അഭിനയം നിര്‍ത്തണമെന്ന് ചിന്തിച്ചിട്ടുണ്ട്; ഇന്‍സ്റ്റഗ്രാമില്‍ കാണുന്ന പോലെയല്ല എന്റെ ജീവിതമെന്ന് ടൊവിനോ

മലയാളത്തിലെ സൂപ്പര്‍ താരമാണ് ടൊവിനോ തോമസ്. മിന്നല്‍ മുരളിയുടെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ടൊവിനോ തോമസ്. ഇപ്പോഴിതാ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ടൊവിനോയും ആഷിഖ അബുവും ഒരുമിച്ച നാരദന്‍ തീയേറ്ററിലേക്ക് എത്തിയിരിക്കുകയാണ്. അന്ന ബെന്‍ ആണ് ചിത്രത്തിലെ നായിക. കഴിഞ്ഞ ദിവസമായിരുന്നു സിനിമ തീയേറ്ററുകളിലേക്ക് എത്തിയത്.

താരജീവിതം പുറമേ കാണുന്നത് പോലെയല്ലെന്നും സിനിമ അഭിനയം നിര്‍ത്തണമെന്ന് ചിന്തിച്ചിട്ടുണ്ടെന്നുമാണ് ടൊവിനോ പറയുന്നത്. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ മനസ് തുറന്നത്. തന്റെ മക്കളുമായുള്ള അടുപ്പത്തെക്കുറിച്ചും അവരോടൊപ്പം താന്‍ എങ്ങനെയാണ് സമയം ചെലവിടുന്നതെന്നും വ്യക്തമാക്കുകയാണ് ടൊവിനോ തോമസ്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

പുറത്ത് നിന്നും കാണുന്നത് പോലെയല്ല

പുറത്ത് നിന്നും കാണുന്നത് പോലെയല്ല ഇന്‍ഡസ്ട്രിയുടെ അകത്തു നിന്നും കാണുന്നത്. പുറത്ത് നിന്നും കാണുന്നത് എന്താണോ പുറത്ത് വിടുന്നത് അതാണ്. എന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ കണ്ടാല്‍ കരുതും ഞാന്‍ എപ്പോഴും വളരെയധികം സന്തോഷത്തില്‍ മാത്രം ജീവിക്കുന്നയാളാണെന്ന്. അത്് ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഇടുന്ന ഫോട്ടോ ചിരിക്കുന്ന ഫോട്ടോ ആയത് കൊണ്ടാണ്. എല്ലാ മനുഷ്യരേയും പോലെ നല്ല കാര്യങ്ങളും ചീത്ത കാര്യങ്ങളും, ചിലപ്പോള്‍ അതിനേക്കാള്‍ കൂടുതലും, ടെന്‍ഷനും സ്‌ട്രെസുമൊക്കെയുണ്ടാകും. എന്നാണ് ടൊവിനോ പറയുന്നത്.

യഥാര്‍ത്ഥ നമ്മളെ

അതൊക്കെ നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാന്‍ നിന്നാലെ യഥാര്‍ത്ഥ നമ്മളെ മനസിലാക്കാന്‍ ആളുകള്‍ക്ക് പറ്റുകയുളളൂ. മറ്റേത അവര്‍ എന്താണോ കാണണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നത് അതാണ് അവര്‍ കാണുന്നത്. ബ്രോ നിങ്ങളുടെ ജീവിതം എനിക്ക് വേണമെന്നൊക്കെ കമന്റ് ഇടുന്നത് കണ്ടിട്ടുണ്ട്. തനിക്കൊന്നും അറിയാന്‍ പാടില്ല, ഈ കാണുന്ന ഫോട്ടോ വച്ചിട്ട് വിധിക്കരുതെന്ന് തോന്നും അപ്പോള്‍. എങ്കില്‍ പോലും, ഞാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളൊക്കെ വന്നു. അതിന്റെ കൂടെ വേറെ ചില കാര്യങ്ങളും വന്നുവെങ്കിലുമത് ആശ്ചര്യപ്പെടുത്തുന്നതാണെന്നും താരം പറയുന്നു.

