ഒരു നടന്‍ പ്രെപ്പോസ് ചെയ്തു, പണ്ട് കളിയാക്കിവര്‍ ഇന്ന് ഒരു സെല്‍ഫിക്കായി കാത്തു നില്‍ക്കുന്നു: കാജള്‍ സിഎസ്

തന്റെ ജെന്ററിനെക്കുറിച്ച് ബോധം വരുന്നത് ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണെന്നാണ് കാജള്‍ പറയുന്നത്

സമൂഹം അതിന്റെ അരികുകളിലേക്ക് മാറ്റി നിര്‍ത്തിയവരാണ് എല്‍ജിബിടിക്യു കമ്യൂണിറ്റിയിലെ മനുഷ്യര്‍. എന്നാല്‍ ഇന്ന് ഇവര്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മുമ്പത്തതിനേക്കാള്‍ കൂടുതല്‍ കടന്നു വരാന്‍ തയ്യാറാകുന്നുണ്ട്. കാലാന്തരത്തില്‍ സമൂഹത്തിലും കാഴ്ചപ്പാടുകളിലുമൊക്കെ വന്ന മാറ്റങ്ങള്‍ കൂടുതല്‍ പേരെ തങ്ങളുടെ സ്വ്പനത്തിലേക്ക് സഞ്ചരിക്കാന്‍ സഹായിക്കുന്നുണ്ട്.

ട്രാന്‍സ് കമ്യൂണിറ്റിയില്‍ നിന്നും അഭിനയ മേഖലയിലേക്കും മോഡലിംഗിലേക്കും നിരവധി പേര്‍ ഇപ്പോള്‍ കടന്നു വരുന്നുണ്ട്. അങ്ങനെ കടന്ന് വന്ന് സ്വന്തമായൊരു ഇടം കണ്ടെത്തിയ താരമാണ് കാജള്‍ സിഎസ്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് അന്ന് കാജള്‍. ഇപ്പോഴിതാ തന്റെ ജീവിത കഥ പങ്കുവെക്കുകയാണ് കാജള്‍. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

 Kajal CS

അഭിനയ മേഖലയില്‍ എത്തണമെന്നും നടി ആകണമെന്നും ചെറുപ്പം മുതലെ ഉള്ള ആഗ്രഹം ആയിരുന്നുവെന്നാണ് കാജള്‍ പറയുന്നത്. എന്നാല്‍ ട്രാന്‍സ് ആയതുകൊണ്ടുതന്നെ എങ്ങനെ ആകും ആളുകളുടെ സമീപം എന്നറിയില്ലായിരുന്നുവെന്നും താരം പറയുന്നു. തന്നെ സീരിയല്‍ രംഗത്തേക്ക് കൊണ്ടു വരുന്നത് ശീതള്‍ ശ്യാം ആണെന്നാണ് കാജള്‍ പറയുന്നത്. പരസ്യ ചിത്രത്തിലൂടെയാണ് കാജള്‍ കരിയര്‍ ആരംഭിക്കുന്നത്.

തന്റെ ജെന്ററിനെക്കുറിച്ച് ബോധം വരുന്നത് ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണെന്നാണ് കാജള്‍ പറയുന്നത്. ട്രാന്‍സ് കമ്യൂണിറ്റി എന്താണെന്ന് പോലും അറിയാത്ത കാലമായിരുന്നു അത്. താന്‍ അന്ന് പെണ്‍കുട്ടികളുടെ ആയിരുന്നു എപ്പോഴെന്നും കാജള്‍ ഓര്‍ക്കുന്നുണ്ട്. തന്റെ സവിശേഷത തന്നേക്കാള്‍ മുമ്പ് അറിഞ്ഞത് തന്റെ സുഹൃത്തുക്കളും നാട്ടുകാരുമാണെന്ന് കാജള്‍ പറയുന്നു.

എട്ടാം ക്ളാസില്‍ പഠിക്കുമ്പോള്‍ ആണ് ഞാന്‍ ആദ്യമായി ഒരു ട്രാന്‍സിനെ കണ്ടുമുട്ടുന്നതെന്നും കാജള്‍ പറയുന്നു. അതേസമയം, എന്നെ പോലെ ഞാന്‍ അല്ല ഒരുപാട് ആളുകള്‍ ഉണ്ട് എന്ന് മനസിലാകുന്നത് ബാംഗ്ലൂരില്‍ ഒരു ഷോ ചെയ്യുന്ന സമയത്താണെന്നാണ് കാജള്‍ പറയുന്നത്. സ്‌ത്രൈണത കൂടുതലായതിന്റെ പേരില്‍ തന്നെ ആളുകള്‍ കളിയാക്കുമായിരുന്നുവെന്നും കാജള്‍ പറയുന്നു. എന്നാല്‍ തന്റെ സുഹൃത്തുക്കള്‍ കൂടെ നിന്നെന്നാണ് താരം പറയുന്നത്.

