അഞ്ച് ഭാഷകളിലായി, ടൊവിനോ ആദ്യമായി ട്രിപ്പിള്‍ റോളില്‍; അജയന്റെ രണ്ടാം മോഷണം വരുന്നു

മിന്നല്‍ മുരളിയെന്ന സിനിമ നേടിയ വിജയത്തോടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ടൊവിനോ തോമസ്. സൂപ്പര്‍ ഹീറോ ചിത്രങ്ങളില്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ലക്ഷണമൊത്ത ചിത്രമായി മാറിയിരിക്കുകയാണ് മിന്നല്‍ മുരളി. നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്ത ചിത്രം കേരളത്തില്‍ മാത്രമല്ല രാജ്യമൊട്ടാകെ തന്നെ ഹിറ്റായി മാറുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും തെലുങ്കും കന്നഡിയിലുമായിട്ടായിരുന്നു സിനിമയുടെ റിലീസ്.

ചിത്രം രാജ്യാന്തര തലത്തിലും വന്‍ വിജയമായി മാറിയ മിന്നല്‍ മുരളിയ്ക്ക് ശേഷം വീണ്ടുമൊരു പാന്‍ ഇന്ത്യന്‍ ചിത്രവുമായി എത്തുകയാണ് ടൊവിനോ തോമസ്. ഇത്തവണ വിവിധ ഭാഷകളില്‍ മാത്രമല്ല, മൂന്ന് വേഷത്തിലാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത് എന്നതും പ്രത്യേകതയാണ്. യുവതാരം ടോവിനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിന്റെ പുത്തന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. എന്ന് നിന്റെ മൊയ്തീന്‍, കുഞ്ഞിരാമായണം, ഗോദ, കല്‍ക്കി എന്നി ചിത്രങ്ങളുടെ മുഖ്യ സഹ സംവിധായകനായി പ്രവര്‍ത്തിച്ച ജിതിന്‍ ലാലാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

Tovino Thomas

അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഹൃതിക്ക് റോഷന്‍, ഒരു ബോംബ് കഥ എന്നിങ്ങനെയുള്ള വമ്പന്‍ ഹിറ്റുകള്‍ നിര്‍മ്മിച്ച യൂ ജി എം എന്റെര്‍റ്റൈന്മെന്റ് ആണ് നിര്‍മ്മാണം. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു എന്റര്‍ടൈനര്‍ ചിത്രമായാണ് അജയന്റെ രണ്ടാം മോഷണം ഒരുക്കുന്നത്.

കളരിക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം 1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലുടെയാണ് കടന്നു പോകുന്നത്. മൂന്ന് തലമുറയില്‍പ്പെട്ട കഥാപാത്രങ്ങളെയാണ് ടോവിനോ അവതരിപ്പിക്കുന്നത്. സുജിത് നമ്പ്യാര്‍ കഥയും തിരക്കഥയുമൊരുക്കുന്ന ചിത്രത്തിന്റെ അഡിഷണല്‍ സ്‌ക്രീന്‍പ്ലേ ദീപു പ്രദീപാണ്. ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് തമിഴില്‍ 'കന' പോലുള്ള ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനമൊരുക്കിയ ദിബു നൈനാന്‍ തോമസാണ്. ബാദുഷ പ്രൊജക്റ്റ് ഡിസൈന്‍ നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റ താര നിര്‍ണയം നടന്നു വരുകയാണ്.

Recommended Video

Minnal Murali ലോകത്ത് ട്രെൻഡിംഗിൽ മൂന്നാമത്, ഇന്ത്യൻ സിനിമയിൽ ഇതാദ്യം | FilmiBeat Malayalam

നിരവധി സിനിമകളാണ് ടൊവിനോയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. നാരദന്‍ ആണ് റിലീസ് കാത്തിരിക്കുന്ന സിനിമ. ആഷിഖ് അബുവാണ് സിനിമയുടെ സംവിധാനം. പിന്നാലെ തല്ലുമാല, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ സിനിമകളും റിലീസിന് തയ്യാറെടുക്കുകയാണ്. അതേസമയം മിന്നല്‍ മുരളി മിന്നും വിജയും തുടരുകയാണ്. ചിത്രം നെറ്റ്ഫ്‌ളിക്‌സിന്റെ ഗ്ലോബല്‍ ടോപ് ടെന്നിലടക്കം ഇടം നേടിയിരുന്നു. ബേസില്‍ ജോസഫ് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. ഫെമിന ജോര്‍ജ്, അജു വര്‍ഗ്ഗീസ്, ഗുരു സോമസുന്ദരം, ഷെല്ലി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Read more about: tovino thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X