സാരി ഉടുത്ത് കണ്ടാൽ നല്ല കുട്ടി എന്ന് വിളിക്കും; മീഡിയയിൽ വരുന്നതിന് മുൻപും ഞാൻ ഇങ്ങനെയാണ്; മീനാക്ഷി പറയുന്നു

നായിക നായകൻ, ഉടൻ പണം തുടങ്ങിയ ടെലിവിഷൻ പരിപാടികളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. നായിക നായകനിലൂടെയാണ് മീനാക്ഷി ആദ്യമായി മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ഷോയിലെ തന്റെ പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ മീനാക്ഷി അതിനു ശേഷമാണ് ഉടൻ പണത്തിൽ അവതാരകയാകുന്നത്. അതോടെ മീനാക്ഷിയോടുള്ള ഇഷ്ടം വർധിക്കുകയായിരുന്നു.

അതിനിടെ സിനിമയിലേക്കും മീനാക്ഷി ചുവടുവെച്ചു. മാലിക്, ഹൃദയം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ മീനാക്ഷി അഭിനയിച്ചു. ഇപ്പോഴിതാ തോൽവി എഫ്സി എന്ന സിനിമയിലൂടെ നായികയായും മാറിയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് മീനാക്ഷി. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ മീനാക്ഷി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതേസമയം ചിത്രങ്ങളുടെ പേരിൽ ധാരാളം വിമർശനങ്ങളും മീനാക്ഷിക്ക് കേൾക്കേണ്ടി വരാറുണ്ട്.

Meenakshi Raveendran

വസ്ത്രധാരണത്തിന്റെ പേരിലാണ് മീനാക്ഷിയെ പലരും വിമർശിക്കാറുള്ളത്. ഒരുപാട് മോശം കമന്റുകളും ഇതിന്റെ പേരിൽ താരത്തിന് കേൾക്കേണ്ടി വരാറുണ്ട്. അതിൽ പ്രതികരിക്കുകയാണ് മീനാക്ഷി ഇപ്പോൾ. തോൽവി എഫ്സിയുടെ പ്രമോഷന്റെ ഭാഗമായി സില്ലി മോങ്ക്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

'വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ആര് എന്ത് പറയുന്നു എന്നതൊന്നും ഞാൻ ശ്രദ്ധിക്കാറില്ല. എന്നെ ആളുകൾ അറിയുന്നത് കൊണ്ടാണ് ഇപ്പോൾ അക്കാര്യം ചർച്ചയാകുന്നത്. എന്നാൽ മീഡിയയിൽ വരുന്നതിന് മുൻപ് തന്നെ ട്രെൻഡ് ഫോളോ ചെയ്യാൻ ഇഷ്ടമുള്ള മോഡേൺ വസ്ത്രങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. ഇപ്പോൾ ആളുകൾ അത് കൂടുതൽ ചർച്ചയാക്കുന്നു എന്ന് മാത്രം. പണ്ട് നാട്ടുകാർ മാത്രമാണെങ്കിൽ ഇന്ന് കൂടുതൽ പേരുണ്ട്. നാട്ടുകാർ പറയുന്നതൊക്കെ ഞാൻ പണ്ടേ കേൾക്കാതെ വിട്ടു കളഞ്ഞതാണ്. അതുപോലെയാണ് ഇതും. അതുകൊണ്ട് ഞാൻ അത് കാര്യമാക്കുന്നില്ല',

'ചിലപ്പോൾ നമ്മൾ അൺകംഫർട്ടബിൾ ആകുന്ന സമയമൊക്കെ ഉണ്ടാകാറുണ്ട്. ചില പാപ്പരാസികൾ വന്നിട്ട് നമ്മളെ അൺകംഫർട്ടബിൾ ആക്കികൊണ്ട് തന്നെ ഷൂട്ട് ചെയ്യും. അപ്പോൾ നമ്മൾ കുറച്ചു അയ്യോ എന്നൊക്കെ ആകാറുണ്ട്. നമ്മളത് പ്രതീക്ഷിക്കുന്നത് ആയിരിക്കില്ല. അതേസമയം ഇതിനൊക്കെ വരുന്ന കമന്റുകളും കോമഡിയാണ്. ഇതൊന്നും ഒറിജിനൽ അക്കൗണ്ടുകൾ ആയിരിക്കില്ല. ഫേക്ക് അക്കൗണ്ടുകൾ ആയിരിക്കും', മീനാക്ഷി പറഞ്ഞു.

'മോശം കമന്റ് ഇടുന്നവരോട് ഒന്നും പറയാനില്ല. പോയി ഒരു ജീവിതം ഉണ്ടാക്കൂ എന്ന് മാത്രം. എന്നെ ഈ കമന്റുകളൊന്നും ബാധിക്കാറില്ല. ഞാൻ ഇതൊക്കെ സുഹൃത്തുക്കൾക്കൊക്കെ അയച്ചു കൊടുക്കും. അതേസമയം എന്നെ ഒരു സാരിയൊക്കെ ഉടുത്ത് കണ്ടാൽ നല്ല കമന്റുകളൊക്കെ വരും. നല്ല കുട്ടി എന്നൊക്കെ വിളിക്കും. ഒരാളുടെ സ്വഭാവം ഇരിക്കുന്നത് അവരുടെ വസ്ത്രധാരണത്തിലാണെന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല',

Meenakshi Raveendran

'അത് നമുക്ക് ഒരിക്കലും പറയാൻ പറ്റില്ല. ഒരാളുടെ വസ്ത്രം വെച്ച് ആരെയും ജഡ്ജ് ചെയ്യാൻ കഴിയില്ല. അത് പറയുന്നവരുടെ വിവരക്കേടാണ്. എല്ലാവരും അങ്ങനെ ആണെന്ന് പറയുന്നില്ല. അങ്ങനെ ചിന്തിക്കുന്ന ഒരുകൂട്ടം ആളുകളുണ്ട്. അവർക്ക് അത് നേരിട്ട് പറയാനുള്ള ധൈര്യവുമില്ല. ഏതേലും ഫേക്ക് അക്കൗണ്ടുകളിൽ ഒക്കെ കയറിയിട്ടാകും ഇതൊക്കെ പറയുന്നത്. അതൊക്കെ കേൾക്കുക മറ്റേ ചെവിയിൽ കൂടെ കളയുക. അത്രയേ ഉളളൂ', മീനാക്ഷി വ്യക്തമാക്കി.

അതേസമയം പ്രേമം സിനിമയിലൂടെ ശ്രദ്ധേയനായ ജോർജ് കോര സംവിധാനം ചെയ്യുന്ന സിനിമയാണ് തോൽവി എഫ്.സി. ഷറഫുദ്ദീൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ആശ മഠത്തിൽ, ജോണി ആന്റണി, ജിനു ബെൻ, രഞ്ജിത്ത് ശേഖർ, ബാലനടൻമാരായ എവിൻ, കെവിൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X