്ന് ടൊവിനോ കൂട്ടിച്ചേര്‍ക്കുന്നു.


Click it and Unblock the Notifications