ലാലേട്ടനെ കൊണ്ട് ചെയ്യിപ്പിച്ചത് പോരെ, എന്തിനാ അപ്പുവിനെയും? മേജര്‍ രവിയ്ക്ക് വീണ്ടും പൊങ്കാല!!
മോഹന്‍ലാല്‍ മേജര്‍ രവി കൂട്ടുകെട്ടില്‍ പിറന്ന സിനിമകളില്‍ ചിലത് ഹിറ്റാവുകയും മറ്റ് പലതും പൂര്‍ണ പരാജയമാവുകയും ചെയ്തിരുന്നു. യുദ്ധവും സൈന്യവും പ്രധാന ഘടകങ്ങളാക്കിയാണ് മേജര്‍ രവി സിനിമകള്‍ നിര്‍മ്മിച്ചിരുന്നത്. അടുത്തതായി മേജര്‍ രവി സംവിധാനം ചെയ്യുന്ന സിനിമയില്‍ നിവിന്‍ പോളിയാണ് നായകന്‍.
എന്നാല്‍ യുദ്ധവും സൈന്യവുമില്ലാതെ പതിവ് ശൈലികളില്‍ നിന്നും മാറി ഒരു പ്രണയ ചിത്രവുമായിട്ടാണ് നിവിനെ മേജര്‍ രവി നായകനാക്കാന്‍ പോവുന്നത്. ഇക്കാര്യം പുറത്ത് വന്നതോടെ ട്രോളന്മാര്‍ വിടാതെ പിന്നാലെയുണ്ടായിരുന്നു. എന്നാലിപ്പോള്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവിന്റെ ആദിയിലെ അഭിനയം കണ്ട് മേജര്‍ രവി പ്രണവിന്റെ പിന്നാലെ വരുമെന്ന തരത്തില്‍ ട്രോളന്മാര്‍ സംവിധായകനെ അറഞ്ചം പുറിഞ്ചം ട്രോളിയിരിക്കുകയാണ്. ആദിയ്ക്ക് കിട്ടിയതിന്റെ ബാക്കിയാണ് മേജര്‍ രവിക്ക് കിട്ടിയിരിക്കുന്നത്.

നിവിന്‍ പോളിയ്ക്ക് പിന്നാലെ..
നിവിന്‍ പോളിയെ നായകനാക്കി ഒരു പ്രണയ ചിത്രമാണ് മേജര്‍ രവി അടുത്തതായി സംവിധാനം ചെയ്യാന്‍ പോവുന്നത്. ഇതോടെ ട്രോളന്മാര്‍ ശക്തി പ്രാപിച്ച് അദ്ദേഹത്തെ ട്രോളിയിരുന്നു. എന്നാല്‍ പ്രണവിന്റെ ആദി വന്നതിന് ശേഷം വീണ്ടും ട്രോളന്മാര്‍ മേജര്‍ രവിയെ കൊന്ന് കൊല വിളിച്ചിരിക്കുകയാണ്.

അഭിപ്രായം പറയട്ടെ
ആദിയുടെ അഭിപ്രായം പറയാന്‍ പോവുന്ന പടം കണ്ടിറങ്ങിയവന്‍.. ചേട്ടാ പടം സൂപ്പര്‍ പൊളിച്ചു എന്ന് പറയുന്നു. എന്നാല്‍ അത്യാവശ്യമായി ഹിമാലയം വരെ പോകാന്‍ വേണ്ടി പ്രണവ് കണ്ടം വഴി ഓടുകയാണ്. അല്ലെങ്കില്‍ കുരുക്ക് വീഴും.

മകനുള്ള ഉപദേശം
മേജര്‍ രവിയുടെ സിനിമയില്‍ ഒരു കാരണവശാലും അഭിനയിക്കരുതെന്ന് മോഹന്‍ലാല്‍ മകനെ ഉപദേശിക്കുന്നു. അപ്പോള്‍ അച്ഛന്‍ അദ്ദേഹത്തിന്റെ അഞ്ച് സിനിമകളില്‍ അഭിനയിച്ചതോ? അതില്‍ ലാലേട്ടന്‍ ഇപ്പോള്‍ ദു:ഖിക്കുകയാണ്.

നല്ല എക്‌സപീരിയന്‍സ് ഉണ്ട്..
മോഹന്‍ലാലിന്റെ വീട്ടിലെത്തിയ മേജര്‍ രവി ആര്‍ക്കാ നന്നായി മതില്‍ ചാടാന്‍ അറിയുന്നതെന്ന് ചോദിക്കുന്നു. പാണി പാളുമെന്ന് കരുതി പ്രണവ് പറയുന്നു എനിക്കറിയില്ല അച്ഛനറിയാം.. കാണ്ഡഹാറില്‍ വിമാനത്തില്‍ നിന്നുമൊക്കേ ചാടികേറി നല്ല എക്‌സപീരിയന്‍സ് ഉണ്ട്.

