twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മൈക്ക് കണ്ടു തീര്‍ത്തത് അസ്വസ്ഥതയോടെ; അര്‍ജുന്‍ റെഡ്ഡിയും നീനയും ഒരുമിച്ച് കണ്ട ഫീല്‍!

    |

    അനശ്വര രാജന്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് മൈക്ക്. ബോളിവുഡ് താരം ജോണ്‍ എബ്രഹാം നിര്‍മ്മിക്കുന്ന സിനിമയെന്ന നിലയിലും ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നലെയായിരുന്നു സിനിമയ തീയേറ്ററുകളിലേക്ക് എത്തിയത്. ചിത്രത്തിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ട്രാന്‍സ് പേഴ്‌സണ്‍ ആയ ആദം ഹാരി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആദം സിനിമയെ വിമര്‍ശിച്ചിരിക്കുന്നത്.

    Also Read: വസീം മെസിയെങ്കില്‍ ജംഷി നെയ്മര്‍, ഇപ്പോള്‍ റൊണാള്‍ഡോ? തല്ലുമാലയുടെ ഫുട്‌ബോള്‍ പതിപ്പുമായി ഷഹബാസ് അമന്‍Also Read: വസീം മെസിയെങ്കില്‍ ജംഷി നെയ്മര്‍, ഇപ്പോള്‍ റൊണാള്‍ഡോ? തല്ലുമാലയുടെ ഫുട്‌ബോള്‍ പതിപ്പുമായി ഷഹബാസ് അമന്‍

    ചിത്രം ട്രാന്‍സ് പേഴ്‌സണ്‍സിനെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നാണ് വിമര്‍ശനം. മാര്‍ക്കറ്റിംഗിനും വ്യത്യസ്ഥതക്കും വേണ്ടി ട്രാന്‍സ് വിഷയം ഒരു റിസര്‍ച്ചും ചെയ്യാതെ ഇടക്ക് കുത്തി കയറ്റി അവസാനം ഇത് ട്രാന്‍സ് വിഷയമല്ലെന്ന് പറഞ്ഞുവെക്കുമ്പോളും, ട്രാന്‍സ് വ്യക്തികളെ മോശമായി ബാധിക്കുന്ന ഒരുപാട് ട്രാന്‍സ്ഫോബിക് ഇലമെന്റ്‌സ് ഉള്ള സിനിമയാണ് മൈക്ക് എന്നാണ് ആദം ഹാരി പറയുന്നത്. ആദമിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

    മൈക്ക്

    മൈക്ക് സിനിമ ഇന്ന് വളരെ അസ്വസ്ഥതയോടെയാണ് കണ്ടു തീര്‍ത്തത്. ചിത്രം തുടങ്ങുമ്പോള്‍ ഉള്ള സ്ത്രീവിരുദ്ധതയും ട്രാന്‍സ് വിരുദ്ധതയുമുള്ള ലഡ്ക്കി എന്ന പാട്ടും, പിന്നെ പള്ളീലച്ഛന്റെ ബൈബിളിലെ ഹവ്വയുടെ അനുസരണക്കേടിന്റെ പരാമര്‍ശതിലൂടെയുമാണ് തുടക്കം , നായകനെ ഒരു രക്ഷകനാക്കിയാണ് ചിത്രീകരിച്ചിട്ടുള്ളത്.

    കൂടാതെ ഒരു പുരുഷനായിരിക്കുക എന്നത് മദ്യപാനവും പുകവലിയും ആണെന്ന് വിശ്വസിക്കുന്ന സാറ ജെന്റര്‍ അഫേര്‍മേറ്റീവ് സര്‍ജറിക്ക് തയ്യാറാകുന്നു. അതിനു സാറ കാണുന്ന കാരണങ്ങള്‍
    ആശങ്കയില്ലാതെ ആരുടെ അടുത്തും ഉറങ്ങാന്‍ കഴിയുക , പാചകം ചെയ്യാതിരിക്കാന്‍ പറ്റുക , സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കുക, എവിടെയും മൂത്രമൊഴിക്കുക, വൈകുന്നേരം 6 മണിക്ക് ശേഷം റോഡിലൂടെ നടന്ന് സ്വാതന്ത്ര്യം ആസ്വദിക്കുക.

    അര്‍ജുന്‍ റെഡ്ഢിയും നീനയും

    അവരുടെ മിക്ക പ്രതികരണങ്ങളും അവരുടെ മാതാപിതാക്കളോടുള്ള പ്രതിഷേധമായി തോന്നുന്നു, ബലഹീനനായ ഭര്‍ത്താവിനെ അവഗണിച്ച് മറ്റൊരു കാമുകനൊപ്പം ജീവിക്കാന്‍ തീരുമാനിച്ച അവരുടെ അമ്മയും അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കാത്ത അവരുടെ അച്ഛനും ഒക്കെ സാറയുടെ ട്രാന്‍സിഷന്‍ ചെയ്യാനുള്ള കാരണങ്ങളായാണ് സംവീധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്.

