എങ്ങനെയാണ് ഇപ്പോഴും ഹോട്ട് ആയി ഇരിക്കുന്നതെന്ന് ചോദിച്ച തൃഷ, അമ്പരപ്പിൽ കമൽ ഹാസൻ
തൃഷ കൃഷ്ണൻ സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള താര നായികമാരിൽ ഒരാളാണ്. അടുത്തിടെ, ദുബായിൽ നടന്ന സൈമ 2025 അവാർഡ് ദാന ചടങ്ങിൽ വച്ച്, സിനിമയിൽ ഇരുപത്തിയഞ്ച് വർഷങ്ങൾ പൂർത്തിയാക്കിയ പ്രശസ്ത താരത്തെ ആദരിച്ചിരുന്നു. സ്പെഷ്യൽ അവാർഡ് ഏറ്റു വാങ്ങിയതിന് ശേഷം, തൃഷയുമായി ഒരു രസകരമായ സംഭാഷണവും അവതാരകർ നടത്തി. മുൻ സഹതാരങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ നടിയോട് ആവശ്യപ്പെട്ട ടീം, തൃഷയുടെ 'തഗ് ലൈഫ്' സഹതാരമായ കമൽഹാസൻ്റെ ഊഴമെത്തിയപ്പോൾ, വേദിയിലുണ്ടായിരുന്ന അദ്ദേഹത്തോട് അത് നേരിട്ട് പറയാൻ ആവശ്യപ്പെട്ടു.
മുൻനിരയിൽ ഇരിക്കുകയായിരുന്ന ഉലകനായകനോട് നേരിട്ട് ചോദ്യം ചോദിയ്ക്കാൻ അവസരം കിട്ടിയപ്പോൾ തൃഷ ഒട്ടും മടിച്ചില്ല. "കമൽ സർ, തങ്ങൾ എങ്ങനെയാണ് ഇപ്പോഴും ഇത്രയും ഹോട്ട് ആയി, ഇത്രയും ചെറുപ്പമായി ഇരിക്കുന്നത്? ഇത് എങ്ങനെ സാധിക്കുന്നു? ഇവിടെയുള്ള എല്ലാവർക്കും എന്റെ അതെ അഭിപ്രായമായിരിക്കും," പ്രശസ്ത നടി ചോദിച്ചു. ഇതുകേട്ട് കമൽഹാസൻ ആകെ അമ്പരന്നു പോയി. അദ്ദേഹം ഉടൻ തന്നെ നല്ലൊരു ചിരിയോടെ, ആകെ നാണിച്ച് തലകുനിക്കുകയും ചെയ്തു.

തൃഷ കൃഷ്ണൻ കമൽ ഹാസനെ പുകഴ്ത്തിയ വീഡിയോ വൈറലായതോടെ, ഇത് 'തഗ് ലൈഫ്' സിനിമയിലെ രംഗം പോലെയാണെന്ന് പല സോഷ്യൽ മീഡിയ പ്രേക്ഷകരും അഭിപ്രായപ്പെട്ടു. "ഇത് ആ മണി രത്‌നം സിനിമയിലെ രംഗമാണോ?" എന്നും ചിലർ തമാശയായി ചോദിച്ചു. എന്തായാലും, തൃഷയുടെ ചോദ്യവും, അതിന് കമൽ ഹാസൻ പ്രതികരിച്ച വിധവും കണ്ടപ്പോൾ, തഗ് ലൈഫിലെ ഇന്ദ്രാണിയേയും, രംഗരായ ശക്തിവേലിനെയും ഓർമ്മ വന്നുവെന്ന് പലരും ഒരു പോലെ അഭിപ്രായപ്പെടുന്നണ്ട്. അതിൽ കുറച്ചു പേരെങ്കിലും, തൃഷയുടെ ചോദ്യം വിചിത്രമായിരുന്നുവെന്ന അഭിപ്രായക്കാരുമാണ്.
മണിരത്നം സംവിധാനം ചെയ്ത 'തഗ് ലൈഫ്' എന്ന സിനിമയിലാണ് തൃഷയും കമൽ ഹാസനും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. ചിമ്പു, അഭിരാമി, നാസർ, ഐശ്വര്യ ലക്ഷ്മി തുടങ്ങി ഒരു വലിയ താരനിര തന്നെ ആ ആക്ഷൻ ത്രില്ലർ ചിത്രത്തിലുണ്ടായിരുന്നു. തഗ് ലൈഫ് ബോക്സ് ഓഫീസിൽ തൊണ്ണൂറ്റിയേഴ് കോടിക്ക് മുകളിൽ കളക്ഷൻ നേടിയെങ്കിലും, ആ ചിത്രം വലിയൊരു വിജയമായിരുന്നില്ല. നായകൻ എന്ന ക്ലാസിക് ചിത്രത്തിന് ശേഷം പ്രശസ്ത നടനും സംവിധായകനും ഒന്നിച്ചെത്തിയപ്പോൾ, പ്രേക്ഷകർക്ക് കിട്ടിയത് ഒരു നിരാശപ്പെടുത്തുന്ന ചിത്രമാണ്.

ഒപ്പം, കമൽ ഹാസന്റെയും തൃഷയുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള പ്രണയകഥ പ്രേക്ഷകരെ ഏതാണ്ട് ചൊടിപ്പിച്ചു. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം, റൊമാന്റിക് രംഗങ്ങൾ അങ്ങേറ്റം അരോചകമാക്കി എന്ന അഭിപ്രായക്കാരാണ് പ്രേക്ഷകരിൽ കൂടുതൽ പേരും. പല അഭിമുഖങ്ങളിലും തഗ് ലൈഫ് ടീം ഈ റൊമാന്റിക് ജോഡിയെ ന്യായീകരിക്കാൻ ഏറെ ശ്രമിച്ചുവെങ്കിലും, തന്റെ മകളുടെ പ്രായമുള്ള നായികമാരോടൊപ്പമുള്ള കമലിന്റെ റൊമാൻസ് ഏറെ വിവാദങ്ങൾ ഉണ്ടാക്കി. ഒപ്പം, ഏറെ സാധ്യതകൾ ഉണ്ടായിരുന്ന സബ്ജെക്ടിനെ അവഗണിച്ച് പ്രണയകഥയിലെ മാത്രം ഫോക്കസ് കൊടുത്തതും, തഗ് ലൈഫിനെ സാരമായി ബാധിച്ചു.
തഗ് ലൈഫിൽ മാത്രമല്ല, മുൻപ് മന്മഥൻ അമ്പ്, തൂങ്കാവനം, തുടങ്ങിയ ചിത്രങ്ങളിലും കമൽ ഹാസനും തൃഷയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളും വലിയ പരാജയങ്ങളായിരുന്നു.


Click it and Unblock the Notifications











