മിന്നല്‍ മുരളിയില്‍ നിന്നും ജീവിതത്തിലേക്ക് കൂട്ടിയ ഏറ്റവും വലിയ കാര്യം; 'വില്ലനെ'ക്കുറിച്ച് ഹീറോ
ആരാധകരുടെ പ്രതീക്ഷകള്‍ ശരി വച്ചു കൊണ്ട് ക്രിസ്തുമസ് കളര്‍ഫുള്‍ ആക്കിയിരിക്കുകയാണ് മിന്നല്‍ മുരളി എന്ന സൂപ്പര്‍ ഹീറോ ചിത്രം. ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കിയ സിനിമ ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ ഹീറോ സിനിമകളില്‍ ഒരു പുതിയ നാഴികക്കല്ലായി മാറിയിരിക്കുകയാണ്. ചിത്രം ഇന്നലെ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. സോഷ്യല്‍ മീഡിയയിലെങ്ങും മിന്നല്‍ മുരളിയെക്കുറിച്ചുള്ള ചര്‍ച്ചകളാണ്. അതേസമയം ചിത്രം കണ്ടവരെല്ലാം ഒരുപോലെ പറയുന്നതാണ് ചിത്രത്തിലെ വില്ലന്‍ കലക്കിയെന്നത്.
സൂപ്പര്‍ ഹീറോയുടെ സൂപ്പര്‍ വില്ലനായി എത്തിയത് ഗുരു സോമസുന്ദരം ആയിരുന്നു. ഇപ്പോഴിതാ ഗുരു സോമസുന്ദരത്തെക്കുറിച്ചുള്ള ടൊവിനോ തോമസിന്റെ പോസ്റ്റ് ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ടൊവിനോ തന്റെ സഹതാരത്തെക്കുറിച്ച് മനസ് തുറന്നത്. ഗുരു സോമസുന്ദരത്തിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ടൊവിനോ പങ്കുവച്ചിട്ടുണ്ട്. ടൊവിനോ ജയ്‌സണ്‍ എന്ന നായകനെ അവതരിപ്പിച്ചപ്പോള്‍ ഷിബു എന്ന വില്ലന്‍ വേഷമാണ് ചിത്രത്തില്‍ ഗുരു സോമസുന്ദരം അവതരിപ്പിച്ചത്. ചിത്രത്തില്‍ നിന്നും താന്‍ ഏറ്റവും കൂടുതല്‍ ഓര്‍ത്തിരിക്കുന്നത് ഗുരു സോമസുന്ദരവുമായുള്ള ബന്ധമാണെന്നാണ് ടൊവിനോ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം വിശദമായി.

വ്യക്തമായ ചില കാരണങ്ങളാല്‍ ഈ ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ എനിക്ക് ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നു. പക്ഷേ ഇതാ ഞാന്‍ കണ്ടുമുട്ടിയ ഏറ്റവും സ്വീറ്റസ്റ്റ് ആയ വ്യക്തികളില്‍ ഒരാള്‍. എന്നാ ഗുരു സോമസുന്ദരത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് ടൊവിനോ പറയുന്നത്. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ചുറ്റുമുള്ള എല്ലാത്തിനെയും കുറിച്ചും അനന്തമായ സംഭാഷണങ്ങള്‍ ഞാന്‍ അദ്ദേഹവുമായി നടത്തിയിട്ടുണ്ട്. ജെയ്സണും ഷിബുവുമായി അഭിനയിക്കാന്‍ ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധവും കെമിസ്ട്രിയും ഉണ്ടായിരിക്കേണ്ടത് പ്രധാനമായിരുന്നുവെന്നും ടൊവിനോ പറയുന്നു. അദ്ദേഹവുമായുള്ള എന്റെ ബന്ധമാണ് മിന്നല്‍ മുരളിയില്‍ നിന്ന് ഞാന്‍ ജീവിതത്തിലേക്ക് കൂട്ടിയ ഏറ്റവും വലിയ കാര്യങ്ങളില്‍ ഒന്നെന്നും ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്.
മാര്‍ഗദര്‍ശിയായും എന്റെ ഗുരുവായും ഞാന്‍ കാണുന്ന ഒരു സുഹൃത്തിനെ കണ്ടെത്താനായതില്‍ എനിക്ക് അതിയായ സന്തോഷമുണ്ടെന്നും ഗുരു സോമസുന്ദരം സര്‍,ചരിത്രം സൃഷ്ടിക്കുന്നതില്‍ ഞങ്ങളോടൊപ്പം കൈകോര്‍ത്തതിന് നന്ദിയെന്നും ടൊവിനോ പറയുന്നു. ചിത്രത്തില്‍ നിന്നുമുള്ള ഗുരു സോമസുന്ദരത്തിന്റെ ലൂക്കോ വീഡിയോയോ ഒന്നും തന്നെ നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നില്ല. ചിത്രത്തിലെ ട്രെയിലറിലും അദ്ദേഹത്തിന്റെ മുഖം വ്യക്തമാക്കിയിരുന്നില്ല. അതുകൊണ്ട് തന്നെ പലര്‍ക്കും അദ്ദേഹത്തിന്റെ പ്രകടനം ഒരു സര്‍പ്രൈസ് ആയി മാറുകയായിരുന്നു.
Recommended Video
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത സൂപ്പര്‍ഹീറോ ചിത്രമെന്നാണ് മിന്നല്‍ മുരളിയെക്കുറിച്ച് ആരാധകര്‍ പറയുന്നത്. ചിത്രത്തില്‍ ഹരിശ്രീ അശോകന്‍, ബൈജു, അജു വര്‍ഗ്ഗീസ്, സ്‌നേഹ ബാബു, മാമുക്കോയ, ഫെമിന ജോര്‍ജ് തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അരുണ്‍ അനിരുദ്ധനും ജസ്റ്റിന്‍ മാത്യുവും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. വീക്കെന്റ് ബ്ലോക്ക് ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് സിനിമയുടെ സംവിധാനം. മിന്നല്‍ മുരളിയുടെ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുളള ചിന്ത നടക്കുകയാണെന്നാണ് സംവിധായകന്‍ ബേസില്‍ ജോസഫ് പറയുന്നത്. രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കിയാണ് ചിത്രം അവസാനിക്കുന്നതും.


Click it and Unblock the Notifications