For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലിഡിയയുടെ കത്തുകള്‍ സൂക്ഷിച്ച ചേച്ചി, വീട്ടില്‍ പിടിച്ചപ്പോള്‍ പറഞ്ഞത്; അപ്പന്‍ ആ രഹസ്യം അറിയുന്നത് ഇപ്പോള്‍

  |

  മലയാള സിനിമയിലെ മിന്നും താരമാണ് ടൊവിനോ തോമസ്. സിനിമാ കുടുംബത്തിന്റെ പിന്തുണയോ ഗോഡ്ഫാദര്‍മാരുടെ അനുഗ്രഹമോ ഇല്ലാതെ കടന്നു വന്ന താരമാണ് ടൊവിനോ തോമസ്. ഇന്ന് തന്റെ കഠിനാധ്വാനത്തിലൂടേയും കഴിവിലൂടേയും മലയാള സിനിമയില്‍ ടൊവിനോ സ്വന്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ട്. മിന്നല്‍ മുരളിയും തല്ലുമാലയും പോലുള്ള വലിയ വിജയങ്ങള്‍ സ്വന്തം പേരില്‍ ചേര്‍ക്കാന്‍ സാധിച്ചിട്ടുണ്ട് ടൊവിനോയ്ക്ക്.

  Also Read: 'ഒടുവിൽ കുടുംബവിളക്കിലെ സുമിത്രക്ക് വിവാഹം', വരൻ രോഹിത്ത് തന്നെ, ആശംസകളുമായി ആരാധകർ

  സിനിമ പോലെ തന്നെ രസകരമാണ് ടൊവിനോയുടെ പ്രണയ ജീവിതവും. സ്‌കൂള്‍ കാലം തൊട്ടുള്ള പ്രണയമാണ് ടൊവിനോയുടേത്. ആ പ്രണയം പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. സിനിമാ മോഹം തലയ്ക്ക് പിടിച്ച് നടന്ന സമയത്ത് ടൊവിനോയ്ക്ക് കരുത്തായി കൂടെ നിന്നത് ലിഡിയയായിരുന്നു. എഞ്ചിനീയറായി ജോലി ചെയ്ത് വരുന്നതിനിടെ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ടൊവിനോ പറഞ്ഞപ്പോള്‍ ലിഡിയ ആണ് കൂടെ നിന്നതെന്ന് താരം പറഞ്ഞിരുന്നു.

  സിനിമയിലെത്തിയ ശേഷം എന്ന് നിന്റെ മൊയ്തീന്‍ സിനിമയുടെ സമയത്തായിരുന്നു ടൊവിനോയും ലിഡിയയും വിവാഹം കഴിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ലിഡിയ ശക്തമായി തനിക്കൊപ്പമുണ്ടായിരുന്നു എന്ന് ടൊവിനോ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തങ്ങളുടെ പ്രണയം വീട്ടില്‍ പിടിച്ചതിനെക്കുറിച്ച് മനസ് തുറക്കുകയാണ് ടൊവിനോയും സഹോദരിയും.

  Also Read: ലാലേട്ടനെ പ്രേമിച്ച സുചിത്രയെ കൊല്ലാൻ നടന്ന ഷിമ്മീസുകാരി; എന്നാണ് കേരളത്തിലെ കാമുകിമാർ ലാലിനെ വെറുതെ വിടുക

  ബിഹൈന്‍ഡ് വുഡ്‌സ് നടത്തിയ ഫാന്‍സ് മീറ്റില്‍ വച്ചായിരുന്നു ചേച്ചി അനിയനെ കാണാനെത്തിയത്. പിന്നാലെ രസകരമായ ഒരുപാട് അനുഭവങ്ങള്‍ ഇരുവരും ചേര്‍ന്ന് പങ്കുവെക്കുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്. ''ഞങ്ങള്‍ അത്യാവശ്യം അടിയും വഴക്കുമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. ചേച്ചിയുടെ മുടി പിടിച്ച് വലിക്കുമ്പോള്‍ ചേച്ചി മാന്തും, ഇപ്പോഴും മുഖത്ത് ആ പാടുണ്ട്. താടി വെച്ചതുകൊണ്ട് കാണാത്തതാണ്'' എന്നാണ് ടൊവിനോ കുട്ടിക്കാലത്തെക്കുറിച്ച് പറയുന്നത്.


  അത് കേട്ടതും എനിക്ക് നഖം മാത്രമായിരുന്നു ആയുധമെന്ന് ചേച്ചി പറഞ്ഞപ്പോള്‍ ഒരു സിനിമാനടനെയാണ് മാന്തിയതെന്നോര്‍ക്കണമെന്നായിരുന്നു ടൊവിനോയുടെ മറുപടി. അനിയന്‍ നടനാവുമെന്ന് അന്നെനിക്ക് അറിയില്ലായിരുന്നല്ലോയെന്ന് ചേച്ചി ഇതിന് മറുപടിയായി പറയുന്നുണ്ട്. പിന്നാലെയാണ് തന്റെ പ്രണയം വീട്ടില്‍ അറിഞ്ഞ കഥ ടൊവിനോ പറയുന്നത്.

