നീ എന്തിനാ ഇത്രയും പണിയെടുക്കുന്നത്? നമുക്കതിന്റെ ആവശ്യമുണ്ടോ? അപ്പന്റെ ചോദ്യത്തെക്കുറിച്ച് ടൊവിനോ

മലയാളത്തിലെ യുവതാരമാണ് ടൊവിനോ തോമസ്. മിന്നല്‍ മുരളിയുടെ മിന്നും വിജയത്തോടെ ടൊവിനോ ഇന്നൊരു പാന്‍ ഇന്ത്യന്‍ താരമാണ്. സിനിമയിലെ കുടുംബ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെ കടന്നു വരികയും സ്വന്തം കഠിനാധ്വനത്തിലൂടെ താരമായി മാറുകയും ചെയ്യുകയായിരുന്നു ടൊവിനോ തോമസ്. ഇന്ന് കേരളത്തില്‍ മാത്രമല്ല ഇന്ത്യയ്ക്ക് പുറത്തും മലയാള സിനിമയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ടൊവിനോ. ഇപ്പോഴിതാ മായാനദിയ്ക്ക് ശേഷം ആഷിഖ് അബുവുമായി ഒരുക്കുന്ന ടൊവിനോയുടെ പുതിയ സിനിമയായ നാരദന്‍ റിലീസിന് തയ്യാറെടുക്കുകയാണ്.

തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും തിരക്കുകളെക്കുറിച്ചും വീട്ടുകാര്‍ പറയുന്നതിനെക്കുറിച്ച് മനസ് തുറക്കുകയാണ് ടൊവിനോ തോമസ്. തന്റെ തിരക്കേറിയ ഷെഡ്യൂളുകളെക്കുറിച്ച് അപ്പന്‍ തന്നോട് ചോദിച്ചതിനെക്കുറിച്ചാണ് ടൊവിനോ മനസ് തുറക്കുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ തോമസ് മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം.

കിടന്നുറങ്ങാന്‍ ആഗ്രഹമുള്ള ഒരാള്‍

പത്ത് പതിനൊന്ന് മണി വരെ കിടന്നുറങ്ങാന്‍ ആഗ്രഹമുള്ള ഒരാള്‍ തന്നെയാണ് താന്‍ എന്നാണ് ടൊവിനോ പറയുന്നത്. ചെറുപ്പത്തിലൊക്കെ വലിയ മടിയനായിട്ടുള്ള ആളായിരുന്നു. എനിക്ക് ഇഷ്ടമുള്ള കാര്യത്തിനല്ലാതെ ഞാന്‍ അനങ്ങില്ലായിരുന്നുവെന്നും ടൊവിനോ പറയുന്നു. ഒരു ഇലയെടുത്ത് മാറ്റിയിടുക പോലുമില്ലായിരുന്നുവെന്നാണ് താരം ചിരിച്ചു കൊണ്ട് പറയുന്നത്. എന്നാല്‍ അങ്ങനെയുള്ള ഞാന്‍ ഇപ്പോള്‍ ഇങ്ങനെ പണിയെടുക്കുന്നത് കണ്ട് അഭിമാനിക്കുകയാണോ വിഷമിക്കുകയാണോ വേണ്ടത് എന്ന് അറിയാത്ത അവസ്ഥയിലാണ് എന്റെ വീട്ടുകാര്‍ എന്നാണ് ടൊവിനോ ചിരിയോടു കൂടി പറയുന്നത്. പിന്നാലെ തന്റെ അച്ഛന്‍ ചോദിച്ച ചോദ്യത്തെക്കുറിച്ചും ടൊവിനോ മനസ് തുറക്കുന്നുണ്ട്.

