അഞ്ച് കിലോമീറ്റര്‍ കയറ്റവും ഇറക്കവും, എന്നും ഓടിയാണ് പോയത്; നാരദന്റെ സെറ്റിലെ മുരളിയുടെ ഓട്ടം!
മലയാളത്തിലെ യുവതാരമാണ് ടൊവിനോ തോമസ്. മിന്നല്‍ മുരളി നേടിയ വമ്പന്‍ വിജയത്തോടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ടൊവിനോ എന്ന് നിസ്സംശയം പറയാം. ടൊവിനോയുടെ പുതിയ സിനിമയായ നാരദന്‍ റിലീസിന് തയ്യാറെടുക്കുകയാണ്. നാരദന്റെ ചീത്രീകരണം തുടങ്ങിയ സമയത്ത് തന്നെയായിരുന്നു ടൊവിനോ മിന്നല്‍ മുരളിയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനായി തയ്യാറെടുത്തത്. ഇതേക്കുറിച്ച് ഇപ്പോഴിതാ മനോരമ ഓണ്‍ലൈനിന്് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.
നാരദയുടെ ആദ്യ ഷെഡ്യൂള്‍ ആരംഭിക്കുന്നത് മിന്നല്‍ മുരളിയുടെ ആദ്യ ഷെഡ്യൂളിന് ശേഷമുള്ള 60 ദിവസത്തെ ഇടവേളയിലായിരുന്നു. ഇനി ചിത്രീകരിക്കാനുണ്ടായിരുന്നത് ക്ലൈമാക്‌സ് രംഗങ്ങളായിരുന്നു. ക്ലൈമാമക്‌സിലെ ഫൈറ്റ് രംഗങ്ങളില്‍ സൂപ്പര്‍ ഹീറോ ആയി എത്താന്‍ കുറച്ച് കൂടി മെലിയണമെന്ന് ടൊവിനോ ആഗ്രഹിച്ചിരുന്നു. ഇതിനിടെ സൂപ്പര്‍ ഹീറോയുടെ കോസ്റ്റിയൂമും ട്രൈ ചെയ്തു. ഇതോടെ ആഗ്രഹം കൂടി. എന്്‌നാല്‍ നാരദന്റെ തിരക്കില്‍ സമയം കണ്ടെത്തുക ആസാദ്യമായിരുന്നു. ഇങ്ങനെയിരിക്കെയാണ് ടൊവിനോയുടെ മനസില്‍ ഒരു ആശയം ഉദിക്കുന്നത്.

കുമളിയിലെ ലൊക്കേഷനില്‍ നിന്നും താമസിക്കുന്ന ഹോട്ടലിലേക്ക് അഞ്ച് കീലോമീറ്റര്‍ ദൂരമുണ്ട്. മുഴുവന്‍ കയറ്റവും ഇറക്കവുമാണ്. പിന്നീടങ്ങോട്ട് ദിവസവും ഷൂട്ട് കഴിഞ്ഞ് ആ ദൂരമത്രയും ഓട്ടമായിരുന്നു ടൊവിനോ. വിയര്‍ത്ത് കുളിച്ചാണ് ഹോട്ടലില്‍ എത്തിയിരുന്നത്. ഒടുവില്‍ മിന്നല്‍ മുരളിയാകാന്‍ വേണ്ടത്ര മെലമിഞ്ഞ് ഫിറ്റായി മാറുകയും ചെയ്തു താരം. 'വഴിയിലെ കുത്തുകയറ്റങ്ങളെല്ലാം നടന്നു കയറും, നിരപ്പെത്തിയാല്‍ ഓടും. ഷൂട്ടിങ് തീരും വരെ ഈ പതിവു തുടര്‍ന്നു. ഏതായാലും ശ്രമം വിജയിച്ചു. നാരദന്റെ ഷൂട്ടിങ് അവസാനിക്കുമ്പോഴേക്കും മെലിഞ്ഞു. മിന്നല്‍ മുരളിയുടെ ക്ലൈമാക്‌സ് ചിത്രീകരിക്കാന്‍ യോജ്യമായ വിധത്തിലായി ശരീരം' എന്നാണ് ടൊവിനോ പറയുന്നത്.

