ടൊവിനോയ്ക്ക് ഇത്രമാത്രം ലിപ് ലോക്ക് സീന്‍ എവിടുന്ന് കിട്ടുന്നു!താരത്തിനും തീവണ്ടിയ്ക്കും ട്രോള്‍ മഴ

ടൊവിനോ തോമസിന്റെ തീവണ്ടിയില്‍ നിന്നും പുറത്ത് വന്ന പാട്ട് ഹിറ്റായതോടെ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ലേശം വൈകിയാണെങ്കിലും സെപ്റ്റംബര്‍ ഏഴിന് തീവണ്ടി പാളത്തിലെത്തിയിരുന്നു. ആദ്യ പ്രദര്‍ശനം മുതല്‍ നല്ല അഭിപ്രായങ്ങളായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്.

ആക്ഷേപഹാസ്യമായി അവതരിപ്പിച്ചിരിക്കുന്ന സിനിമ ഒരു ചെയിന്‍ സ്മോക്കറുടെ കഥയാണ് പറയുന്നത്. തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ വേഷത്തിലാണ് ടൊവിനോ ചിത്രത്തില്‍ അഭിനയിക്കുന്നത്. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ മായാനദി പോലെ പ്രേക്ഷകരെ സ്വാധീനിക്കാന്‍ തീവണ്ടിയ്ക്കും കഴിഞ്ഞിരിക്കുകയാണ്. ടൊവിനോയുടെ അഭിനയത്തെയും സിനിമയുടെ ചില കാര്യങ്ങള്‍ എടുത്ത് കാണിച്ച് ട്രോളന്മാരും സജീവമായി എത്തിയിരിക്കുകയാണ്.

സോഷ്യല്‍ മീഡിയ കിംഗ് മമ്മൂക്ക തന്നെ! ലാലേട്ടനെ തകര്‍ത്ത് പിറന്നാളിന് പുതിയ റെക്കോര്‍ഡുമായി മമ്മൂട്ടി

 തീവണ്ടി

തീവണ്ടി

ഫെല്ലിനി ടിപി സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് തീവണ്ടി. ടൊവിനോ തോമസിനെ നായകനായി അഭിനയിച്ച ചിത്രത്തില്‍ പുതുമുഖം സംയുക്ത മേനോനാണ് നായിക. സുരാജ് വെഞ്ഞാറമൂട്, ഷമ്മി തിലകന്‍, സൈജു കുറുപ്പ്, രാജേഷ് ശര്‍മ്മ, സുരഭി ലക്ഷ്മി തുടങ്ങി നിരവധി താരങ്ങളും സിനിമയിലുണ്ട്. ഇന്നലെ റിലീസിനെത്തിയ സിനിമയെ കുറിച്ച് നല്ല അഭിപ്രായങ്ങളായിരുന്നു ലഭിച്ചിരുന്നത്. തീവണ്ടിയില്‍ ടൊവിനോയുടെ ലിപ് ലോക്ക് രംഗങ്ങളുണ്ടെന്നതാണ് ഇപ്പോള്‍ ട്രോളന്മാരുടെ ചര്‍ച്ച വിഷയം.

ടിക്കറ്റ് എടുക്കാം..

ടിക്കറ്റ് എടുക്കാം..

ടൊവിനോയുടെ തീവണ്ടി നല്ലൊരു കോമഡി എന്റര്‍ടെയിനറാണ്. നല്ലൊരു സിനിമ കാണാന്‍ കാത്തിരിക്കുന്നവര്‍ക്കെല്ലാം തീവണ്ടിയ്ക്ക് ധൈര്യമായി തന്നെ ടിക്കറ്റെടു

ടൊവിനോ മാജിക്

ടൊവിനോ മാജിക്

പൃഥ്വിരാജിന്റെ സഹനടനായി പ്രേക്ഷക ശ്രദ്ധ നേടിയ ടൊവിനോ പിന്നീട് ഒരുപിടി നല്ല സിനിമകളിലുടെയും വ്യക്തിത്വം കൊണ്ടും ജനപ്രീതി നേടി. ഇന്ന് പൃഥ്വിരാജിന്റെ സിനിമകളോട് തന്നെ മത്സരിച്ച് വിജയിച്ച് കൊണ്ടിരിക്കുകയാണ്.