    സിനിമ മുഴുവന്‍ കണ്ടുത്തീര്‍ത്തപ്പോള്‍ അര്‍ജുന്‍ റെഡ്ഢിയും നീനയും ഒരുമിച്ച് കണ്ട ഒരു ഫീല്‍ ആയിരുന്നു. ചിത്രത്തിലുടനീളം മറ്റുള്ളവര്‍ ആന്റണി എന്ന നായകനോട് സാറയുടെ ട്രാന്‍സിഷനെ കുറിച്ച് ചോദിക്കുമ്പോള്‍ അത് സാറയുടെ തീരുമാനമാണെന്ന് അവരോട് പറയുന്നുണ്ടെങ്കിലും സാറയെ പലതവണയായി ആന്റണി മാനുപ്പുലേറ്റ് ചെയ്യുന്നുണ്ട് 'സാധനം മാറ്റിവെക്കണോ?' , ഞാനിപ്പോള്‍ തന്നെ ആണാണ് എന്ന് പറയുമ്പോള്‍ 'അപ്പോള്‍ പിന്നെ എന്തിനാണ് സര്‍ജറി ചെയ്യുന്നത്?' എന്നിങ്ങനെ ഉള്ള ചോദ്യങ്ങള്‍ ചോദിക്കുന്നുമുണ്ട്.

    ട്രാന്‍സ് വ്യക്തികള്‍

    ട്രാന്‍സ് വ്യക്തികള്‍ മറ്റുള്ളവരില്‍നിന്നും എപ്പോളും കേള്‍ക്കുന്ന ചില ചോദ്യങ്ങളാണിവ.
    അതുപോലെത്തന്നെ ചിത്രത്തിന്റെ സെക്കന്റ് ഹാഫില്‍ അമ്മയുടെ കാമുകന്റെ അടുത്തുനിന്നുണ്ടായ മോശം അനുഭവവും സാറയുടെ ട്രാന്‍സിഷന്‍ ചെയ്യാനുള്ള കാരണങ്ങളില്‍ ഒന്നായി കാണിക്കുന്നുണ്ട്, അബ്യുസും സാമൂഹിക സാഹചര്യങ്ങളുമാണ് ഒരാളെ ട്രാന്‍സിഷന്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് എന്നുള്ള തെറ്റായ ധാരണ ഊട്ടിയുറപ്പിക്കുകയാണ് സിനിമയിലുടനീളം.

    ജെന്ററിന്റെ പേരില്‍ ഒപ്രഷന്‍ അനുഭവിച്ച സാറ തന്നെ ''എന്താണ് ഒരുമാതിരി പെമ്പിള്ളേരെ പോലെ? ' എന്നൊക്കെ ആന്റണിയോട് ചോദിക്കുന്നുണ്ട്. അങ്ങനെ ഈ സംഭവ ബഹുലമായ വിഷയങ്ങള്‍ക്കിടയിലും ഫീമെയില്‍ സെക്‌സ് അസൈന്‍ഡ് ആയിട്ടുള്ള ക്വീര്‍ വ്യക്തികളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വരുമ്പോള്‍ സ്ഥിരമായി കമന്റ് ബോക്‌സില്‍ കാണപ്പെടുന്ന പെണ്ണുകിട്ടാത്ത സേട്ടന്മാരുടെ വ്യാകുലതകള്‍പ്പോലെ അതിലൊരു സിംഗിള്‍ സേട്ടന്‍ പെമ്പിള്ളേര്‍ എല്ലാം ഇങ്ങനെ തുടങ്ങിയാല്‍ ആണുങ്ങള്‍ക്ക് പെണ്ണ് കിട്ടുമോ എന്ന ആശങ്കയും വിളമ്പുന്നുണ്ട്

    Recommended Video

    Mike Malayalam Movie Theatre Response | Anaswara Rajan | Renjith | *VOX
    രക്ഷകന്‍

    അങ്ങനെ മാസങ്ങളായി ട്രാന്‍സിഷനെ കുറിച്ച് തീരുമാനമെടുത്ത സാറ നമ്മുടെ രക്ഷകന്‍ ഏട്ടനെയൊര്‍ത് സര്‍ജറി ചെയ്യാന്‍ പോകുന്ന സമയം പൊട്ടി കരയുന്നുണ്ട്. എന്നിട്ട് ഇത്രയധികം ട്രാന്‍സ്ഫോബിയ അവതരിപ്പിച്ചതിനെ ബാലന്‍സ് ചെയ്യാന്‍ അവസാനം ഒരു ട്രാന്‍സ്മനായ സൈക്കോളജിസ്റ്റ്, പുരുഷ കേന്ദ്രികൃതമായ സമൂഹത്തില്‍ പ്രിവിലേജുകള്‍ കിട്ടാനുള്ള സാറയുടെ ആഗ്രഹമാണ് ഇങ്ങനെ തോന്നിച്ചത് എന്നും സാറ സാറയായിട്ടല്ലെ ഇരിക്കേണ്ടതെന്നും പറഞ്ഞശേഷം, സാറാ നേരെ കഥനായകനെ പോയി കണ്ട് കെട്ടിപിടിക്കുന്നതിലൂടെ കഥ അവസാനിപ്പിക്കുന്നു.

    മാര്‍ക്കറ്റിംഗിനും വ്യത്യസ്ഥതക്കും വേണ്ടി ട്രാന്‍സ് വിഷയം ഒരു റിസര്‍ച്ചും ചെയ്യാതെ ഇടക്ക് കുത്തി കയറ്റി അവസാനം ഇത് ട്രാന്‍സ് വിഷയമല്ലെന്ന് പറഞ്ഞുവെക്കുമ്പോളും, ട്രാന്‍സ് വ്യക്തികളെ മോശമായി ബാധിക്കുന്ന ഒരുപാട് ട്രാന്‍സ്ഫോബിക് ഇലമെന്റ്‌സ് ഈ സിനിമയില്‍ ഉടനീളം ഉണ്ട് എന്നു പറഞ്ഞാണ് ആദം കുറിപ്പ് അവസാനിപ്പിക്കുന്നത്.

    Read more about: anaswara rajan
    English summary
    Transman Pilot Adam Harry Calls Out Anaswara Rajan Movie Mike
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X