എല്ലാ സിനിമകളിലും എന്റെ തല, എന്റെ ഫുള്‍ഫിഗര്‍ വേണം എന്ന് ആഗ്രഹമുള്ളയാളല്ല ഞാന്‍; ടൊവിനോ പറയുന്നു

മിന്നല്‍ മുരളിയുടെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ടൊവിനോ തോമസ്. പിന്നാലെ ആഷിഖ് അബു സംവിധാനം ചെയ്ത നാരദന്‍ എന്ന ചിത്രവും പുറത്തിറങ്ങിയിരിക്കുകയാണ്. തന്റെ കരിയറില്‍ ഇഷ്ടപ്പെടുന്ന കഥാപാത്രം തിരഞ്ഞെടുക്കാന്‍ സാധിക്കുന്നൊരു ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണെന്നാണ് ടൊവിനോ പറയുന്നത്. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ടൊവിനോ മനസ് തുറന്നത്. ടൊവിനോയുടെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

എത്തി എന്നാണ് ഞാന്‍ കരുതുന്നത്. ഓരോന്നും ചെയ്തുനോക്കാനുള്ള ഒരു സ്വാതന്ത്ര്യം തീര്‍ച്ചയായിട്ടും ഇപ്പോഴെനിക്കുണ്ട്. നല്ലൊരു ടീമിനെ ലഭിക്കുകയാണെങ്കില്‍ ആഗ്രഹിക്കുന്ന സിനിമകള്‍ ചെയ്തുനോക്കാന്‍ നമുക്ക് പറ്റുമെന്നാണ് ടൊവിനോ പറയുന്നത്. ഞാന്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത രീതിയുള്ള കഥാപാത്രങ്ങളാണ് വരുംനാളുകളില്‍ പുറത്തിറങ്ങാനിരിക്കുന്ന വാശി, വിനീത് കുമാര്‍ ചിത്രം, വഴക്ക്, തല്ലുമാല എന്നിവയിലെല്ലാം ചെയ്തിരിക്കുന്നതെന്നും പറയുന്നു. അതേസമയം, അഭിനയിക്കുന്ന എല്ലാ സിനിമകളിലും എന്റെ തല, എന്റെ ഫുള്‍ഫിഗര്‍ വേണം എന്ന് ആഗ്രഹമുള്ളയാളല്ല ഞാന്‍ എന്നും ടൊവിനോ പറയുന്നുണ്ട്.

 ഉയര്‍ച്ചയ്ക്കുവേണ്ടി മാത്രമല്ല

നടനെന്നനിലയില്‍ ഇഷ്ടപ്പെട്ട സിനിമകളാണ് ഞാനിപ്പോള്‍ ചെയ്യുന്നത്. കേന്ദ്രകഥാപാത്രമാകാത്ത ഒരുപാട് സിനിമകള്‍ പോയവര്‍ഷങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുമുണ്ട്. ഇനി പുറത്തുവരാന്‍ പോകുന്നതിലും അത്തരം സിനിമകളുണ്ടെന്നും ടൊവിനോ വ്യക്തമാക്കുന്നു. നടനെന്നനിലയ്ക്ക് എനിക്ക് ചെയ്യാന്‍പറ്റുന്ന ചില നല്ല കാര്യങ്ങളുണ്ട്, ഉദാഹരണം ചില നല്ല സിനിമകള്‍ നടക്കണമെങ്കില്‍ വിപണിമൂല്യമുള്ള നടന്മാരെ ആവശ്യമായിവരും. അത്തരം സന്ദര്‍ഭങ്ങളില്‍ എന്റെ വിപണിമൂല്യം അത്തരം സിനിമകള്‍ക്കുവേണ്ടി ഉപയോഗിക്കാം. അങ്ങനെക്കൂടിയാണ് ഞാന്‍ സിനിമാഭിനയത്തെ നോക്കിക്കാണുന്നതെന്നും അല്ലാതെ നടനെന്നനിലയിലുള്ള ഉയര്‍ച്ചയ്ക്കുവേണ്ടി മാത്രമല്ല സിനിമ ചെയ്യുന്നത് എന്നും ടൊവിനോ പറഞ്ഞു.