പുതിയ സിനിമയായ നാരദന്‍ സംസാരിക്കുന്നത് മാധ്യമ ലോകത്തെക്കുറിച്ചാണ്. എന്നാല്‍ സിനിമയെ മാധ്യമ വിമര്‍ശനം എന്ന രീതിയില്‍ മാത്രം കാണേണ്ടതില്ലെന്നാണ് ടൊവിനോ പറയുന്നത്. ചിത്രത്തില്‍ അഭിനന്ദനവും വിമര്‍ശനവും എല്ലാമുണ്ടെന്ന് താരം ചൂണ്ടിക്കാണിക്കുന്നു. പല തരത്തിലുള്ള കഥാപാത്രങ്ങളുണ്ടാകുമ്പോള്‍ അവരില്‍ നല്ലതും ചീത്തയും ഉണ്ടാകും. ഇത്തരമൊരു ചിത്രത്തില്‍ മാധ്യമങ്ങളുടെ ധാര്‍മികതയും അധാര്‍മികതയും ചര്‍ച്ചയാകുക സ്വാഭാവികമാണെന്നാണ് ടൊവിനോ പറയുന്നത്. മാധ്യമങ്ങള്‍ 'ഇങ്ങനെയായിരുന്നെങ്കില്‍' എന്ന സമൂഹത്തിന്റെ വിവിധ ആഗ്രഹങ്ങളും ചിത്രം പ്രതിഫലിപ്പിക്കുന്നുണ്ടെന്നും താരം പറയുന്നു. നാരദിനിലേത് യഥാര്‍ത്ഥ കഥയല്ലെന്നും സാങ്കല്‍പിക കഥാപാത്രങ്ങളാണെന്നും പറഞ്ഞ ടൊവിനോ വിവാദമുണ്ടാക്കുകയല്ല, മറിച്ചു മാധ്യമരംഗത്തെപ്പറ്റി ഒരു പുതിയ ചിന്താധാര രൂപപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണു ചിത്രം ഒരുക്കിയിരിക്കുന്നതെന്നും വ്യക്തമാക്കി.

മിന്നല്‍ മുരളിയുടെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ താരമായ തന്നെ തേടി മറ്റ് ഭാഷകളില്‍ നിന്നും അവസരങ്ങള്‍ വരുന്നുണ്ടെന്നാണ് ടൊവിനോ പറയുന്നത്. ഒട്ടേറെ കഥകള്‍ വരുന്നുണ്ട്. എന്നാല്‍, സമയമെടുത്ത് ആലോചിച്ചു തീരുമാനമെടുക്കാനേ താല്‍പര്യമുള്ളൂ. ഇതരഭാഷാ ചിത്രങ്ങളിലഭിനിയിച്ചു കൂടുതല്‍ പണമുണ്ടാക്കണം എന്ന ആഗ്രഹമൊന്നുമില്ലെന്നും നിലവില്‍ ഞാന്‍ സന്തോഷവാനാണ്. അങ്ങനെ തന്നെ മുന്നോട്ടു പോകാനാണ് ആഗ്രഹമെന്നും ടൊവിനോ വ്യക്തമാക്കുന്നു.

കൂടുതല്‍ പേര്‍ തന്റെ സിനിമകള്‍ കാണുന്നു എന്ന് അറിയുന്നതാണു വലിയ സന്തോഷമെന്ന് ടൊവിനോ പറയുന്നു. മിന്നല്‍ മുരളി തങ്ങളുടെ കുട്ടികള്‍ എത്ര തവണ ആവര്‍ത്തിച്ചു കണ്ടുവെന്നതിനു കണക്കില്ലെന്നു പറഞ്ഞ് ഒട്ടേറെ മാതാപിതാക്കള്‍ വിളിച്ചിരുന്നുവെന്നും അതു കേട്ടപ്പോള്‍ വലിയ സന്തോഷമായെന്നും ടൊവിനോ പറയുന്നു. ഒടിടി എന്‍ട്രിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടക്കുന്നതായാണ് ടൊവിനോ പറയുന്നത്. എന്നാല്‍ നിലവില്‍ ഒന്നിന്റെയും ഭാഗമായിട്ടില്ലെന്നും താരം അറിയിക്കുന്നു. വെബ്‌സീരീസുകളുടെ ജനപ്രിയത ആകര്‍ഷിക്കുന്ന ഘടകമാണ്. തനിക്കു ചെയ്യാന്‍ പറ്റുന്ന മികച്ച കഥാപാത്രങ്ങള്‍ വന്നാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും ടൊവിനോ കൂട്ടിച്ചേര്‍ക്കുന്നു.


Click it and Unblock the Notifications