ഒസെമ്പിക്ക് ഉപയോഗമോ, അതോ മാനസിക സംഘർഷമോ? തൃഷയുടെ മാറ്റം ചർച്ചയാക്കി റെഡിറ്റ്

തൃഷ കൃഷ്ണൻ സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളാണ്. കഴിഞ്ഞ ഇരുപത് വർഷങ്ങളിലേറെയായി തമിഴ് സിനിമയിൽ സജീവമായി നിൽക്കുന്ന തൃഷ, ഇന്നും എല്ലാ സൂപ്പർതാരങ്ങളോടൊപ്പവും അഭിനയിക്കാൻ അവസരങ്ങൾ കിട്ടാറുള്ള അപൂർവ്വം നടിമാരിൽ ഒരാളാണ്. പ്രായമേറി വരുന്നതിന് അനുസരിച്ച് നടിയുടെ സൗന്ദര്യവും കൂടിക്കൂടി വരികയാണെന്ന് അഭിപ്രായക്കാരായിരുന്നു, കുറച്ചു നാൾ മുൻപ് വരെ തമിഴ് സിനിമ പ്രേക്ഷകരും, തൃഷയുടെ ആരാധകരും. സിനിമയ്ക്ക് ഒപ്പം, വിജയ്‌യുമായി തൃഷ പ്രണയത്തിലാണെന്ന ഗോസിപ്പുകൾ വന്നതോടെ, നടിയുടെ വ്യക്തിജീവിതവും ഏറെ ചർച്ചയാവുന്നുണ്ട്.

എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രശസ്ത താരം വാർത്തകളിൽ നിറയുന്നത്, തന്റെ പുതിയ ലുക്ക് കാരണമാണ്. കഴിഞ്ഞ കുറച്ചു കാലമായി വണ്ണം കുറച്ചു മെലിഞ്ഞിരുന്ന തൃഷ, ഏറ്റവും പുതിയ ചിത്രങ്ങളിൽ വളരെ ക്ഷീ ണിച്ച നിലയിലാണ് കാണപ്പെടുന്നതെന്നാണ് റെഡിറ്റ് പ്രേക്ഷകരുടെ അഭിപ്രായം. പ്രശസ്ത താരത്തിന്റെ ഈ മാറ്റം, ആരാധകരിൽ ആവേശത്തെക്കാൾ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. തൃഷയുടെ പുതിയ ലുക്കിന് പിന്നിലെ കാരണം ചർച്ച ചെയ്യുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.

Trisha s latest click  and her look in Thug Life
Photo Credit: Trisha / Instagram

കുടുംബം വഴിമുടക്കുമെന്ന തോന്നൽ; സിനിമയ്ക്കൊപ്പം ഭാര്യയേയും വേണ്ടെന്ന് വെച്ചോ?; മാതാപിതാക്കളുണ്ട് സം​ഗീതയില്ല!

തഗ് ലൈഫ് നായികയ്ക്ക് സംഭവിച്ചിരിക്കുന്ന മാറ്റം വ്യക്തി ജീവിതത്തിലെ സംഘർഷങ്ങൾ കാരണമുള്ളതാവാം എന്ന അഭിപ്രായക്കാരാണ് ആരാധകരിൽ കൂടുതൽ പേരും. വിജയ്‌യുമായുള്ള ബന്ധം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ, നടന്റെ ഭാര്യ സംഗീതയ്ക്ക് സപ്പോർടട്ടുമായി നിൽക്കുന്നവർ തൃഷ കൃഷ്ണനെ കടുത്ത ഭാഷയിൽ വിമർശിക്കുന്നുണ്ട്. ഒപ്പം, തങ്ങളുടെ ബന്ധം പരസ്യമായി അംഗീകരിക്കാൻ വിജയ് കാണിക്കുന്ന മടി ഓർത്തുള്ള മാനസിക പിരിമുറുക്കവും തൃഷയുടെ പെട്ടെന്നുള്ള മാറ്റത്തിന് കാരണമായിരിക്കാം എന്നാണ് ചിലർ എങ്കിലും പറയുന്നത്.

Trisha in 96 and now
Photo Credit: IMDb / Trisha, Instagram

എന്നാൽ, തൃഷയുടെ മാറ്റത്തിന് കാരണം ഒസിമ്പിക് എന്ന മരുന്നിന്റെ ഉപയോഗമാവാം എന്നാണ് ചിലരെങ്കിലും സംശയിക്കുന്നത്. ഒസിമ്പിക് പ്രമേഹ രോഗത്തിനുള്ള മരുന്നാണെങ്കിലും, ഇന്ന് സിനിമാ രംഗത്തുള്ള പലരും ഇത് ഉപയോഗിക്കുന്നത് പെട്ടെന്ന് വണ്ണം കുറയ്ക്കാൻ വേണ്ടിയാണെന്ന് ആരോപണങ്ങൾ ഉണ്ട്. തൃഷയുടെ പെട്ടെന്ന് വണ്ണം കുറഞ്ഞ അവസ്ഥ കണ്ടിട്ട്, ഇത് തന്നെയാകാനാണ് സാധ്യത എന്നാണ് ചില റെഡിറ്റ് പ്രേക്ഷകർ സംശയിക്കുന്നത്. നല്ല എക്സ്പെർട്ട് ട്രൈനിംഗ് ഇല്ലാതെ കുറുക്കു വഴിയിൽ വണ്ണം കുറയ്ക്കുമ്പോൾ ഇത്തരം പാർശ്വഫലങ്ങൾ കാണാറുണ്ടെന്നും ചിലർ പറയുന്നു. എന്നാൽ ഈ വാദങ്ങൾക്കൊന്നും ശാസ്ത്രീയമായ അടിത്തറയില്ല.

What happened to Trisha? Is her past catching up with her?
byu/SimplyWaste2 inKollyGossips

"ദുബായിൽ നിന്ന് ഞാൻ യാത്ര ചെയ്തപ്പോൾ തൃഷയും എന്റെ അതേ വിമാനത്തിൽ ഉണ്ടായിരുന്നു. അവർ വളരെ ദുർബലയായിട്ടുണ്ടെന്നാണ് തോന്നിയത്. തീർച്ചയായും അവർ ഒസെമ്പിക്ക് അല്ലെങ്കിൽ ശരീരഭാരം കുറയ്ക്കാൻ സമാനമായ ഒരു മരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയത്," ഒരു പ്രേക്ഷകൻ റെഡിറ്റിൽ കുറിച്ചു. "ഒരു പക്ഷെ ഇത് കൊണ്ടായിരിക്കാം തൃഷ കൃഷ്ണൻ പുതിയ ചിത്രങ്ങൾ ഒന്നും ഇത് വരെ കമ്മിറ്റ് ചെയ്യാത്തത്," മറ്റൊരാൾ അഭിപ്രായപ്പെട്ടു.

എന്തായാലും, കുറച്ചു കാലമായി അധികം പൊതു പരിപാടികളിളൊന്നും പങ്കെടുക്കാതെ, മാറി നിൽക്കുകയാണ് തഗ് ലൈഫ് താരം എന്നത് സത്യമാണ്. ചിരഞ്ജീവി നായകനാവുന്ന വിശ്വംഭര എന്ന ചിത്രമാണ് തൃഷയുടേതായി ഇനി തീയറ്ററുകളിൽ എത്താറുള്ളത്. വിജയ്‌യുടെ പാത പിന്തുടർന്ന് നടിയും സിനിമ ജീവിതം അവസാനിപ്പിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

More from Filmibeat

Read more about: trisha trisha krishnan vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X