മിന്നല്‍ മുരളി

അതേസമയം, മിന്നല്‍ മുരളിപോലെ വലിയ സിനിമകള്‍ ചെയ്തെന്നുകരുതി ഇനി അത്തരം വലിയ ബജറ്റ് സിനിമകള്‍ മാത്രം ചെയ്യണമെന്ന് ആഗ്രഹമില്ലെന്നും ടൊവിനോ പറയുന്നു. ചെറിയ സിനിമകളും ചെയ്യണം. പലതരം സംവിധായകരുടെകൂടെ വ്യത്യസ്തമായ സിനിമകള്‍ചെയ്ത് എല്ലാദിവസവും വേറെ വേറെ കഥാപാത്രമായി ജീവിച്ച് വളരെ രസകരമായി മുന്നോട്ടുപോകണം. അത്തരമൊരു ജീവിതമാണ് ഇന്നെന്നെ സന്തോഷിപ്പിക്കുന്നത് എന്നാണ് താരം പറയുന്നത്. എന്റെ കരിയറിലെത്തന്നെ ഏറ്റവും വലിയ വിജയമായ സിനിമയാണ് 'മിന്നല്‍ മുരളി'. ടൊവിനോ എന്ന നടനെ ഇതുവരെ അറിയാത്ത ആള്‍ക്കാര്‍ അറിഞ്ഞത് 'മിന്നല്‍ മുരളി'ക്കുശേഷമാണ് എന്നും ടൊവിനോ അഭിപ്രായപ്പെടുന്നുണ്ട്. ഒരു സിനിമകൊണ്ട് നമ്മള്‍ക്ക് ഒരുപാട് പുതിയ ആള്‍ക്കാരിലേക്ക് എത്താന്‍ സാധിക്കുന്നു എന്നത് വളരെ സന്തോഷമാണ്െന്നും താരം പറയുന്നു.

'മിന്നല്‍ മുരളി'ക്കുശേഷം

'മിന്നല്‍ മുരളി' ഇറങ്ങിയശേഷം ലോകത്തിന്റെ പലഭാഗത്തുനിന്ന് ആള്‍ക്കാര്‍ എന്നെ വിളിക്കുകയും സന്ദേശം അയക്കുകയുമൊക്കെ ചെയ്തു. അ്തിനാല്‍ 'മിന്നല്‍ മുരളി'ക്കുശേഷം നടനെന്നനിലയില്‍ തന്റെ ഉത്തരവാദിത്വം കൂടിയിട്ടുണ്ടെന്നാണ് ടൊവിനോ പറയുന്നത്. പണ്ട് തന്റെ സിനിമകള്‍ കണ്ടുകൊണ്ടിരുന്നത്ര ആളുകളല്ല ഇന്ന് തന്റെ സിനിമകള്‍ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നത്. ആ ഉത്തരവാദിത്വം താനെന്ന നടന്റെ ആഗ്രഹങ്ങളെയോ അഭിനയത്തെയോ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും ടൊവിനോ പറഞ്ഞു.

ചിലത് പറയാനുണ്ട്

ടൊവിനോയെ നായകനാക്കി സിനിമ ഒരുക്കണമെന്ന് ആഗ്രഹിക്കുന്നവരോടും ടൊവിനോയ്ക്ക് ചിലത് പറയാനുണ്ട്. അങ്ങനെ ഒരു നടനെ മാത്രം പ്രതീക്ഷിക്കാതിരിക്കുക. സിനിമ എന്ന് പറയുന്നത് നടന്മാരേക്കാളൊക്കെ വലുതാണെന്നാണ് അ്‌വരോടായി ടൊവിനോ പറയുന്നത്. ഞാനുള്‍പ്പെടെയുള്ള നടന്മാരൊക്കെയൊന്നുമില്ലെങ്കിലും വേറെ ആരെങ്കിലുമൊക്കെയായി സിനിമകളെല്ലാം ഇവിടെ സംഭവിക്കും. അപ്പോള്‍ ഒരിക്കലും ഒരാളെ മാത്രം ആശ്രയിച്ച് നമ്മുടെ കരിയര്‍ മുന്നോട്ടുപോകണം എന്ന് ചിന്തിക്കരുതെന്നാണ് താരം പറയുന്നത്. പരമാവധി ആത്മാര്‍ഥമായി സിനിമകള്‍ എഴുതുക, അവ ചെയ്യുക. നല്ല സിനിമകളെയെല്ലാം പ്രോത്സാഹിപ്പിക്കുക എന്നതാണ് വേണ്ടതെന്നും താരം പറയുന്നു. ്. നിരാകരണങ്ങളില്‍ നിരാശരാകാതെ, സ്വന്തം കഴിവില്‍ വിശ്വസിച്ച് മുന്നോട്ടുപോകുക. എപ്പോള്‍ വേണമെങ്കിലും നല്ലകാലം സംഭവിക്കാം എന്നും ടൊവിനോ തോമസ് കൂട്ടിച്ചേര്‍ക്കുന്നു.

Read more about: tovino thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X