 മികച്ച ചിത്രമെന്ന് ഒറ്റ വാക്കില്‍ പറയാം

മികച്ച ചിത്രമെന്ന് ഒറ്റ വാക്കില്‍ പറയാം

ഫെല്ലിനി ടിപി തീവണ്ടി എന്ന സിനിമയുടെ ആദ്യ പകുതി ഒരു സാധാരണ പ്രേക്ഷകര്‍ക്കായും രണ്ടാം പകുതി ഒരു സിനിമാപ്രേമികള്‍ക്കായും വേണ്ടിയാണ് ഒരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ ികച്ച ചിത്രമെന്ന് ഒറ്റ വാക്കില്‍ പറയാം

റൊമാന്റിക് സീന്‍

റൊമാന്റിക് സീന്‍

മലയാള സിനിമയില്‍ അടുത്ത കാലത്ത് കണ്ട റൊമാന്റിക് സീന്‍ അവതരിക്കാന്‍ ടൊവിനോയെ കഴിഞ്ഞേ ആളുള്ളു. മാത്രമല്ല മികച്ച റൊമാന്റിക് സീന്‍ ഇന്നലെ എത്തിയ തീവണ്ടിയിലെയാണ്.

എന്റര്‍ടെയിനര്‍ മൂവി

എന്റര്‍ടെയിനര്‍ മൂവി

ടൊവിനോയുടെ കരിയറിലെ ഏറ്റവും നല്ല എന്റര്‍ടെയിനര്‍ മൂവി ഏതാണെന്ന് ചോദിച്ചാല്‍ ഗോദ, ഒരു മെക്‌സിക്കന്‍ അപാരത, എന്നൊക്കെ പറയുമെങ്കിലും ഇന്നലെ മുതല്‍ അത് തീവണ്ടി എന്നാക്കേണ്ടി വരും.

ഇമ്രാന്‍ ഹാഷ്മി

ഇമ്രാന്‍ ഹാഷ്മി

ബോളിവുഡില്‍ ലിപ് ലോക്ക് കൊണ്ട് ശ്രദ്ധേയനായത് ഇമ്രാന്‍ ഹാഷ്മി ആണെങ്കില്‍ മലയാളത്തിലെ ഇമ്രാന്‍ ഹാഷ്മി ടൊവിനോ തോമസാണ്. തീവണ്ടി കൂടി എത്തിയതോടെയാണ് മലയാളികള്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയത്.

 രണത്തിനെക്കാള്‍ മികച്ചതോ?

രണത്തിനെക്കാള്‍ മികച്ചതോ?

രണത്തിന്റെ കൂടെ ഇറങ്ങി അതിനെക്കാള്‍ മികച്ച് നില്‍ക്കാന്‍ തീവണ്ടി എന്ന സിനിമയില്‍ എന്താണുള്ളതെന്ന് ചോദിച്ചാല്‍ പറയാന്‍ ഒരുപാടുണ്ട്. നല്ല കഥ, നല്ല മെസേജ്, മലയാളി പ്രേക്ഷകര്‍ക്ക് ഹോളിവുഡ് ലെവലൊന്നുമില്ലേല്ലും ഇത് തന്നെ ധാരാളം എന്ന് പറയാം.

ടൊവിനോയുടെ കണ്ടീഷന്‍സ്

ടൊവിനോയുടെ കണ്ടീഷന്‍സ്

ടൊവിനോയ്ക്ക് ഇമോഷണല്‍ ത്രില്ലര്‍ സിനിമയുടെ കഥയുമായി ആരെങ്കിലും വന്നാല്‍ ഇനി മുതല്‍ ചില കണ്ടീഷന്‍സ് താരം അങ്ങോട്ട് വെക്കും. ഒരു നാലഞ്ച് കിസ് സീന്‍ എങ്കിലും സിനിമയില്‍ വേണം. പറ്റുമെങ്കില്‍ അതിനൊപ്പം ഒരു ബെഡ്‌റൂം സീന്‍ കൂടി ഉണ്ടായിക്കോട്ടെ എന്നിങ്ങനെയായിരിക്കും ആ നിര്‍ദ്ദേശങ്ങള്‍.