 അപ്പന്‍

തിരക്കേറിയ വര്‍ക്ക് ഷെഡ്യൂളുകളും പ്രോമോഷന്‍ പരിപാടികളും കാരണം പലപ്പോഴും ഉറങ്ങാന്‍ കഴിയാറില്ലെന്നാണ് ടൊവിനോ പറയുന്നത്. രണ്ടോ മൂന്നോ മണിക്കൂറൂകള്‍ മാത്രമാണ് ചില ദിവസങ്ങളില്‍ ഉറക്കം എന്നും ടൊവിനോ പറയുന്നു. എന്റെ വര്‍ക്ക് ഷെഡ്യൂളുകള്‍ അറിഞ്ഞതുകൊണ്ടാവണം ഒരിക്കല്‍ അപ്പന്‍ എന്നോട് ചില കാര്യങ്ങള്‍ ചോദിച്ചു.' നീ എന്തിനാ ഇത്രയും പണി എടുക്കുന്നത്, അതിന്റെ ആവശ്യമുണ്ടോ, നമുക്ക് അങ്ങനെ പെട്ടെന്ന് പൈസയുടെ ആവശ്യമൊന്നും ഇല്ലല്ലോ, നീ ഇങ്ങനെ ഒന്നിനു പിറകെ ഒന്നായി സിനിമയും പ്രൊമോഷനുമൊക്കെ ചെയ്ത് ഓടി നടക്കേണ്ട ആവശ്യമുണ്ടോ, എന്നായിരുന്നു അപ്പന്റെ ചോദ്യം എന്നാണ് ടൊവിനോ പറയുന്നത്. പിന്നാലെ താന്‍ അപ്പന്് നല്‍കിയ മറുപടിയും ടൊവിനോ വെളിപ്പെടുത്തുന്നുണ്ട്. താരത്തിന്റെ വാക്കുകളിലേക്ക്.

ഇവിടെ വരെയൊക്കെ എത്തി

'അപ്പാ ഞാന്‍ ഇങ്ങനെയൊക്കെ ചെയ്തതുകൊണ്ടാണ് അപ്പന്‍ സിനിമാ നടന്‍ അല്ലാഞ്ഞിട്ടും ഞാന്‍ ഇപ്പോള്‍ ഇവിടെ വരെയൊക്കെ എത്തി നില്‍ക്കുന്നതെന്ന് എന്നായിരുന്നു താന്‍ നല്‍കിയ മറുപടി എന്നാണ് ടൊവിനോ പറയുന്നത്. 'നിങ്ങളുടെയൊക്കെ ആശങ്ക എനിക്ക് മനസിലാകുന്നുണ്ട്. പക്ഷേ എന്നെ ആശ്രയിച്ചു നില്‍ക്കുന്ന ഒരുപാട് ആള്‍ക്കാരുണ്ട്. അവരോട് കൂടി ഞാന്‍ ആന്‍സറബിള്‍ ആണ്. ഞാന്‍ വര്‍ക്ക് ചെയ്യുന്ന ഓരോ ദിവസവും വേറെ കുറേ ആളുകള്‍ക്കും കൂടി ജോലി ഉണ്ട്. പിന്നെ എനിക്കൊപ്പം നില്‍ക്കുന്ന ആളുകളുണ്ട് എന്നും താന്‍ പറഞ്ഞുവെന്ന് ടൊവിനോ പറയുന്നു. കുറെ നല്ല സിനിമ ചെയ്യാനുള്ള കൊതിയുണ്ട്' ഇപ്പോള്‍ ഞാന്‍ ഇങ്ങനെ വര്‍ക്ക് ചെയ്യേണ്ട സമയമാണെന്നും പറഞ്ഞതായി ടൊവിനോ പറയുന്നു. നല്ല പ്രൊജക്ടുകള്‍ ഉണ്ട്. ഈ ജോലി എനിക്ക് സംതൃപ്തി തരുന്നുണ്ട്. എന്നെ മലയാള സിനിമയ്ക്ക് ആവശ്യമില്ലാത്ത സമയം വന്നാല്‍ റിട്ടയര്‍ ചെയ്ത് വീട്ടിലിരിക്കാം എന്നും താന്‍ ്അപ്പനോട് പറഞ്ഞുവെന്നാണ് ടൊവിനോ പറയുന്നത്.

Recommended Video

Bheeshmaparvam First Half Theatre Response | Mammootty
നാരദന്‍

സിനിമയെ താന്‍ നോക്കി കാണുന്നതും വീട്ടുകാര്‍ നോക്കി കാണുന്നതും രണ്ട് രീതിയിലാണെന്നും ടൊവിനോ പറയുന്നു. വീട്ടുകാരെ സംബന്ധിച്ച് സിനിമ എന്നത് വിനോദ ഉപാധി മാത്രമാണെന്നും എന്നാല്‍ തനിക്ക് സിനിമ എന്നത് ജീവിതമാര്‍ഗമാണെന്നും ടൊവിനോ വ്യക്തമാക്കുകയാണ്. ടൊവിനോയുടെ നാരദന്‍ തീയേറ്ററുകളിലേക്ക് എത്തുകയാണ്. മായാനദിയ്ക്ക് ശേഷം ടൊവിനോയും ആഷിഖ് അബുവും ഒരുമിക്കുന്ന സിനിമയാണ് നാരദന്‍. അന്ന ബെന്‍ ആണ് ചിത്രത്തിലെ നായിക. ഷറഫുദ്ദീന്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Read more about: tovino thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X