ഒന്നും ഓര്‍മ്മയില്ല
മുമ്പ് പറഞ്ഞ പോലെ പ്രണവിനെ പട്ടാളകഥയില്‍ അഭിനയിക്കാന്‍ ലാലിന്റെ അടുത്ത് എത്തുന്ന മേജര്‍ രവിയോട് ഏത് പട്ടാളക്കഥ എനിക്കൊന്നും ഓര്‍മ്മ ഇല്ലെന്ന് പറഞ്ഞ് രക്ഷപ്പെടുന്ന ലാലേട്ടന്‍. അയ്യോ... കള്ളം പറയുന്നത് കണ്ടോ, ഓന്ന് പറഞ്ഞ് കൊടുക്ക് മോനേ..

വേദനയോടെ..
ഹിമാലയത്തില്‍ പോയി വന്നതിന് ശേഷം പ്രണവ് പട്ടാളകഥകള്‍ പറയുന്നത് കേട്ട മോഹന്‍ലാല്‍ മേജര്‍ രവി ചെക്കനെ പൊക്കിയ കാര്യം വേദനയോടെയാണെങ്കിലും ആ സത്യം മനസിലാക്കുന്നു..

ഒളിപ്പിച്ച് വെക്കാറുണ്ടോ?
നിങ്ങളെ ആരെയെങ്കിലും വീട്ടില്‍ വല്ല സംവിധായകന്‍ വന്നാല്‍ ഒളിപ്പിച്ച് വെക്കാറുണ്ടോ? ഇല്ലെന്ന് പറയുന്ന പ്രമുഖ താരപുത്രന്മാരായ ഗോകുല്‍, കാളിദാസ്, ദുല്‍ഖര്‍ ഇവരോട് പ്രണവ് പറയുന്നു എന്നാ എന്നെ ഒളിപ്പിച്ച് വെച്ചിട്ടുണ്ട്. അതും എന്റെ സ്വന്തം അച്ഛന്‍ തന്നെ..

മെയ്‌വഴക്കമുള്ള നടന്‍
ലാലേട്ടനോട് അടുത്ത സിനിമയിലെ നായകനെ കുറിച്ച് പറയുന്ന മേജര്‍ രവി. നന്നായി മെയ് വഴക്കമുള്ള ഒരു യുവ പട്ടാളക്കാരനാണ് എന്റെ മനസില്‍. അതില്‍ എന്തോ തകരാറ് പോലെ തോന്നുന്നുണ്ടോ?

പ്രണവ് വീട്ടിലുണ്ടോ?
ലാലേട്ടാ പ്രണവ് വീട്ടിലുണ്ടോ? ഉണ്ടെങ്കില്‍ പ്രണവിനെ തേടി ഒരു പട്ടാളക്കാരന്‍ വീട്ടിലേക്ക് പോയിട്ട്. ദേവിയേ മേജര്‍ രവിയാണെന്ന് തിരിച്ചറിഞ്ഞ മോഹന്‍ലാല്‍ പേടിക്കാതിരിക്കുമോ..

വോ വേണ്ട, വേണ്ടാത്തോണ്ട
ഒരു കിടിലന്‍ പട്ടാളക്കഥയുണ്ട്. ഇത് നമുക്ക് ചെയ്താലോ എന്ന് പ്രണവിനോട് ചോദിക്കുന്ന മേജര്‍ രവി. പ്രണവ് പറയുന്നത് വേണ്ട വേണ്ടാത്തത് കൊണ്ടാണെന്നായിരിക്കും.

അങ്കിള്‍ വന്നിട്ടുണ്ടെന്ന് പറയ്..
മോഹന്‍ലാലിന്റെ വീടിന്റെ മുന്നില്‍ തടിയന്മാരായ സെക്യൂരിറ്റിയെ നിര്‍ത്തേണ്ടി വരുമോ? കാരണം പ്രണവിനെ കാണാന്‍ മേജര്‍ അങ്കിള്‍ വരാന്‍ സാധ്യതയുണ്ടാവും.

ക്ഷമിക്കണം
ആദിയുടെ റിലീസിന് ശേഷം മോഹന്‍ലാലിനെ വെച്ച് പടം ചെയ്യാനിരുന്ന സംവിധായകന്‍. സാറ് ക്ഷമിക്കണം ഞങ്ങള് സാറിന്റെ ഡേറ്റ് വാങ്ങാന്‍ വന്നതല്ലാ മകന്‍ പ്രണവിന്റെ ഡേറ്റ് വാങ്ങാന്‍ വന്നതാണ്.