  Also Read: 'ആ സിനിമ കഴിഞ്ഞപ്പോൾ ചാക്കോച്ചനോട് പിണക്കമായിരുന്നു; തിരിച്ചുവരവിനെ പറ്റി പറഞ്ഞപ്പോൾ മീശ വടിക്കാൻ പറഞ്ഞു'

  ''ചേച്ചിയുടെ കല്യാണം ഉറപ്പിച്ച് വെച്ച സമയത്താണ് എന്റെ പ്രേമം വീട്ടിലറിഞ്ഞത്. കത്തുകളെഴുതി പ്രേമിച്ചവരാണ് ഞാനും ലിഡിയയും. ഞാന്‍ കോയമ്പത്തൂരില്‍ പഠിക്കുന്ന സമയത്ത് കത്തുകള്‍ സുരക്ഷിതമായി സൂക്ഷിക്കാനേല്‍പ്പിച്ചത് ചേച്ചിയുടെ അടുത്താണ്. ഞാന്‍ പ്രണയം ആദ്യം പറഞ്ഞത് ചേച്ചിയോടും ചേട്ടനോടുമാണ്'' എന്നാണ് ടൊവിനോ പറയുന്നത്. അതേസമയം ചേച്ചിക്ക് അറിയാമായിരുന്നു എന്ന കാര്യം അപ്പനറിയില്ലായിരുന്നു. ഇപ്പോഴാണ് അറിയുന്നതെന്നും ടൊവിനോ പറയുന്നുണ്ട്.


  പ്രേമം പിടിച്ചപ്പോള്‍ ചേട്ടന്‍ അനങ്ങാതെ കട്ടയ്ക്ക് നില്‍ക്കുകയായിരുന്നു. എനിക്കിത് അറിയാമായിരുന്നുവെന്ന് പറയേണ്ടെന്നും ചേച്ചി പറഞ്ഞിരുന്നുവെന്നും ടൊവിനോ പറയുന്നു. പീന്നീട ്‌ജോലിയില്‍ നിന്നും ഞാന്‍ റിസൈന്‍ ചെയ്യുന്ന കാര്യം ചേച്ചിയോട് പറഞ്ഞിരുന്നു. നിനക്ക് ഇഷ്ടമില്ലാത്ത ജോലിയാണെങ്കില്‍ ആ പ്രൊഫഷനില്‍ നീ നില്‍ക്കണ്ടെന്നായിരുന്നു ചേച്ചി പറഞ്ഞതെന്നും താരം ഓര്‍ക്കുന്നു.

  എന്നെ ആ സമയത്ത് ഇവരായിരുന്നു സപ്പോര്‍ട്ട് ചെയ്തതെന്നും താരം പറയുന്നുണ്ട്. അതേസമയം ചേച്ചിയുടെ ഭര്‍ത്താവ് വക്കീലാണ്. വാശി നന്നായി ചെയ്തില്ലെങ്കില്‍ പണി പാളിയേനെയെന്നും ടൊവിനോ ഇടയ്ക്ക് പറയുന്നുണ്ട്. ടൊവിനോയും കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു വാശി. ചിത്രത്തില്‍ വക്കീല്‍ ദമ്പതിമാരായിട്ടായിരുന്നു ഇരുവരുമെത്തിയത്.

  ക്യാരക്ടറായി മാത്രമല്ല സിനിമകളൊക്കെ കാണുമ്പോള്‍ അനിയന്‍ എന്ന ഫീല്‍ വരാറുണ്ടെന്നായിരുന്നു ടൊവിനോയുടെ സിനിമകളെക്കുറിച്ച് ചേച്ചി പറഞ്ഞത്. അമ്മയുടെ അത്ര വരില്ല എന്നാലും ഇടയ്ക്ക് ചിന്തിക്കും. ആ ലോജിക്ക് ഇടയ്ക്ക് വിട്ടുപോവും. ഇവന്റെ എല്ലാ സിനിമകളും റിലീസ് സമയത്ത് തന്നെ പോയി കാണാറുണ്ടെന്നും ചേച്ചി പറഞ്ഞു. തന്റെ മക്കള്‍ക്ക് ഇഷ്ടം മിന്നല്‍ മുരളിയാണെന്നും ചേച്ചി പറയുന്നുണ്ട്. കുടുംബസമേതമായാണ് ചേച്ചി എത്തിയത്.

  തല്ലുമാലയുടെ വിജയത്തിന്റെ തിളക്കത്തിലാണ് ഇപ്പോള്‍ ടൊവിനോ തോമസ്. മുഹ്‌സിന്‍ പരാരി എഴുതി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത സിനിമ വന്‍ വിജയമായി മാറിയിരിക്കുകയാണ്. കളക്ഷനില്‍ അമ്പത് കോടിയ്ക്ക് അരികിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് തല്ലുമാല. കല്യാണി പ്രിയദര്‍ശന്‍ നായികയായ സിനിമയില്‍ ഷൈന്‍ ടോം ചാക്കോ, ലുക്ക്മാന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ടൊവിനോയുടെ കരിയറിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയമായി മാറിയിരിക്കുകയാണ് തല്ലുമാല.

  Read more about: tovino thomas
  English summary
  Tovino Thomas Says His Sister Kept All His Love Letters For Him When Was Dating Lidiya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X