ചാന്ത് പൊട്ട് എന്നൊക്കെ വിളിച്ച് ഒരുപാട് കളിയാക്കിയിട്ടുണ്ടെന്നും കാജള്‍ ഓര്‍ക്കുന്നു. പ്ലസ് വണ്‍ എല്ലാം കഴിഞ്ഞപ്പോള്‍ ട്രാന്‍സ് സുഹൃത്തുക്കളെ കാണാനും പരിചയപ്പെടാനും തുടങ്ങിയെന്നും താരം പറയുന്നു. അതേസമയം, കാജള്‍ കാജളാകാന്‍ കാരണം അനന്യ ആണെന്നാണ് താരം പറയുന്നത്. തന്നെ പൊന്നു പോലെയാണ് മമ്മി നോക്കിയതെന്നാണ് കാജള്‍ പറയുന്നത്. തന്റെ സര്‍ജറിയെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്.

എവിയേഷന് പഠിയ്ക്കുമ്പോള്‍ പാര്‍ട് ടൈം ആയി ജോലി ചെയ്തുണ്ടാക്കിയ കാശിനാണ് ബാംഗ്ലൂരില്‍ പോയി സര്‍ജറി ചെയ്യുന്നത്. സര്‍ജറിയ്ക്ക് ശേഷം നാട്ടില്‍ തന്നെ ജീവിക്കണം എന്നതായിരുന്നു ആഗ്രഹം. അങ്ങനെ തിരികെ വന്നു. എന്നാല്‍ ആ സമയത്ത് ട്രാന്‍സ് വ്യക്തികള്‍ക്ക് വീട് കിട്ടുക ബുദ്ധിമുട്ടായിരുന്നു. ഒടുവിലൊരു വീട് വാടകയ്ക്ക് എടുക്കുകയായിരുന്നു. അതേസമയം തന്റെ സര്‍ജറിയെക്കുറിച്ചൊന്നും വീട്ടില്‍ പറഞ്ഞിരുന്നില്ലെന്നും കാജള്‍ തുറന്ന് പറയുന്നു.

വീട്ടുകാര്‍ കരുതിയിരുന്നത് താന്‍ ജോലിക്ക് പോകുന്നുവെന്നായിരുന്നു. വീട്ടുകാരെ ഫേസ് ചെയ്യാനുള്ള പേടിയുണ്ടായിരുന്നുവെന്നും താരം പറയുന്നു. കസിനോട് കാര്യം പറഞ്ഞിരുന്നുവെങ്കിലും തന്റെ വാക്കുകള്‍ ആരും വിശ്വസിക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചിട്ടാണ് താന്‍ വീട്ടില്‍ ചെല്ലുന്നത് എന്നാണ് കാജള്‍ പറയുന്നത്.

ഒരു ഈവനിംഗ് ടൈമിലാണ് ഞാന്‍ പോകുന്നത്. എന്നെ കണ്ടതും വീട്ടിലുള്ളവര്‍ ഷോക്കായി. പക്ഷെ അവിടെ നില്ക്കാന്‍ എനിക്ക് താത്പര്യം ഉണ്ടായിരുന്നില്ല. അങ്ങനെ ഞാന്‍ ടൗണിലേക്ക് വന്നു താമസം തുടങ്ങുകയായിരുന്നുവെന്നാണ് കാജള്‍ പറയുന്നത്. ടിക്ക് ടോക്കില്‍ സജീവമായിരുന്നു കാജള്‍. പിന്നീട് പരസ്യങ്ങളിലേക്ക് എത്തുകയായിരുന്നു. അതേസമയം തന്നെ വീട്ടുകാര്‍ ഇപ്പോള്‍ അംഗീകരിച്ചുവെന്നും ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചതെന്നും താരം പറയുന്നു.

 Kajal CS

അതേസമയം, എട്ടാം ക്ളാസില്‍ ഉണ്ടായിരുന്ന ബോയ് ഫ്രണ്ട് ഇപ്പോള്‍ എന്റെ പിറകെ നടക്കുന്നുണ്ടെന്നും കാജള്‍ പറയുന്നു. അവന് പണ്ട് അറിയില്ലായിരുന്നു ട്രാന്‍സ് എന്താണെന്ന് എന്നാല്‍ ഇന്ന് പക്ഷെ അവനോട് എനിക്ക് പ്രണയം ഒന്നുമില്ലെന്നാണ് താരം പറയുന്നത്. അന്ന് തന്നെ കളിയാക്കിയ ഒരുപാട് ആളുകള്‍ ഇന്ന് തന്റെ സെല്‍ഫിക്കും മെസേജിനും കാത്തിരിക്കുകയാണെന്നും താരം പറയുന്നുണ്ട്.

സിനിമ ഇന്‍ഡസ്ട്രിയില്‍ ഉള്ള ഒരു നടന്‍ എന്നെ പ്രൊപ്പോസ് ചെയ്തിട്ടുണ്ടെന്നും താരം തുറന്ന് പറയുന്നു. എന്റെ ഒരു അഭിമുഖം വന്ന ശേഷമാണു എന്നോടുള്ള ഇഷ്ടം അദ്ദേഹം തുറന്നു പറഞ്ഞത് എന്നും കാജള്‍ പറയുന്നു. അതേസമയം തനിക്ക് വിവാഹ ജീവിതത്തോടാണ് ഇപ്പോള്‍ താല്‍പര്യം. രണ്ട് പേരുമായി ലിവിംഗ് റിലേഷന്‍ഷിപ്പിലായിരുന്നു. അതോടുകൂടി അതിലുള്ള താല്‍പര്യം പോയെന്നാണ് താരം പറയുന്നത്. വിവാഹം കഴിച്ച് കുടുംബമായി ജീവിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും താരം പറയുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X