 ഇത് തന്നെ ശരണം

ഇത് തന്നെ ശരണം

തീവണ്ടി കണ്ടാല്‍ സ്‌മോക്കിംഗ് നിര്‍ത്തുമെന്നായിരുന്നു ആദ്യം വന്ന കമന്റുകള്‍. ഇത് കേട്ട് സിനിമ കാണാന്‍ ചെന്നപ്പോള്‍ അതിലൊരു ഹിറ്റ് ഡയലോഗ് ഉണ്ടായിരുന്നു. 'എരിയുന്ന ആയിരം സിഗരറ്റിനേക്കാള്‍ നല്ലത് അഴകുള്ള പെണ്ണിന്റെ ആദ്യ ചുംബനമാണെന്നാണ്'. കാമുകി ഇല്ലാത്തവരെല്ലാം ഈ ഡയലോഗ് കേട്ടപ്പോള്‍ ആയിരം സിഗരറ്റ് തന്നെ വലിക്കേണ്ടി അവസ്ഥയാണുള്ളത്.

 ചെറിയ കഥയില്‍ വലിയ സിനിമ

ചെറിയ കഥയില്‍ വലിയ സിനിമ

തുടക്കം മുതല്‍ അവസാനം വരെ ചിരിപ്പിക്കുകയും ഇടയ്ക്ക് ചിന്തിപ്പിക്കുകയും ലാഗ് അടിപ്പിക്കാതെ ഒരു ചെറിയ കഥയില്‍ വലിയ സിനിമ അതാണ് തീവണ്ടി.

ഫുള്‍ എന്റര്‍ടെയിന്‍മെന്റ്

ഫുള്‍ എന്റര്‍ടെയിന്‍മെന്റ്

തീവണ്ടി കാണാന്‍ പോവുന്നവര്‍ ചിക്കന്‍ ബിരിയാണ് പ്രതീക്ഷിച്ചതെങ്കില്‍ സിനിമ കണ്ട് കഴിയുമ്പോള്‍ മട്ടന്‍ ബിരിയാണി കഴിച്ച പോലെയായിരിക്കും. തീവണ്ടി ഫുള്‍ എന്റര്‍ടെയിന്‍മെന്റ് മൂവിയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

സിനിമയുടെ വിജയം

സിനിമയുടെ വിജയം

തീവണ്ടിയുടെ ഏറ്റവും വലിയ വിജയമെന്താണെന്ന് പറഞ്ഞാല്‍ ഈ സിനിമ കണ്ട് കുറച്ച് പേരെങ്കിലും പുകവലി നിര്‍ത്തിയെന്നുള്ളതാണ്. ഒരു സിനിമയ്ക്ക് ലഭിക്കാവുന്നതില്‍ വെച്ച് മികച്ച അംഗീകാരമാണിത്.

ബാക്കി യൂത്തന്മാരുടെ അവസ്ഥ

ബാക്കി യൂത്തന്മാരുടെ അവസ്ഥ

ടൊവിനോയുടെ ഓരോ സിനിമകള്‍ ഇറങ്ങുമ്പോള്‍ മലയാളത്തിലെ ബാക്കിയുള്ള യുവതാരങ്ങള്‍ക്ക് ഒരു കാര്യമാണ് ചോദിക്കാനുള്ളു. ബാക്കിയുള്ള ആര്‍ക്കും കിട്ടാതെ നിനക്ക് മാത്രം ഇതെവിടുന്നാ ലിപ് ലോക്ക് സീന്‍സ് മാത്രമുള്ള പടങ്ങള്‍ കിട്ടുന്നത്.

ഇനിയും വളരാന്‍ സമ്മതിക്കില്ല

ഇനിയും വളരാന്‍ സമ്മതിക്കില്ല

തീവണ്ടി സിനിമ കൂടി വന്നതോടെ ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മി ഒരു തീരുമാനത്തിലെത്തി. ടൊവിനോയെ ഇനിയും വളരാന്‍ അനുവദിക്കാന്‍ പാടില്ല..

ഉമ്മ തരാന്‍ ആളില്ല

ഉമ്മ തരാന്‍ ആളില്ല

എരിയുന്ന ആയിരം സിഗരറ്റിനേക്കാള്‍ നല്ലത് അഴകുള്ള പെണ്ണിന്റെ ആദ്യ ചുംബനമാണെന്ന തീവണ്ടിയിലെ ഡയലേഗ് കിടുവായെങ്കിലും ഉമ്മ തരാന്‍ ആളില്ലാത്തവര്‍ക്ക് സിഗരറ്റ് തന്നെ ശരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X