നല്ല പട്ടാളക്കഥയുണ്ട്..
തന്റെ കൈയില്‍ നല്ലൊരു പട്ടാളക്കഥയുണ്ടെന്നും അതുമായി പ്രണവിനെ കാണാനെത്തുന്ന മേജര്‍ രവി. എന്നാല്‍ പട്ടാളക്കഥയൊന്നു ഇവിടെ വേണ്ട, തത്കാലം ലഡുവും ജിലേബിയും കഴിച്ചോളാന്‍ പറയുന്നു.

ഷൂട്ടിങ്ങ് തുടങ്ങിയോ?
മകന്‍ ഹിമാലയത്തില്‍ പോയി എന്നറിഞ്ഞ പ്രമുഖ നടന്റെ മനസില്‍ തോന്നുന്നത് ഇനി താനറിയാതെ മേജര്‍ രവിയും മോനും കൂടി അടുത്ത സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങിയോ എന്നാവും.

ഇനി അവസ്ഥ മാറും..
പെണ്ണുകാണാന്‍ പോവുന്ന പ്രണവ് പെണ്‍കുട്ടിയോട് നിബന്ധന വെക്കുന്ന പ്രണവ് പറയുന്നത് ഇങ്ങനെയായിരിക്കും. താന്‍ അധിക സമയവും യാത്രയില്‍ ആയിരിക്കും. ആ മേജര്‍ രവി എന്ന വേട്ടയാടുകയാണല്ലോ..

ആളെ വിട് അങ്കിളെ
ഒരു നല്ല പ്രണയകഥയുണ്ട്. അത് ഹിമാലയത്തില്‍ പോയി ഷൂട്ട് ചെയ്യാമെന്ന് ഓഫറുമായി പ്രണവിനടുത്തെത്തുന്ന മേജര്‍ രവിയോട് എന്റെ പൊന്നോ വേണ്ട, ആളെ വിട് അങ്കിളെ എന്നാവും പ്രണവ് പറയുന്നത്. അതങ്ങ് ഏറ്റില്ല കേട്ടോ...

ഷൈലന്റായി പറയുകയാണ്
മേജര്‍ രവി വീട്ടിലെത്തിയത് മനസിലായി മോഹന്‍ലാല്‍ സൈലന്റായി പ്രണവിനോട് രക്ഷപ്പെട്ടോളാന്‍ പറയുന്നതിങ്ങനെയാവും.

ഏറ്റുപോയതാണ്
ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തിയ മോഹന്‍ലാല്‍ കാണുന്നത് മേജര്‍ രവിയ്‌ക്കൊപ്പം ഇരിക്കുന്ന പ്രണവിനെ. ഒരു പ്രത്യേക സാഹചര്യത്തില്‍ ഞാന്‍ മേജറേട്ടന്റെ പടം ഏറ്റു പോയതാണ് അച്ഛാ, ക്ഷമിക്കു..

നിന്റെ ഭാവിയ്ക്ക് വേണ്ടിയാണ്
പ്രണവിന് മുന്നറിയിപ്പ് കൊടുക്കുന്ന അച്ഛന്‍ പറയുന്നതിങ്ങനെ.. മേജര്‍ അങ്കിളും ബി ഉണ്ണികൃഷ്ണനുമൊക്കെ തിരക്കഥയുമായി വരും. കഥ കേള്‍ക്കുമ്പോള്‍ ചെയ്യണമെന്നോക്കെ തോന്നും. എന്തെങ്കിലും പറഞ്ഞാല്‍ ഒഴിവാക്കിക്കോണം. അത് ഒഴിവാക്കുന്നതിലാണ് നിന്റെ ഭാവി.

വല്യ മലയുണ്ട്..
പ്രണവിനെ സിനിമയിലെടുക്കാന്‍ പല പ്രലോഭനവും നടത്തുന്ന മേജര്‍ രവി. മക്കളെ എന്റെ അടുത്ത സിനിമയില്‍ മോനാണ് നായകന്‍. എന്നാല്‍ പ്രണവ് അച്ഛന്റെ വാക്ക് കേട്ട് പിന്മാറുന്നു. എന്നാല്‍ ഷൂട്ടിങ്ങ് ലൊക്കേഷന് അടുത്ത് തന്നെ വലിയൊരു മലയുണ്ടെന്ന കേട്ട പ്രണവ് ഷൂട്ടിങ്ങ് എപ്പോള്‍ തുടങ്ങുമെന്നാണ് തിരിച്ച് ചോദിച്ചത്.


Click it and Unblock the Notifications