വേണ്ടായിരുന്നു

എപ്പോഴെങ്കിലും ഇതെല്ലാം വേണ്ടായിരുന്നുവെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനും ടൊവിനോ മറുപടി നല്‍കുന്നുണ്ട്. സ്വപ്‌നം സാക്ഷാത്കരിച്ച ശേഷം പിന്നെ വിജയം എന്നതൊരു ട്രാപ്പി മാറുമ്പോള്‍, ആ സ്വപ്‌നം ചീയാന്‍ തുടങ്ങുമ്പോള്‍ അത് ചീയണ്ട അതിനേക്കാളും ഭേദം നിര്‍ത്തതണതല്ലേയെന്ന് ചിന്തിച്ചിട്ടുണ്ട്. സാധാരണ ഒരു മനുഷ്യനുളള കപ്പാസിറ്റി തന്നെയുള്ള ആളാണ് ഞാന്‍. പക്ഷെ ഞാന്‍ എടുക്കുന്ന ജോലിയും എന്റെ തലയില്‍ വരുന്ന സമ്മര്‍ദ്ദവും വലുതാണ്. ഒരു സിനിമയുടെ റിലീസ് കഴിയുമ്പോഴേക്കും ആയുസില്‍ രണ്ട് വയസ് കുറഞ്ഞിട്ടുണ്ടാകും. ടെന്‍ഷനും യാത്രയും. പകല്‍ വര്‍ക്കും രാത്രി യാത്രിയുമൊക്കെയാണെന്നാണ് ടൊവിനോ പറയുന്നത്.

Recommended Video

Dulquer salman's gift to minnal murali tovino | FilmiBeat Malayalam
മക്കളുമായുള്ള ബന്ധം

പിന്നാലെയാണ് താരം തന്റെ മക്കളുമായുള്ള ബന്ധത്തെക്കുറിച്ചും താന്‍ എങ്ങനെയാണ് അവര്‍ക്കൊപ്പം സമയം ചെലവിടുന്നതെന്നും പറഞ്ഞത്. ഇത്രയും വര്‍ഷമായി ഞാന്‍ ഷൂട്ടിംഗും കാര്യങ്ങളുമായി ഇങ്ങനെ നടക്കുമ്പോഴും ഞാനും മോളും തമ്മിലും ഞാനും മോനും തമ്മിലുമൊന്നും യാതൊരു അടുപ്പക്കുറവുമില്ലെന്നാണ് ടൊവിനോ പറയുന്നത്. ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസൊക്കെ ആയത് കൊണ്ട് അവര്‍ക്ക് എന്റെ കൂടെ എവിടേയും വരാം. രണ്ടോ മൂന്നോ മാസത്തെ ഷൂട്ടിംഗ് കഴിഞ്ഞ് വരുമ്പോള്‍ എന്റെ ഭാര്യയോട് അമ്മേ ഏതാണ് ഈ അങ്കിള്‍ എന്നവര്‍ ചോദിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നത് കൊണ്ട് പരമാവധി ഗ്യാപ്പ് കിട്ടുമ്പോഴൊക്കെ ഞാന്‍ വീട്ടിലേക്ക് പോകാറുണ്ട്. അവരെ എന്റെ കൂടെ കൊണ്ട് താമസിപ്പിക്കും. വൈകുന്നേരം ആറ് മണിക്ക് ഷൂട്ടിംഗ് തീരുന്ന ദിവസമൊക്കെയുണ്ടാകും. അപ്പോള്‍ ഇവരോടൊക്കെ സംസാരിച്ചും പിള്ളേരുടെ കൂടെ കളിച്ചുമൊക്കെയിരിക്കാറുണ്ടെന്നാണ് ടൊവിനോ പറയുന്നത്.

അത് ഭയങ്കര രസമുളള കാര്യമാണ്. അതെപ്പോഴും കിട്ടണമെന്നില്ല. അങ്ങനെയുള്ള സമയത്താണ് ഞാന്‍ മോളോട് അവളുടെ ഇഷ്ടങ്ങളെക്കുറിച്ചൊക്കെ ഞാന്‍ ചോദിക്കുന്നത്. എവിടെ പോകുമ്പോഴും കൂടെ വരുന്നത് കൊണ്ട് ഞാന്‍ ചെയ്യുന്നതൊക്കെ അവര്‍ കാണുന്നുണ്ടെന്നും ടൊവിനോ കൂട്ടിച്ചേര്‍ക്കുന്നു.

Read more about: tovino thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X